സിമ്പിൾ കപാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Simple Kapadia
ജനനം(1958-08-15)15 ഓഗസ്റ്റ് 1958
Mumbai, India
മരണം10 നവംബർ 2009(2009-11-10) (പ്രായം 51)
തൊഴിൽActress, costume designer
സജീവ കാലം1977–2009
ജീവിതപങ്കാളി(കൾ)Rajinder Singh Shetty
കുട്ടികൾKaran Kapadia
ബന്ധുക്കൾ
പുരസ്കാരങ്ങൾNational Film Award for Best Costume Design for Rudaali (1994)

ഹിന്ദി ചലച്ചിത്ര നടിയും കോസ്റ്റ്യൂം ഡിസൈനറുമായിരുന്നു സിമ്പിൾ കപാഡിയ (ജനനം:15 ഓഗസ്റ്റ് 1958; മരണം:10 നവംബർ 2009). 1987 മുതൽ 2009 ൽ മരിക്കുന്നതുവരെ തന്റെ പ്രൊഫഷണൽ കരിയറിൽ സിമ്പിൾ കപാഡിയ സജീവമായിരുന്നു. 1977ൽ അനുരോദ് എന്ന ചിത്രത്തിലൂടെയാണ് സിമ്പിൾ കപാഡിയ ചലച്ചിത്ര അഭിനയരംഗത്ത് പ്രവേശിച്ചത്. 1987 ലെ പരാഖ് എന്ന സിനിമയിലെ അഭിനയത്തിനു ശേഷം കോസ്റ്റ്യൂം ഡിസൈനറായി ഹിന്ദി ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചു. പ്രശസ്ത ചലച്ചിത്ര നടി ഡിമ്പിൾ കപാഡിയയുടെ സഹോദരിയാണ് സിമ്പിൾ കപാഡിയ. 1994ൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം സിമ്പിൾ കപാഡിയ നേടിയിട്ടുണ്ട്.

വ്യക്തിപരമായ ജീവിതം[തിരുത്തുക]

1958 ഓഗസ്റ്റ് 15 ന് സിമ്പിൾ കപാഡിയ ജനിച്ചു.[1] ചുന്നിഭായ്, ബെറ്റി കപാഡിയ എന്നിവരായിരുന്നു സിമ്പിൾ കപാഡിയയുടെ മാതാപിതാക്കൾ. മൂത്ത സഹോദരി ഡിംപിൾ കപാഡിയ, ഇളയ സഹോദരി റീം കപാഡിയ ( അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചു പോയി), സുഹൈൽ (മുന്നാ കപാഡിയ) എന്നീ 3 സഹോദരങ്ങൾക്കൊപ്പമാണ് അവൾ വളർന്നത്.[2]

1992 ജൂൺ 25 ന് സിഖ് സർദാറായ രജീന്ദർ സിംഗ് ഷെട്ടിയെ വിവാഹം കഴിച്ചു. അവർക്ക് കരൺ കപാഡിയ എന്ന മകനുണ്ടായി. ട്വിങ്കിൾ ഖന്നയെയും റിങ്കിൾ ഖന്നയെയും പരിപാലിക്കുന്ന അമ്മായിയുമായിരുന്നു സിമ്പിൾ കപാഡിയ.[3][4][2]

പ്രശസ്ത അഭിനേതാവായ രാജേഷ് ഖന്നയുടെ സിസ്റ്റർ-ഇൻ-ലോ ആണ് സിമ്പിൾ കപാഡിയ.

കരിയർ[തിരുത്തുക]

അഭിനയരംഗത്ത്[തിരുത്തുക]

1977 ൽ തന്റെ 18-ാം വയസ്സിൽ അനുരോദ് എന്ന ചിത്രത്തിലെ സുമിതാ മാത്തൂർ എന്ന കഥാപാത്രത്തിലൂടെ സിമ്പിൾ കപാഡിയ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തന്റെ സഹോദരനും നടനുമായ രാജേഷ് ഖന്നയോടൊന്നിച്ചാണ് സിമ്പിൾ കപാഡിയ ഈ ചിത്രത്തിൽ അഭിനയിച്ചത്.[5] ഷക്ക, ചക്രവ്യൂഹം എന്നീ ചിത്രങ്ങളിൽ ജിതേന്ദ്രയുടെ ജോഡിയായി സിമ്പിൾ കപാഡിയ അഭിനയിച്ചു.[1]

ലൂത്മാർ, സമാനെ കോ ദിഖാന ഹേ, ജീവൻ ധാര, ദുൽഹ ബിക്ട ഹേ എന്നീ ചിത്രങ്ങളിൽ അവർ സഹനടിയായി അഭിനയിച്ചു. 1985ൽ ശേഖർ സുമനോടൊപ്പം റെഹ്ഗുസാർ എന്ന ആർട്ട് ഫിലിമിൽ അഭിനയിച്ചു. 1987 ൽ പരാഖ് എന്ന സിനിമയിലെ ഒരു ഐറ്റം ഗാനരംഗത്തിലെ അഭിനയത്തോടെ സിമ്പിൾ കപാഡിയ അഭിനയരംഗത്ത് നിന്ന് വിരമിച്ചു.[1]

വസ്ത്രാലങ്കാരരംഗത്ത്[തിരുത്തുക]

തന്റെ അവസാനത്തെ അഭിനയത്തിന് ശേഷം പിന്നീട് അവർ ഒരു കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു. സണ്ണി ഡിയോൾ, തബു, അമൃത സിംഗ്, ശ്രീദേവി, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കൾക്കായി വിവിധ സിനിമകളിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്.[2]

1994 ൽ റുഡാലിയിലെ വസ്ത്രാലങ്കാരത്തിന് അവർ ദേശീയ അവാർഡ് നേടി.[6] പിന്നീട് റോക്ക് സാകോ തോ റോക്ക് ലോ, ഷഹീദ്, ഇന്ത്യൻ, ചാച്ചി 420 എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകൾക്കായി അവർ വസ്ത്രാലങ്കാരം ചെയ്തു.   [citation needed]

2006 ൽ പുറത്തിറങ്ങിയ ഗഫ്ല എന്ന സിനിമയ്ക്കായാണ് സിമ്പിൾ കപാഡിയ അവസാനമായി വസ്ത്രാലങ്കാരം ചെയ്തത്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനേതാവ്[തിരുത്തുക]

വർഷം. തലക്കെട്ട്
1977 അനുരോധ്
1978 ചക്രവ്യൂഹം
1979 അഹ്സാസ്
1979 കിഴക്കും മേർക്കും സന്ധികരണ
1980 മൻ പസന്ദ്
1980 ലൂത്മാർ
1981 ശക്ക
1981 സമാനെ കോ ദിഖാന ഹേ
1981 പരഖ്
1982 ദുൽഹ ബിക്താ ഹേ
1982 ജീവൻ ധാര
1982 തുമാരേ ബിന
1984 ഹം രഹേ നാ ഹം
1985 റഹ്ഗുസാർ
1986 പ്യാർ കെ ദോ പാൽ

വസ്ത്രാലങ്കാരം[തിരുത്തുക]

വർഷം. തലക്കെട്ട്
1987 ഇൻസാഫ്
1989 ഷഹ്സാദെ
1990 ദൃഷ്ടി
1990 ലേക്കിൻ
1991 അജൂബ
1993 ഡാർ
1993 ആജ് കീ ഔരത്
1993 രുദാലി
1995 ബർസാത്ത്
1996 ഘടക്ഃ ലെതൽ
1996 ജാൻ.
1996 ഉഫ് യേ മൊഹബ്ബത്ത്
1996 അജയ്
1998 ചാച്ചി 420
1998 ജബ് പ്യാർ കിസെ ഹോതാ ഹേ
1999 യേ ഹേ മുംബൈ മേരീ ജാൻ
2001 ഇന്ത്യൻ
2001 പ്യാർ സിന്ദഗി ഹേ
2001 കസം
2002 23 മാർച്ച് 1931: ഷഹീദ്
2003 ദി ഹീറോഃ ലവ് സ്റ്റോറി ഓഫ് എ സ്പൈ
2004 റോക്ക് സാകോ തോ റോക്ക് ലോ
2005 സോച്ച നാ താ
2006 നക്ഷ
2006 ഗഫ്ല

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

  • 1994-റുഡാലിയിലെ വസ്ത്രാലങ്കാരത്തിന് മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സിമ്പിൾ കപാഡിയ നേടി.

മരണം[തിരുത്തുക]

2006ൽ സിമ്പിൾ കപാഡിയയ്ക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. ശക്തിയായ വേദന ഉണ്ടായിരുന്നിട്ടും സിമ്പിൾ കപാഡിയ തന്റെ ജോലി തുടർന്നു. 2009 നവംബർ 10 ന് മുംബൈ അന്ധേരിയിലെ ഒരു ആശുപത്രിയിൽ വച്ച് 51 ആം വയസ്സിൽ അവർ മരിച്ചു.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Dubey, Bharati (11 November 2009). "Actor Dimple Kapadia's sis succumbs to cancer". The Times of India. Retrieved 1 April 2020. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ToISuccumbs09" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 2.2 Pradhan, Bharathi (22 November 2009). "The end of the sister act". The Telegraph. Retrieved 1 April 2020. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "TelegraphSisterAct09" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Lohania, Avinash (29 December 2017). "Karan Kapadia: I feel extremely lucky to have two moms". Mumbai Mirror. Retrieved 1 April 2020.
  4. "Karan Kapadia remembers mother Simple Kapadia on her birth anniversary: 'You make me better'". Hindustan Times (in ഇംഗ്ലീഷ്). 2022-08-15. Retrieved 2022-11-15.
  5. Sinha, Seema (2 May 2019). "Karan Kapadia on debut film Blank, and how Sunny Deol, Akshay Kumar's presence raises the stakes". Firstpost. Retrieved 1 April 2020.
  6. Sangghvi, Malavika (31 October 2019). "Malavika's Mumbaistan: Grandma knows best". Hindustan Times. Retrieved 1 April 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിമ്പിൾ_കപാഡിയ&oldid=4074838" എന്ന താളിൽനിന്ന് ശേഖരിച്ചത്