സംവാദം:റൗട്ടർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് ഏറ്റവും എളുപ്പം സഞ്ചരിക്കാൻ സാധിക്കുന്ന വഴി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടർ. റൂട്ടർ പല കംപ്യൂട്ടർ ശ്രംഘലകളെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതു തെറ്റാണല്ലോ?? രണ്ട് നെറ്റ്വർക്കുകളിലൂടെ ഡാറ്റക്ക് സഞ്ചരിക്കാൻ റൂട്ടർ തന്നെ വേണോ? ഒരു നല്ല സ്വിച്ച് കൊടുത്താൽ പോരെ?? വലിയൊരു തെറ്റല്ലെ മേൽ പറഞ്ഞത്. റൂട്ടറിന്റെ ഉപയോഗം എപ്പോഴാണ് വരുന്നത്?? രണ്ടൊ അതിലധികമോ വ്യത്യസ്ത നെറ്റ്വർക്കുകളെ ബന്ധിപ്പിക്കാൻ വേണ്ടിയാണ് റൂട്ടർ ഉപയോഗിക്കുന്നത്. ഡാറ്റയുട സഞ്ചാരം ഒരിക്കലും റുട്ടറുമായി ബന്ധപ്പെടുതിയിട്ടില്ല കാണിക്കേണ്ടത്. ഉദ്ദ: 16.0.0.1/12 എന്ന നെറ്റ്വർക്കും 198.0.10.1/24 എന്ന നെറ്റ്വർക്കുകൾ രണ്ട് സ്വിച്ചിൽ കൊടുത്താൽ അവ തമ്മിൽ ബന്ധപ്പെടുകയില്ല. ഈ സാഹചര്യങ്ങളിൽ ആണ് റുട്ടർ വരുന്നത്. ലേഖനത്തിലെ ഈ തെറ്റ് മാറ്റുവാൻ അപേക്ഷിക്കുന്നു .-- ജിഗേഷ് സന്ദേശങ്ങൾ  07:48, 6 ഓഗസ്റ്റ്‌ 2007 (UTC)

ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് ഏറ്റവും എളുപ്പം സഞ്ചരിക്കാൻ സാധിക്കുന്ന വഴി നിർണ്ണയിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടർ.. ഇപ്പോ ശരിയായിക്കാണുമെന്ന് വിശ്വസിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:59, 6 ഓഗസ്റ്റ്‌ 2007 (UTC)
ഏകദേശം ശരി എന്നാൽ പോര സാദിക്കെ രണ്ട് വ്യത്യസ്ത നെറ്റ്വർക്ക് എന്നു തന്നെ പറയണം എന്നാലെ അത് പരിപൂർണ്ണമാകൂ. റുട്ടറിന്റെ പ്രധാന ഉപയോഗം അതാണ്. -- ജിഗേഷ് സന്ദേശങ്ങൾ  08:06, 6 ഓഗസ്റ്റ്‌ 2007 (UTC)


വ്യത്യസ്ത കംപ്യൂട്ടർ ശ്രംഘലകളെ (Computer Networks) തമ്മിൽ ബന്ധിപ്പിക്കാൻ റൗട്ടർ ഉപയോഗിക്കുന്നു. ഇപ്പഴോ? --സാദിക്ക്‌ ഖാലിദ്‌ 08:12, 6 ഓഗസ്റ്റ്‌ 2007 (UTC)

സമ്മതിച്ചു :)-- ജിഗേഷ് സന്ദേശങ്ങൾ  08:14, 6 ഓഗസ്റ്റ്‌ 2007 (UTC)


ശൃംഘല അല്ലേ ശരി ?? ശ്രംഘല അക്ഷരത്തെറ്റാണെന്നു തോന്നുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 10:54, 6 ഓഗസ്റ്റ്‌ 2007 (UTC)

രണ്ടും തെറ്റാണ്. ശൃംഖല-യാണ് ശരി --സാദിക്ക്‌ ഖാലിദ്‌ 13:37, 6 ഓഗസ്റ്റ്‌ 2007 (UTC)
ഓ അത് അങ്ങനെ മാറ്റിയോ ? പഴയലിപി ആയതിന്റെ പേരിലാ ഇല്ലെങ്കിൽ തകർത്തേനേ ;) . നന്ദി സാദിക്ക്. ഞാൻ ഇത് എഡിറ്റ് ചെയ്ത് കൊളമാക്കിയേനേ--ടക്സ് എന്ന പെൻ‌ഗ്വിൻ 05:43, 7 ഓഗസ്റ്റ്‌ 2007 (UTC)
:-) --സാദിക്ക്‌ ഖാലിദ്‌ 07:10, 7 ഓഗസ്റ്റ്‌ 2007 (UTC)
)--Vssun 13:55, 7 ഓഗസ്റ്റ്‌ 2007 (UTC)

നിർ‌വചനം[തിരുത്തുക]

ഒന്നിലധികം വാൻ പോർട്ടുകളുള്ള റൗട്ടറിന്റെ കാര്യത്തിൽ മാത്രമാണ്‌ മേല്പ്പറഞ്ഞത് ശരിയാകുന്നത്.

രണ്ടു നെറ്റ്‌വർക്കുകളെ കൂട്ടിയിണക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ഉപകരണം എന്നേ പൊതു‌നിർ‌വചനം നൽകാനാവൂ. --Vssun 23:49, 11 ഓഗസ്റ്റ്‌ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റൗട്ടർ&oldid=677181" എന്ന താളിൽനിന്ന് ശേഖരിച്ചത്