ശ്രീനാഥ്
| ശ്രീനാഥ്' | |
|---|---|
![]() |
|
| ജനനം | ശ്രീനാഥ് തോപ്പിൽ ഇഞ്ചോറ 1956 ഓഗസ്റ്റ് 26 കുഴൂർ, തൃശ്ശൂർ, കേരളം, ഇന്ത്യ |
| മരണം | 2010 ഏപ്രിൽ 23 (പ്രായം 53) കോതമംഗലം, എറണാകുളം, കേരളം, ഇന്ത്യ |
| തൊഴിൽ | നടൻ |
| സജീവം | 1978–2010 |
| ജീവിത പങ്കാളി | ശാന്തികൃഷ്ണ (1984–1995) ലതാ ശ്രീനാഥ്(1999 – ) |
| മക്കൾ | വിശ്വജിത് ശ്രീനാഥ് |
മലയാള ചലച്ചിത്ര നടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്നു ശ്രീനാഥ് (മരണം: ഏപ്രിൽ 23, 2010). ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [1]പിന്നീട് കുറേ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച ശ്രീനാഥിനെ 2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.[2]
2009-ൽ നടന്ന പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ശിവസേനയുടെ സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.[1]
ഉള്ളടക്കം |
ആദ്യകാലം [തിരുത്തുക]
തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ കമലാലയത്തിൽ (തോപ്പിൽ ഇഞ്ചിയൂർ വീട്ടിൽ ) ബാലകൃഷ്ണൻനായരുടെയും കമലാദേവിയുടേയും മകനായി ജനിച്ചു.
വിദ്യാഭ്യാസം [തിരുത്തുക]
- ഐരാണിക്കുളം സർക്കാർ സ്ക്കൂൾ.
- കല്ലേറ്റുംകര ബി. വി. എം. ഹൈസ്ക്കൂൾ.
- അളകപ്പനഗർ ത്യാഗരാജ പോളീടെക്നിക്ക്.
- സൗത്ത് ഇന്ത്യൻ ഫിലീം ചേംബർ സ്ക്കൂൾ ഓഫ് ആക്ടിങ്, ചെന്നൈ (പിന്നീട് ഈ സ്ഥാപനം അഡയാർ ഫിലീം ഇൻസ്റ്റിറ്റൂട്ടിൽ ലയിച്ചു)
സ്വകാര്യജീവിതം [തിരുത്തുക]
ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തിൽ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇവർ പ്രണയിച്ച് 1984 സെപ്തംബറിൽ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു. [2] ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവർക്ക് കണ്ണൻ(വിശ്വജിത്ത്) എന്ന ഒരു മകൻ ഉണ്ട്. [3]
അഭിനയ ജീവിതം [തിരുത്തുക]
1978-ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് നാല്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. അതിനുശേഷം ടെലിവിഷനിലേക്ക് ശ്രദ്ധതിരിച്ചു. ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് , കിരീടം, ദേവാസുരം എന്നിവ ശ്രീനാഥ് അഭിനയിച്ച ചില ജനപ്രിയ സിനിമകളാണ്. അവസാനം അഭിനയിച്ച ചിത്രം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രമാണ്. ടെലിവിഷനിൽ തപസ്യ മുതൽ സമയം, എന്റെ മാനസപുത്രി വരെയുള്ള സീരിയലുകളിൽ പ്രശസ്തിയുടെ മുമ്പിലായിരുന്നു. നടന്മാരായ ശങ്കറും,കൈലാസ് നാഥും ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്മേറ്റായിരുന്നു. ശ്രീനാഥിന് മികച്ച് ടെലിവിഷൻ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. [4]
അഭിനയിച്ച സിനിമകൾ [തിരുത്തുക]
മലയാളം [തിരുത്തുക]
- കലിക
- ശാലിനി എന്റെ കൂട്ടുകാരി
- ഈണം
- ഇതു ഞങ്ങളുടെ കഥ
- സന്ധ്യ മയങ്ങുംനേരം
- ചേക്കേറാൻ ഒരു ചില്ല
- കിലുക്കം
- കിലുകിലുക്കം
- ഒരു സി. ബി. ഐ. ഡയറിക്കുറുപ്പ്
- ജാഗ്രത
- കുടുംബപുരാണം
- ദേവാസുരം
- മതിലുകൾ
- ഒറ്റയടിപ്പാതകൾ
- സർവ്വകലാശാല
- ഹലോ മൈ ഡിയർ ോങ് നമ്പർ
- ഇരുപതാം നൂറ്റാണ്ട്
- സ്വാഗതം
- കിരീടം
- മൂന്നാം മുറ
- ചെങ്കോൽ
- വാഴുന്നോർ
- കുടുംബ പുരാണം
- കേരള കഫേ
തമിഴ് [തിരുത്തുക]
- റയിൽ പയനങ്ങൾ
- ഉൺമൈകൾ
- കൺവെടിയും പൂക്കൾ
അഭിനയിച്ച സീരിയലുകൾ [തിരുത്തുക]
- തപസ്യ
- സമയം
- മരണം ദുർബലം
- മോഹ പക്ഷി
- തിരശീലക്ക് പിന്നിൽ
- എന്റെ മാനസപുത്രി
മരണം [തിരുത്തുക]
ഏപ്രിൽ 23, 2010 ന് കോതമംഗലത്ത് ഒരു ഹോട്ടലിൽ ശ്രീനാഥ് മരിച്ച് നിലയിൽ കണ്ടെത്തി. കൈയ്യിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. [5]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Malayalam actor Sreenath found dead in hotel room". The Times of India. 23 April 2010. ശേഖരിച്ചത് 24 April 2010.
- ↑ 2.0 2.1 "നടൻ ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തി". മലയാള മനോരമ. ഏപ്രിൽ 23, 2010. ശേഖരിച്ചത് ഏപ്രിൽ 24, 2010.
- ↑ "നക്ഷത്രമായില്ലെങ്കിലും" (in Malayalam). http://news.keralakaumudi.com/. ശേഖരിച്ചത് 23 April 2010.
- ↑ http://ibnlive.in.com/news/malayalam-actor-sreenath-found-dead-in-hotel/113808-8-70.html?from=tn
- ↑ "Malayalam actor Sreenath found dead in hotel room". http://movies.indiatimes.com/. ശേഖരിച്ചത് 23 April 2010.
