സിംബിയൻ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംബിയൻ ഫൗണ്ടേഷൻ ലിമിറ്റഡ്.
non-profit organisation
വ്യവസായംOpen mobile software platform
മുൻഗാമിSymbian Ltd
സ്ഥാപിതം24 June 2008
സ്ഥാപകൻNokia
Sony Ericsson
NTT DoCoMo
Motorola
Texas Instruments
Vodafone
LG Electronics
Samsung Electronics
STMicroelectronics
AT&T
നിഷ്‌ക്രിയമായത്April 2011
ആസ്ഥാനംLondon, United Kingdom
സേവന മേഖല(കൾ)Worldwide
ഉത്പന്നങ്ങൾThe Symbian platform
വെബ്സൈറ്റ്symbian.org

മുമ്പ് സിംബിയൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും ലൈസൻസുള്ളതുമായ മൊബൈൽ ഫോണുകൾക്കായുള്ള സിംബിയൻഓപ്പറേറ്റിംഗ് സിസ്റ്റം കൈകാര്യം ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിംബിയൻ ഫൗണ്ടേഷൻ.[1] സിംബിയൻ ഫൗണ്ടേഷൻ ഒരിക്കലും നേരിട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചില്ല, എന്നാൽ സിംബിയനെ ഏകോപിപ്പിക്കുകയും കംബാറ്റിബിലിറ്റി(compatibility) ഉറപ്പാക്കുകയും ചെയ്തു. സിംബിയൻ സോഴ്‌സ് കോഡ് ശേഖരിക്കുക, നിർമ്മിക്കുക, വിതരണം ചെയ്യുക തുടങ്ങിയ പ്രധാന സേവനങ്ങളും അതിന്റെ അംഗങ്ങൾക്കും കമ്മ്യൂണിറ്റിക്കും ഇത് നൽകി. ആ സമയത്ത് ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്, ലിമോ ഫൗണ്ടേഷൻ എന്നിവയ്ക്കെതിരെ മത്സരിച്ചു.

പ്രവർത്തന ഘട്ടം (2009-2010)[തിരുത്തുക]

നോക്കിയ, സോണി എറിക്സൺ, എൻടിടി ഡോകോമോ, മോട്ടോറോള, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, വോഡാഫോൺ, എൽജി ഇലക്ട്രോണിക്സ്, സാംസങ് ഇലക്ട്രോണിക്സ്, എസ്ടിഎം മൈക്രോഇലക്ട്രോണിക്സ്, ഏ.റ്റി.&റ്റി. (AT&T) എന്നീ കമ്പനികൾ ചേർന്നാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്.[2]അവരുടെ ഡിവൈസ് സ്ട്രാക്റ്റജിയിലെ മാറ്റം കാരണം, എൽജിയും മോട്ടറോളയും ഫൗണ്ടേഷൻ ബോർഡ് സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ വിട്ടു. അവ പിന്നീട് ഫുജിറ്റ്സു[3], ക്വാൽകോം ഇന്നൊവേഷൻ സെന്റർ എന്നിവർ പകരം ചേർന്നു.[4]

അതിന്റെ പ്രവർത്തന ഘട്ടത്തിന്റെ (2009 മുതൽ 2010 വരെ), വിവരങ്ങൾ:

  • പ്ലാറ്റ്ഫോം വികസന കിറ്റുകളും ഉപകരണങ്ങളും
  • ഡോക്യുമെന്റേഷനും എക്സാമ്പിൾ കോഡും
  • ചർച്ചചെയ്യുന്ന ഫോറങ്ങളും മെയിലിംഗ് ലിസ്റ്റുകളും
  • ആപ്ലിക്കേഷൻ സൈനിംഗ് (സിംബിയൻ ഒപ്പിട്ടത്)[5]
  • ആപ്ലിക്കേഷൻ വിതരണം (സിംബിയൻ ഹൊറൈസൺ)[6]
  • ആശയ ശേഖരണവും അതേതുടർന്നുള്ള പ്രതികരണവും (സിംബിയൻ ആശയങ്ങൾ)[7]
  • ഒരു വാർഷിക സമ്മേളനം (സിംബിയൻ എക്‌സ്‌ചേഞ്ച് ആൻഡ് എക്‌സ്‌പോസിഷൻ, ചുരുക്കരൂപം "SEE")

അവലംബം[തിരുത്തുക]

  1. "Symbian Foundation". March 9, 2023.
  2. "Mobile leaders to unify the Symbian software platform and set the future of mobile free" (Press release). Nokia. 24 June 2008. Archived from the original on 2012-03-25. Retrieved 9 April 2011.
  3. Symbian Foundation Welcomes Fujitsu as New Board Member : Fujitsu Global Archived 27 January 2010 at the Wayback Machine.. Fujitsu.com. Retrieved 2013-12-08.
  4. Qualcomm Innovation Center Joins the Symbian Foundation - SAN DIEGO and LONDON, Oct. 29 /PRNewswire-FirstCall/. Prnewswire.com. Retrieved 2013-12-08.
  5. "Symbian Signed". Retrieved 4 August 2009.
  6. "Symbian Horizon".
  7. "Symbian Ideas".
"https://ml.wikipedia.org/w/index.php?title=സിംബിയൻ_ഫൗണ്ടേഷൻ&oldid=3906523" എന്ന താളിൽനിന്ന് ശേഖരിച്ചത്