സിൽവിയ പ്ലാത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (ഡിസംബർ 2010) |
ഒരു അമേരിക്കൻ കവയത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത് (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963). മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയത്രിയുമായി അവർ പ്രസിദ്ധിയാർജിച്ചു. 1956 ൽ ടെഡ് ഹ്യുഗ്സ് എന്ന സഹപ്രവർത്തകനെ വിവാഹം ചെയ്ത പ്ലാത്ത് വിവാഹശേഷം ആദ്യം അമേരിക്കൻ ഐക്യനാട്ടിലും പിന്നീട് ഇംഗ്ലണ്ടിലും താമസിച്ചു. ഫ്രീഡയും നിക്കോളാസും ഇവർക്കുണ്ടായ ഇരട്ടക്കുട്ടികളായിരുന്നു. ദീർഘകാലത്തെ നൈരാശ്യവും മാതൃവേർപാടും ഒടുവിലവരെ മരണത്തിലെക്ക് നയിച്ചു. 1963 ൽ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്ലാത്തിന്റെ ജീവിതവും മരണവും മാത്രമല്ല അവരുടെ രചനയും പൈതൃകവും വിവാദങ്ങൾകൊണ്ട് മൂടപ്പെട്ടതായിരുന്നു.