സംവാദം:തൽപുരുഷസമാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റൊരു താളിൽ നിന്നും നീക്കിയത് ഇവിടെ ചേർക്കുന്നു. ഈ താളിൽ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്.

തത്പുരുഷൻ. ഉത്തരപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യം വരുന്നത്. ഉദാ: യേശുദേവൻ----- യേശു എന്ന ദേവൻ. ദേവൻ എന്ന പദത്തിന് പ്രാധാന്യം.

       രാമബാണം------ രാമന്റെ ബാണം. ബാണം എന്ന പദത്തിന് പ്രാധാന്യം.


--Vssun 04:24, 16 മാർച്ച് 2009 (UTC)[മറുപടി]

ഓർമ്മിക്കാനെളുപ്പത്തിന്[തിരുത്തുക]

തൽ‌പുരുഷസമാസത്തിലെ വിവിധ വകുപ്പുകൾ ഓർത്തിരിക്കാൻ ഒരു പദ്യമുണ്ടല്ലോ..

തന്മ നിർദ്ദേശിക... പ്രതിഗ്രാഹിക കർമ്മം എ..

അങ്ങനെ പോകുന്നത്.. മുഴുവൻ അറിയുമെങ്കിൽ ചേർക്കാമോ? --Vssun 02:57, 19 മേയ് 2010

ആ പദ്യം വിഭക്തി എന്ന താളിൽ നിന്നും കിട്ടി. എന്നാൽ ഗ്രന്ഥശാലയിലെ s:കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം എന്ന താളിൽ കൊടുത്തിരിക്കുന്നതും ഇവിടെയുള്ള ശ്ലോകവുമായി ചില പൊരുത്തക്കേടുകൾ കാണുന്നു. തിരുത്താൻ ശ്രമിക്കാമോ? s:സംവാദം:കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം കാണുക.--Vssun 03:09, 19 മേയ് 2010 (UTC)[മറുപടി]
ഓർത്തെടുക്കാൻ എന്ന വിഭാഗം വിഭക്തി താളിലേക്ക് കൊണ്ടുപോകുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ 03:33, 19 മേയ് 2010 (UTC)[മറുപടി]
അവിടെ ചേർത്തിട്ടുണ്ട്. ഇവിടെ നിന്ന് ഒഴിവാക്കിക്കൂടെ? രണ്ടാം ഖണ്ഡിക ആവശ്യമില്ല; അതിൽ തെറ്റുകളും ഉണ്ട്:- ഉദ്ദേശികാപ്രത്യയം "ന്‌" അല്ല, '്" മാത്രമേയുള്ളൂ. പ്രകൃതിഗതമോ ഇടനിലചേർത്തോ ഉണ്ടാകുന്ന നകാരത്തിലേ ഇത് ചേരൂ. സന്ധിയിൽ അർഥശങ്ക ഒഴിവാക്കാൻ അംഗത്തിലെ ന-യെ ഇരട്ടിപ്പിക്കാറുണ്ടെന്നുമാത്രം. ക്ക് സ്ത്രീനാമത്തോടാണെന്ന് പറഞ്ഞതും തെറ്റാണ്‌. അ, ഇ, എന്നീ സ്വരങ്ങളിലവസാനിക്കുന്ന പദങ്ങൾക്ക് ക്ക് ചേരുന്നു എന്നേ പറയാവൂ. ്, ഉ എന്നീ സ്വരങ്ങളിൽ ഇൻ എന്ന ഇടനിലചേർന്ന അംഗത്തിൽ ് ചേരുന്നു. വ്യഞ്ജനത്തിൽ വിധികൾ ബഹുലമാണ്‌.--തച്ചന്റെ മകന്‍ 14:33, 19 മേയ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തൽപുരുഷസമാസം&oldid=1005444" എന്ന താളിൽനിന്ന് ശേഖരിച്ചത്