സംവാദം:ഹോർത്തൂസ് മലബാറിക്കൂസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഗ്രന്ഥത്തിൽ മലയാളം, മലയാള ലിപിയിൽ തന്നെയാണോ അച്ചടിച്ചത്? എങ്കിൽ മലയാളം ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം ഇതാകണം. പക്ഷെ ബഞ്ചമിൻ ബെയിലി മലയാളലിപി കൊത്തിയുണ്ടാക്കാൻ നടത്തിയ പ്രയത്നം ഒക്കെ എവിടെയൊക്കെയോ വായിച്ചതു ഓർക്കുന്നു. ആദ്യമായി മലയാലം ടൈപ്പ് ഉണ്ടാക്കിയത് ബെയിലി ആണ് എന്നായിരുന്നു എന്റെ ഇതുവരെയുള്ള അറിവ് --Shiju Alex|ഷിജു അലക്സ് 11:49, 3 ഒക്ടോബർ 2008 (UTC)[മറുപടി]

മലയാള ലിപികൾ ആദ്യമായി അച്ചടിച്ചു വന്നത് ഹൊർത്തൂസിലാണ്‌. പക്ഷെ അതിനെ മലയാള ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാനാവില്ല--Challiovsky Talkies ♫♫ 12:29, 27 മേയ് 2009 (UTC)[മറുപടി]

ഹോർത്തൂസ് മലബാറിക്കൂസിൽ മലയാളം തനതായ അച്ചുകളായല്ല ഉണ്ടായിരുന്നതു്. പകരം ഓരോ ചിത്രത്തിനുമൊപ്പം അതിന്റെ തന്നെ ഭാഗമായി കൈ കൊണ്ടു വരഞ്ഞ രേഖാരൂപങ്ങളായിരുന്നു. (സംസ്കൃതം/ഹിന്ദി/അറബിയും ഇപ്രകാരം തന്നെയായിരുന്നു.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:42, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

മലയാളം ഈ താളിലുണ്ട്.--റോജി പാലാ (സംവാദം) 02:49, 24 ഫെബ്രുവരി 2012 (UTC)[മറുപടി]

ഹോർത്തൂസ് മലബാറിക്കസ്[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കസ് എന്നതല്ലേ ഗ്രന്ഥനാമം? --Anoopan| അനൂപൻ 08:09, 27 മേയ് 2009 (UTC)[മറുപടി]

അതെ. മലബാറിക്കൂസ് എന്നാണ്‌ ശരിയായ (ലത്തീനിൽ) ഉച്ചാരണം. (മറ്റെന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ മാറ്റാവുന്നതാണ്‌) --Challiovsky Talkies ♫♫ 08:55, 27 മേയ് 2009 (UTC)[മറുപടി]
ഫൊണെറ്റിക്ക് ഭാഷയായ ലത്തീനിൽ cus ക്കൂസ് എന്നാവണമെന്നാണെന്റെ അറിവ്. --ജേക്കബ് 22:24, 27 മേയ് 2009 (UTC)[മറുപടി]

ഒരു തിരിച്ചുവിടൽ "ഹോർത്തൂസ് മലബാറിക്കസ്" കൊടുത്തു കൂടെ ? -- Raghith 06:40, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

checkY ചെയ്തു--റോജി പാലാ (സംവാദം) 07:34, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

"ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യന്റെ താളിയോല ഗ്രന്ഥങ്ങൾ രചനയിൽ ഏറെ സഹായകമായി" ഈ വരികളിൽ ഈഴവനെന്നത് ജാതിയെ സൂചിപ്പിക്കുന്നതാണോ. എങ്കിൽ ഈഴവ വൈദ്യൻ എന്നത് മാറ്റി ആയൂർവേദ വൈദ്യൻ എന്നാക്കേണ്ടതാണ്. കാക്കര (സംവാദം) 11:55, 23 നവംബർ 2013 (UTC)[മറുപടി]

ഈ ലേഖനം വസ്തുതാപരമായ അനേകം തെറ്റുകൾ കൊണ്ട് നിറഞ്ഞതാണ്[തിരുത്തുക]

വാൻ റീഡ് സസ്യശാസ്ത്രജ്ഞനല്ല, ഹോർത്തൂസിന്റെ കർത്താവുമല്ല. അണിയിച്ചൊരുക്കിയ നിർമ്മാതാവും പ്രചാരകനും ആയിരുന്നു ഹോർത്തൂസ് വെറും സസ്യശാസ്ത്രഗ്രന്ഥമല്ല. ഔഷധ സസ്യ വിവരണ ഗ്രന്ഥമാണ് ഇട്ടി അച്യുതൻ സഹായിയല്ല ഗ്രന്ഥത്തിലെ ഔഷധ വിഷയങ്ങളുടെ മുഖ്യ രചയിതാവാണ്. ആദ്യം ഈ പുസ്തകം തയ്യാറാക്കിയാത് ഇറ്റലിക്കാരനായ ഫാദർ മത്തേവൂസ് ആയിരുന്നു. എന്നാൽ അത് നിലവാരമില്ലാത്തതാണെന്ന് പോൾ ഹെർമൻ എന്ന സസ്യശാസ്ത്രജ്ഞൻ വ്യക്തമാക്കിയപ്പോൾ റീഡ് ഗ്രന്ഥ രചനയ്ക്കായി ആശ്രയിച്ച നാലു പേരാണ് ഇട്ടി അച്യുതൻ, രംഗഭട്ട്, വിനായക പണ്ഡിതൻ, അപ്പു ഭട്ട് എന്നിവർ. ഇട്ടി അച്യുതൻ തന്റെ 'ചൊൽകെട്ട പൊസ്തക'ത്തിൽ നിന്നു പറഞ്ഞുകൊടുത്ത വിവരണങ്ങൾ കൊച്ചിയിൽ ജനിച്ചുവളർന്ന പോർച്ചുഗീസുകാരനായ ഇമ്മാനുവൽ കർണ്ണെരു ആണ് പോർച്ചുഗീസു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. പോർച്ചുഗീസിൽ നിന്നാണത് ക്രിസ്ത്യൻ ഹെർമാൻ ഡി ഡോണപ് റോമൻ ലിപിയിൽ ലത്തീൻഭാഷയിലേക്ക് വിവർത്തനം ചെയ്തത്. ആ ഗ്രന്ഥത്തിന്റെ പേരു പലതരത്തിൽ കാണുന്നുണ്ട്. എന്നാലും Horti Indici Malabarici എന്നാണ് കവർ പേജിലുള്ളത്. ഉള്ളിൽ Hotus malabaricus എന്നാണ് പേജു തോറും അടിച്ചിരിക്കുന്നത്. ഇങ്ങനെ നിരവധി പുതിയ കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലെ ഇന്നത്തെ ആധുനിക ലിപിരൂപമായ ആര്യ എഴുത്തും കോലെഴുത്തും രണ്ടും ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്. ആദ്യമായി ആധുനിക മലയാള ലിപി അച്ചടിച്ച മാറ്റർ എഴുതിയുണ്ടാക്കിയത് ഇമ്മാനുവൻ കർണ്ണെരു എന്ന കൊച്ചിക്കാരനായ പോർച്ചു ഗീസുകാരനാണ്. ഇട്ടി അച്യുതന്റെ ചൊൽക്കേട്ട പൊസ്തകം താൻ പോർച്ചു ഗീസുഭാഷയിലേക്ക് മൊഴിമാറ്റിയതാണെന്നാണ് ഈ മലയാള സർട്ടിഫിക്കറ്റിൽ അദ്ദേഹംെഴുതിയിട്ടുള്ളത്. ഇതിനു പുറമേ നഗരി ലിപിയും ഇതിൽ ലോകത്താദ്യമായി അച്ചടിച്ചു. മലയാളം , കൊങ്കിണി, അറബി മലയാളം എന്നീ ഭാഷകളും ഇതിൽ ആദ്യമായി അച്ചടിച്ചു. ഇനിയും ധാരാളം പുതിയ വിവരങ്ങൾ ഡോ. കെ എസ് മണിലാലും , എ എൻ ചിദംബരനും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിനാാൽ ഈ ലേഖനം ഒട്ടും ആധികാരികമല്ല. --M.R.Anilkumar (സംവാദം) 16:32, 9 ജനുവരി 2014 (UTC)[മറുപടി]

വളരെ നന്ദി അനിൽ മാഷേ, ലേഖനം നന്നായി വിലയിരുത്തിയതിന്. "ഈ ലേഖനം ഒട്ടം ആധികാരികമല്ല" എന്ന കഠിനമായ പ്രസ്താവനയേക്കാൾ, താങ്കളുടെ തന്നെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ വിവരങ്ങളുടെ / വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതുക്കേണ്ടതാണ് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. "ഡോ. കെ എസ് മണിലാലും , എ എൻ ചിദംബരനും" ഇട്ടി അച്യുതന്റെ ആരാധകരാണോ എന്ന സംശയം പലപ്പോഴുമുണ്ടായിട്ടുണ്ട്. ആരാധനയ്കിടനൽകാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ, പുതിയ വിവരങ്ങൾ ദയവായി കൂട്ടിച്ചേർക്കൂ. താങ്കളുടെ കൈവശമാണ് പുതിയ അവലംബങ്ങൾ ഉള്ളത്. നിലവിൽ ലഭ്യമായ ചില അവലംബങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം ഇതുവരെ നിർമ്മിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അതിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്താമല്ലോ. വിക്കിപീഡിയ നിരന്തരം തിരുത്തലിനും പുതുക്കലിനും വിധേയയാകാൻ തയ്യാറായി നിൽക്കകയല്ലേ ! --Adv.tksujith (സംവാദം) 19:02, 9 ജനുവരി 2014 (UTC)[മറുപടി]