സൂപ്പര്‍മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Superman | |
Promotional art for Superman vol. 2, #204 (April 2004) by Jim Lee and Scott Williams |
|
| Publication information | |
|---|---|
| Publisher | DC Comics |
| First appearance | Action Comics #1 (June 30, 1938) |
| Created by | Jerry Siegel and Joe Shuster |
| In story information | |
| Alter ego | Kal-El, adopted as Clark Joseph Kent |
| Place of origin | Krypton |
| Team affiliations | The Daily Planet Justice League Legion of Super-Heroes Team Superman |
| Notable aliases | Gangbuster, Nightwing, Jordan Elliot, Supernova, Superboy, Superman Prime |
| Abilities | Superhuman strength, speed, stamina, durability, senses, intelligence, regeneration, and longevity; super breath, heat vision, x-ray vision and flight |
ലോകത്തിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായി കണക്കാക്കപ്പെടുന്ന കോമിക്‍ പുസ്തക അമാനുഷിക കഥാപാത്രമാണ് സൂപ്പര്‍മാന്‍. ജെറി സീഗല്‍, ജോ ഷുസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് 1932-ല്‍ സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന് ജന്മം നല്‍കിയത്. 1938-ല്‍ ഇവര്‍ ഈ കഥാപാത്രത്തെ ഡിക്ടക്റ്റീവ് കോമിക്സ്, ഇങ്ക്-ന് വിറ്റു. സൂപ്പര്‍മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആക്ഷന്‍ കോമിക്സ് #1 (ജൂണ്‍ 30, 1938)-ലാണ്.
ക്രിപ്റ്റണ്‍ എന്ന ഗ്രഹത്തില്‍ കാല്‍-എല്‍ എന്ന പേരിലാണ് സൂപ്പര്‍ മാന്‍ ജനിച്ചതെന്നാണ് സൂപ്പര്‍മാന്റെ ആരംഭത്തേക്കുറിച്ചുള്ള കഥ പറയുന്നത്. ക്രിപ്റ്റണ്‍ ഗ്രഹം നശിക്കുന്നതിന് അല്‍പ നിമിഷങ്ങള്‍ മുമ്പ്, ശിശുവായ കാല്‍-എലിനെ പിതാവ് ജോര്‍-എല്‍ ഒരു റോക്കറ്റില്‍ കയറ്റി ഭൂമിയിലേക്കയക്കുന്നു. കാനസിലെ ഒരു കര്‍ഷക കുടുംബം അവനെ കണ്ടെത്തുകയും ക്ലാര്‍ക്ക് കെന്റ് എന്ന പേരില്‍ വളര്‍ത്തുകയും ചെയ്യുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ കെന്റ് അമാനുഷിക ശക്തികള്‍ പ്രകടിപ്പിക്കുവാന്‍ തുടങ്ങി. മുതിര്‍ന്ന ശേഷം, തന്റെ ശക്തികള്‍ മാനവരാശിയുടെ നന്മക്കായി ഉപയോഗിക്കുവാന്‍ കെന്റ് തീരുമാനിക്കുന്നു.
പലതവണ റേഡിയോ പരമ്പരകള്‍, ടെലിവിഷന്‍ പരിപാടികള്‍, ചലച്ചിത്രങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയിലെല്ലാം സൂപ്പര്‍മാന്‍ പ്രത്യക്ഷപ്പെട്ടു. സൂപ്പര്‍മാന്റെ വിജയം സൂപ്പര്‍ഹീറോ എന്നൊരു സാഹിത്യ വിഭാഗത്തിന്റെ ഉദ്ഭവത്തിനും അമേരിക്കന്‍ കോമിക്‍ പുസ്തക മേഖലയില്‍ അത് ആധിപത്യം സ്ഥാപിക്കുന്നതിനും കാരണമായി.