സംവാദം:ചൈനീസ്‌ ഗർ‌ഭധാരണ കലണ്ടർ‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം 6 മാസം മുമ്പു മനോരമയുടെ ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചു വന്നതാണ്. ഞാനതിന്റെ ഭാഷ അല്പം മാറ്റി ഇവിടെ പോസ്റ്റു ചെയ്തതാണ്. മാസികയിൽ ചാർട്ടും കൊടുത്തിട്ടുണ്ടായിരുന്നു. അതേ ലേഖനം [ഇവിടെ] ഓൺലൈനായും അവർ കൊടുത്തിട്ടുണ്ട്. പക്ഷേ ആ ചാർട്ടുകൊടുത്തിട്ടില്ല. അവലംബം ഏതുവിതത്തിൽ കൊടുക്കാനാവുമോ ആ രീതിയിൽ ആരെങ്കിലും ദയവായി കൊടുക്കുമെന്നു കരുതുന്നു.— ഈ തിരുത്തൽ നടത്തിയത് Rajeshodayanchal (സംവാദംസംഭാവനകൾ)

അവലംബം ചേർത്തിട്ടുണ്ട്--Rameshng:::Buzz me :) 05:32, 19 നവംബർ 2009 (UTC)[മറുപടി]


ഒരു സ്വകാര്യം: എന്റെ രണ്ടു മക്കളുടെ കാര്യത്തിൽ ഈ "ചൈനീസ് വിദ്യ" ശരിയാകുമായിരുന്നോ എന്നു നോക്കിയപ്പോൾ, ചാർട്ട് അനുസരിച്ച് മകൾ മകനാകേണ്ടിയിരുന്നു എന്നു കണ്ടു; മകൻ മകൻ തന്നെയും. അൻപതു ശതമാനം accuracy തന്നെ വലിയ കാര്യമാണ്! ഇരട്ടശിശുക്കളിൽ‍ ആണും പെണ്ണും ഉണ്ടാവുന്നതെന്ത് എന്ന ആലോചന മാത്രം, ഇത് തട്ടിപ്പാണെന്ന് വെളിവാക്കുമെന്ന് ഇംഗ്ലീഷ് വിക്കിയിൽ പിശുക്കി കൊടുത്തിരിക്കുന്ന ഇത്തിരി ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. മലയാളത്തിലെ "ആരോഗ്യ" മാസികകൾ ഇതുപോലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ കഷ്ടമാണ്.Georgekutty 11:50, 19 നവംബർ 2009 (UTC)[മറുപടി]