സംവാദം:കെ.പി. അപ്പൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിണ്ണാക്ക്, അപ്പനും മറ്റു മലയാളം എഴുത്തുകാരെപ്പോലെ പുസ്തകമെഴുത്തിൻറെ സാമാന്യ മര്യാദ അറിയില്ലായിരുന്നു. നിറയെ ഉദ്ധരിക്കും, എവിടെന്നാണെന്ന് specific ആയി പറയില്ല.59.91.253.30 16:30, 17 ഡിസംബർ 2008 (UTC)[മറുപടി]


ശ്രദ്ധേയവും വ്യത്യസ്‌തവുമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി എന്ന ഇൻട്രോവിലെ പ്രയോഗം കലക്കി. ശ്രദ്ധേയമായതിനാൽ അദ്ദേഹം ശ്രദ്ധേയനായി. മിടുക്കൻ. അക്ഷരത്തെറ്റുകളും മറ്റു തെറ്റുകളും തിരുത്താൻ സമയമില്ലെന്നതിനാൽ അങ്ങനെ തന്നെ വിടുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 


മുകളിൽ ചൂണ്ടിക്കാണിച്ച വാക്യത്തിലെ ആവർത്തനം വിരൂപമാണെന്ന് സമ്മതിക്കുന്നു. അതെഴുതിയ ആളെ എനിക്ക് ഏറെ അറിയില്ലെങ്കിലും ആ വാക്യം ഒരിക്കൽ കൂടി വായിച്ചു നോക്കിയിരുന്നെങ്കിൽ അതിന്റെ വൈരൂപ്യം അയാൾക്കും മനസ്സിലാകുമായിരുന്നു എന്ന് എനിക്കുറപ്പാണ്. പലപ്പോഴും അതിന് കഴിയാറില്ല. വിമർശിച്ച ആൾക്ക് സമയക്കുറവ് മൂലം അക്ഷരത്തെറ്റ് തിരുത്താൻ കഴിയാതിരുന്നതുപോലെ, സമയക്കുറവിന്റെ പ്രശ്നം എല്ലാവർക്കുമുണ്ട്. തെറ്റുകൾ കാണുന്നവർ നല്ലമനസ്സും സൗകര്യവുമുള്ളപ്പോൾ കഴിവനുസരിച്ച് തിരുത്തുകയല്ലേ വിക്കിപ്പീഡിയയിൽ ചെയ്യേണ്ടത്? പിന്നെ 'മിടുക്കൻ' എന്ന പ്രയോഗം വേണ്ടിയിരുന്നില്ല. പരിഹാസവും കടന്ന് അവജ്ഞയിലെത്തി നിൽക്കുന്ന മനോഭാവമാണ് അതിൽ കാണുന്നത്.Georgekutty 23:05, 17 ഡിസംബർ 2008 (UTC)[മറുപടി]

അത് എഴുതിയത് ഞാനായിരുന്നു. ജോർജ്കുട്ടി പറഞ്ഞതുപോലെ സമയക്കുറവോ അശ്രദ്ധയോ കാരണം അങ്ങനെ സംഭവിച്ചുപോയി. ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തിരുത്തുകയും ചെയ്തു. എന്തുതന്നെയായാലും വിക്കി ഒരു കമ്മ്യൂണിറ്റി ആയതിനാൽ തെറ്റെന്ന് ഉറപ്പുള്ള കാര്യം കാണുമ്പോൾ അത് തിരുത്തുകയാണ് അഭികാമ്യം. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞ് ഒഴിഞ്ഞുനിൽക്കുകയല്ല വേണ്ടത് എന്ന് എനിക്കും തോന്നുന്നു. വിക്കി അയൽപക്കത്തെ വീട് മാത്രമായി തുടരാതിരുന്നെങ്കിൽ :-) --സിദ്ധാർത്ഥൻ 04:31, 18 ഡിസംബർ 2008 (UTC)[മറുപടി]

യോജിക്കുന്നു.അപ്പനെക്കുറിച്ച് തിരച്ചിൽ നടത്തിയപ്പോൾ കണ്ടില്ല. {{വിവിധ് 15:30, 18 ഡിസംബർ 2010 (UTC)}}[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.പി._അപ്പൻ&oldid=872351" എന്ന താളിൽനിന്ന് ശേഖരിച്ചത്