സംവാദം:കുരിശിന്റെ യോഹന്നാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിസ്റ്റിക് കവി എന്നതിന്‌ മലയാളപദം ഏതെങ്കിലും?. ഇവിടത്തെ മിസ്റ്റിസം എന്താണെന്നറിയില്ല.--Vssun 01:49, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കുരിശിന്റെ[തിരുത്തുക]

എന്ന വിശേഷണത്തിനു കാരണം.. ലേഖനം പുരോഗമിക്കുമ്പോൾ വരും എന്നു കരുതുന്നു. --Vssun 01:53, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]


മിസ്റ്റിക്കും മറ്റും[തിരുത്തുക]

മിസ്റ്റിക്കിന്റെ മലയാളം നേരത്തേയും നമ്മൾ അന്വേഷിച്ചിട്ടുള്ളതാണെന്ന് ആവിലായിലെ ത്രേസ്യാ എന്ന ലേഖനത്തിന്റെ സം‌വാദം നോക്കിയാൽ കാണാം. മിസ്റ്റിസിസത്തിന് മഷിത്തണ്ടിൽ 'യോഗാത്മകത്വം', 'രഹസ്യസ്വഭാവം' എന്നൊക്കെ കണ്ടു. മിസ്റ്റിക് കവിയെ യോഗാത്മകവി ആക്കാമെന്ന് തോന്നുന്നു. ഇവിടത്തെ മിസ്റ്റിസിസത്തിന്, ആ വാക്കു കൊണ്ട് സാധാരണ ഉദ്ദേശിക്കുന്ന അർത്ഥം തന്നെയാണുള്ളത്. ഇംഗ്ലീഷ് വിക്കിയിൽ മിസ്റ്റിസിസത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന നിർവചനം അനുസരിച്ച്, "നേരിട്ടുള്ള അനുഭവം, ഉൾവിളി, ജന്മവാസന എന്നിവയെ ആശ്രയിച്ച് ദൈവം, പരമയാഥാർത്ഥ്യം അത്മീയതത്ത്വം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനെ കണ്ടെത്താമെന്നും അതുമായി സം‌യോജിച്ച് ഒന്നാകാനുമുള്ള വിശ്വാസത്തെയും ആ വഴിക്കുള്ള പരിശ്രമത്തെയുമാണ്" മിസ്റ്റിസിസം സൂചിപ്പിക്കുന്നത്.

'കുരിശിന്റെ' എന്നതുപോലുള്ള വിശേഷണങ്ങൾ കത്തോലിക്കാ സംന്യാസികളുടെ കാര്യത്തിൽ പതിവുള്ളതാണ്. ആവിലായിലെ ത്രേസ്യാ തന്നെ യേശുവിന്റെ ത്രേസ്യാ" (St. Teresa of Jesus) ആണ്. ആധുനികകാലത്തെ ഒരു വലിയ വിശുദ്ധ, ഫ്രാൻസിലെ ലിസ്യൂവിൽ നിന്നുള്ള കൊച്ചുത്രേസ്യായുടെ സംന്യസ്ഥനാമം ഉണ്ണിയേശുവിന്റെ കൊച്ചുത്രേസ്യാ(Little Teresa of Child Jesus) എന്നാണ്. പ്രസിദ്ധരും സാധാരണക്കാരുമായ സംന്യാസികളുടെ പേരിനുമുൻപ് അവർ സ്വയം സമർപ്പിച്ചിരിക്കുന്ന ദൈവനാമത്തെയോ, വിശുദ്ധനെയോ, ആദർശത്തെയോ സൂചിപ്പിക്കാനാണ് ഇത്തരം വിശേഷണങ്ങൾ ചേർക്കുന്നത്. "യേശുവിന്റെ", "യേശുവിന്റെ തിരുഹൃദയത്തിന്റെ", "വിശുദ്ധ യൗസേപ്പിന്റെ" എന്നൊക്കെയുള്ള വിശേഷണങ്ങളും പതിവുണ്ട്.Georgekutty 07:54, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹുവാൻ അല്ല യുവാൻ ആണ്‌/