സംവാദം:മാജിക്കൽ റിയലിസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൻ മലയാള സമം ഇല്ലേ? മായാജാല യാഥാർത്ഥ്യം എന്നോ മായിക യാഥാർഥ്യം എന്നോ മറ്റോ --ചള്ളിയാൻ ♫ ♫ 02:29, 2 ഒക്ടോബർ 2007 (UTC)[മറുപടി]

ഈ ശൈലി മലയാളസാഹിത്യത്തിൽ അധികം പ്രയോഗിച്ച് കണ്ടിട്ടില്ല. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിൽ ആണ് മാജിക്കൽ റിയലിസം കൂടുതലും. ഇന്ത്യൻ - ബ്രിട്ടീഷ് എഴുത്തുകാരനായ സൽമാൻ റഷ്ദിയുടെ പുസ്തകം ആയ "മിഡ്നൈറ്റ്സ് ചിൽഡ്രൺ" മാജിക്കൽ റിയലിസത്തിനു ഉദാഹരണം ആണ്. മലയാളത്തിൽ പുതിയ ഒരു വാക്ക് / ശൈലി കൊണ്ടുവരണോ? എനിക്ക് വലിയ ഉറപ്പില്ല. simy 06:11, 2 ഒക്ടോബർ 2007 (UTC)[മറുപടി]

ഏകാന്തതയുടെ നൂറുവർഷങ്ങൾ ഇതിനൊരുദാഹരണമല്ലേ? --Vssun 05:44, 13 ഒക്ടോബർ 2007 (UTC)[മറുപടി]

മാജിക്കൽ റീയലിസം എന്നാണ്‌ കൂടുതലും കേട്ടിരിക്കുന്നത്..--Vssun 05:45, 13 ഒക്ടോബർ 2007 (UTC)[മറുപടി]

മാജിക്കൽ റിയലിസം എന്നാണ് വേണ്ടത്.Georgekutty 10:42, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം 12:26, 18 ഫെബ്രുവരി 2009 (UTC)[മറുപടി]
ഇംഗ്ലീഷിൽ മാജിക്ക് റിയലിസം എന്നാണല്ലോ? --Anoopan| അനൂപൻ 12:57, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

മാജിക്കൽ റിയലിസം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനവും തുടങ്ങുന്നത് മാജിക് റിയലിസം അല്ലെങ്കിൽ മാജിക്കൽ റിയലിസം എന്നു പറഞ്ഞാണ്. Gabriel García Márquez ആണല്ലോ ഇതിന്റെ ഏറ്റവും പേരുകേട്ട പ്രയോക്താവ്. മലയാളത്തിൽ Márquez-ന്റെ രചനകളെക്കുറിച്ചുള്ള ചർച്ചകളിലെല്ലാം മാജിക്കൽ റിയലിസം എന്നാണ് എഴുതി കണ്ടിട്ടുള്ളത്. ഇംഗ്ലീഷ് വിക്കിയിലും Márquez-നെക്കുറിച്ചുള്ള ലേഖനത്തിൽ ഒരിടത്തുപോലും മാജിക് റിയലിസം എന്നില്ല, മാജിക്കൽ റിയലിസം എന്നേയുള്ളു.Georgekutty 20:57, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

അതെ അതു തന്നെയാണ്‌ എന്റെയും സംശയം. പിന്നെ എങ്ങനെ ഇംഗ്ലീഷ് വിക്കിയിലെ താളിനു മാത്രം മാജിക്ക് റിയലിസം എന്ന പേർ വന്നു. അബദ്ധത്തിൽ പറ്റിയതാകാൻ വഴിയില്ല. --Anoopan| അനൂപൻ 05:06, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

Magic in Realism അല്ലേ ശരി? മാജിക്കൽ റിയലിസം എന്നാൽ എല്ലാം മാജിക്കൽ എന്ന ധ്വനി വരില്ലേ? --ചള്ളിയാൻ ♫ ♫ 05:37, 19 ഫെബ്രുവരി 2009 (UTC)[മറുപടി]