സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌)
സ്ഥാപകൻ(ർ) പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ (സ്ഥാപക പ്രസിഡൻറ്റ്), അഡ്വ. ഇസ്മായിൽ വഫ്വ (സ്ഥാപക ജനറൽ സെക്രട്ടറി)
തരം വിദ്യാർത്ഥി-യുവജന സംഘടന
സ്ഥാപിക്കപ്പെട്ടത് 1973 ഏപ്രിൽ 29
ആസ്ഥാനം ഇന്ത്യ കോഴിക്കോട്‌, കേരളം, ഇന്ത്യ
തുടക്കം Samastha Kerala Jamiyyathul Ulama
പ്രധാന ആളുകൾ President

General Secretary


കേരളത്തിലെ സുന്നി വിഭാഗത്തിലെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മുസ്ലിം വിദ്യാർത്ഥി-യുവജന സംഘടനയാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌). ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം.

1973 ഏപ്രിൽ 29-ന് പട്ടിക്കാട്ജാമിഅഃ നൂരിയഃ അറബിക് കോളെജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 5000 ഓളം ശാഖകളുണ്ട്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാന ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ നീലഗിരി, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസ ലോകത്ത്‌ സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ എന്ന പേരിൽ പ്രവർത്തിക്കുന്നു[1][അവലംബം ആവശ്യമാണ്]. രിസാല വാരിക സംഘടനയുടെ മുഖപത്രമാണ്‌. ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി.) സംഘടനയുടെ പ്രസാധനാലയമാണ്‌

പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രാദേശിക യൂണിറ്റുകളോടൊപ്പം കാമ്പസുകളിലും സംഘടന പ്രവർത്തിക്കുന്നുണ്. വിദ്യാഭ്യാസ ,സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. പ്രാഥമിക ലക്ഷ്യം മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു . വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്.

ഇപ്പോൾ N.V അബ്ദുറസാക്ക് സഖാഫി വെള്ളിയാംബ്ബുറം പ്രസിഡണ്ടും M.A മജീദ്‌ അരിയല്ലൂർ ജനറൽ സെക്രട്ടറിയുമാണ്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • രിസാല (വാരിക)
  • പ്രവാസി രിസാല

സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങൾ[തിരുത്തുക]

  • "ധാർമ്മിക വിപ്ലവം സിന്ദാബാദ്"

പുറം കണ്ണികൾ[തിരുത്തുക]

ഓൺലൈൻ എഡിഷൻ
വെബ് സൈറ്റ്


അവലംബങ്ങൾ[തിരുത്തുക]