സാരംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാരംഗി വാദകൻ

വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാ‍വാൻ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാർമോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.

സരോദിനെ പോലെ ആട്ടിൻതോല് കൊണ്ടുള്ള വായ് വട്ടവും ഏകദേശം പരന്നു നീണ്ട രൂപവുമാണ് സാരംഗിക്കുള്ളത്. പ്രധാനപ്പെട്ട മൂന്നു കമ്പികളാ‍ണ് സാരംഗിയിൽ ഉള്ളത്. വയലിനിലെപ്പോലെ കമ്പികൾ വലിച്ചു കെട്ടിയിരിക്കുന്നു. ഇവയിലാണ് “ബോ” കൊണ്ട് വായിക്കുക. ഇതിനുപുറമേ 30 മുതൽ 40 വരെ സഹായക കമ്പികളും സാരംഗിയിൽ ഉണ്ട്. ഇവയാണ് സാരംഗിക്ക് തനതായ ശബ്ദം നൽകുക.

ഇടതു കൈ നഖങ്ങൾ കൊണ്ട് കമ്പികളിൽ പിടിച്ചാണ് സാരംഗിയിൽ ശബ്ദ വ്യതിയാനങ്ങൾ ഉണ്ടാക്കുക.

[തിരുത്തുക] പ്രശസ്ത സാരംഗി വാദകർ

"http://ml.wikipedia.org/w/index.php?title=സാരംഗി&oldid=1309662" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ