സഞ്ജയ് സൂരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സഞ്ജയ് സൂരി संजय सूरी |
|
|---|---|
| പ്രമാണം:Sajaysuri.JPG | |
| തൊഴിൽ | അഭിനേതാവ് |
| സജീവം | 1999 - ഇതുവരെ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സഞ്ജയ് സൂരി (ഹിന്ദി: संजय सूरी).
ഉള്ളടക്കം |
ആദ്യ ജീവിതം [തിരുത്തുക]
തന്റെ ജനന സ്ഥലമായ ശ്രീനഗറിൽ 19 വർഷത്തോളം ജീവിച്ചതിനു ശേഷം അഭിനയമോഹവുമായി ഡെൽഹിയിലേക്കും, പിന്നീട് മുംബൈയിലേയ്ക്കും വരികയായിരുന്നു.
അഭിനയജീവിതം [തിരുത്തുക]
തന്റെ അഭിനയ ജീവിതം തുടങ്ങിയ 1999 ൽ പ്യർ മേൻ കഭി കഭി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. അതിന് ശേഷം ധാരാളം സഹ നടന്റെ വേഷങ്ങളിൽ അഭിനയിച്ചു. 2003 ൽ ഝംഗാർ ബീറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.
മോഡൽ ജീവിതം [തിരുത്തുക]
1990 ൽ ഡെൽഹിയിൽ എത്തിയതിനുശേഷം മോഡലിംഗിൽ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. പല പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.
സ്വകാര്യ ജീവിതം [തിരുത്തുക]
സൂരി വിവാഹം ചെയ്തിരിക്കുന്നത് അംബികയെയാണ്. ഇവർക്ക് 2007 ൽ ഒരു മകനുണ്ടായി.[1]