സംവാദം:ഭാരത ഭാഗ്യവിധാതാ
ജനഗണമന എന്ന സൂക്തത്തിന്റെ പദാനുപദപരിഭാഷയും വിശദീകരണവും വിജ്ഞാനകോശത്തിന്റെ ധർമ്മമാണോ? --Vssun (സംവാദം) 12:56, 30 ഏപ്രിൽ 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ Jana Gana Mana (hymn) എന്നൊരു താളുണ്ട്. അതിൽ പരിഭാഷയും വ്യാഖ്യാനവുമാണുള്ളത്. ജന ഗണ മന സംബന്ധിച്ച വിവാദങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ താളിന്റെ ചുവടുപിടിച്ച് മാറ്റം വരുത്തിയാൽ ഈ താളിന് നിലനിൽപ്പുണ്ടെന്ന് തോന്നുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 30 ഏപ്രിൽ 2013 (UTC)
- ജനഗണമനസൂക്തം എന്താണ് എന്ന ഒരു ലേഖനമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭൗതിക വിവരങ്ങൾ, രചനപശ്ചാത്തലം, ആസ്വാദനം തുടങ്ങിയവ ഇതിൽ നൽകാം. അത്തരമൊരാസ്വാദനം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതിനെ അവലംബമാക്കി ആവണം എഴുതേണ്ടത്. സ്വന്തം കണ്ടെത്തലാവാൻ പാടില്ല. (താൾ സൃഷ്ടിച്ചയാൾ സ്വന്തം പരിഭാഷയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്).
- വരികൾ അപ്പാടെ പദാനുപദം തർജ്ജമചെയ്തോ, മാറ്റംവരുത്തിയോ ലേഖനത്തിൽ അവതരിപ്പിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. പദ്യമാണോ, ഗദ്യമാണോ എന്ന സംശയമാകും പിന്നീടുണ്ടാവുക. വായനയ്കും തടസ്സമാകും. പ്രസക്തമായ വരികൾ മാത്രം ഉദ്ധരിച്ചുള്ള ലേഖനമാക്കി ഇതിനെ മാറ്റണം. --Adv.tksujith (സംവാദം) 17:39, 30 ഏപ്രിൽ 2013 (UTC)