സംവാദം:സത്യവേദപുസ്തകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുടക്കത്തിൽ തെറ്റുണ്ടെന്നു തോന്നുന്നു. സത്യവേദപുസ്തകം മലയാളം ബൈബിളിന്റെ ഔദ്യോഗിക തർജ്ജമയോ? ഏതു ഭാഷയിലേക്ക്? സത്യവേദപുസ്തകം മലയാളമല്ലേ?Georgekutty 16:02, 30 ജനുവരി 2008 (UTC)[മറുപടി]

തെറ്റു കണ്ടാൽ ധൈര്യമായി തിരുത്താലോ. --ഷിജു അലക്സ് 17:28, 30 ജനുവരി 2008 (UTC)[മറുപടി]

ഈ സാധനം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ബൈബിൾ എന്ന് തന്നെയാണ്‌ കേരളത്തിൽ സത്യവേദപുസ്തകം എന്ന് ചോച്ചാൽ ക്രിസ്ത്യാനികൾ വരെ കൈമലർത്തും അപ്പോൾ പേരിടൽ നയം എന്താണ്‌ ? കൂടുതൽ അറിയപ്പെടുന്നതെന്തോ? --117.196.137.32 17:04, 7 ജൂൺ 2008 (UTC)[മറുപടി]

അതെന്തര്‌ അപ്പീ (ഐ.പീ)!!!!!. കൂടുതൽ അറിയാവുന്നത് സത്യവേദപുസ്തകം എന്നു തന്നെയാണ്‌. കൂടുതൽ ആളുകൾക്ക് അറിയാവുന്ന പേരല്ലേ വിക്കിയിൽ ഇടുന്നത് ?? --സുഗീഷ് 18:43, 7 ജൂൺ 2008 (UTC)[മറുപടി]

മലയാളബൈബിൾ പരിഭാഷാചരിത്രംവായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സം‌ശയം വരുമായിരുന്നില്ല. സത്യവേദപുസ്തകം എന്നതു ഒരു മലയാളം ബൈബിൾ പരിഭാഷയുടെ പേരാണു. ഇതു കൂടാതെ പിഒസി ബൈബിൾ, ഹോശാന ബൈബിൾ, വിശുദ്ധ സത്യവേദപുസ്തകം, ഗുണ്ടര്ട്ട് ബൈബിൾ തുടങ്ങി നിരവധി മലയാളം പരിഭാഷകൾ ഉണ്ട്. ഈ ലേഖനം സത്യവേദപുസ്തകം എന്ന മലയാളം ബൈബിളിനെക്കുറിച്ചാണ്‌. --ഷിജു അലക്സ് 19:08, 7 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സത്യവേദപുസ്തകം&oldid=678637" എന്ന താളിൽനിന്ന് ശേഖരിച്ചത്