ഷാബാനു കേസ്
എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (1985 AIR 945, 1985 SCC (2) 556).[1] [2] [3] 1975-ൽ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന അഭിഭാഷകൻ തന്റെ ഒന്നാം ഭാര്യയായ ഷാബാനുവിനെ വീട്ടിൽ നിന്നും പുറത്താക്കി. നിരാലംബയായ അവർ 1978-ൽ സി.പി.സി 125 പ്രകാരം ഭർത്താവിൽ നിന്നും അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് ആവശ്യപ്പെട്ടുകൊണ്ട് ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു. 'തലാക്ക്' ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകാൻ തനിക്കു ബാധ്യതയില്ല എന്ന ഖാന്റെ വാദം കോടതി തള്ളി. ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നൽകണമെന്നും കോടതി വിധിച്ചു. ഈ ചെറിയ തുക പോലും നൽകാൻ കൂട്ടാക്കാതിരുന്ന വക്കീലായ ഭർത്താവ്, കോടതി മതവിശ്വാസത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. അവിടെ ഖാനിന്റെ കൂടെ മുസ്ലിം വ്യക്തി നിയമ ബോർഡും ചില പ്രധാന മുസ്ലിം സംഘടനകളും പണ്ഡിതന്മാരും കേസിൽ കക്ഷി ചേർന്നു.
അവലംബം [തിരുത്തുക]
- ↑ 2003 ആഗസ്റ്റ് 1-ലെ ദ ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം, Shah Bano Legacy
- ↑ 2009 സെപ്തംബർ 23-ലെ ഇൻഡ്യൻ എക്സ്പ്രസ് ദിനപ്പത്രത്തിൽ ഉത്കർഷ് ആനന്ദ് എഴുതിയ ലേഖനം Flashback to Shah Bano case as Muslim woman wins alimony battle
- ↑ Business and Economy മാസികയിൽ മാലിക് റഷീദ് ഫൈസൽ എഴുതിയ ലേഖനം The Ghost of Shah Bano