ശകവര്‍ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടറാണ് ശക വര്‍ഷം അല്ലെങ്കില്‍ ഇന്ത്യന്‍ ദേശീയ കലണ്ടര്‍. 1957 ല്‍ ഭാരത സര്‍ക്കാറിന്റെ കലണ്ടര്‍ പരിഷ്കാര സമിതിയുടെ ശുപാര്‍ശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവില്‍ കലണ്ടറായി ശകവര്‍ഷം അംഗീകരിക്കപ്പെട്ടു.

[തിരുത്തുക] മാസങ്ങള്‍

മാസം ദിനങ്ങള്‍ മാസാരംഭം(ഗ്രിഗോറിയന്‍ കലണ്ടറുനസരിച്ച്)
1 ചൈത്രം 30/31 മാര്‍ച്ച് 22*
2 വൈശാഖം 31 ഏപ്രില്‍ 21
3 ജ്യേഷ്ഠ 31 മെയ് 22
4 ആഷാഢം 31 ജൂണ്‍ 22
5 ശ്രാവണം 31 ജൂലൈ 23
6 ഭാദ്രപാദം 31 ഓഗസ്റ്റ് 23
7 അശ്വിനി 30 സെപ്റ്റംബര്‍ 23
8 കാര്‍ത്തിക 30 ഒക്ടോബര്‍ 23
9 അഗ്രഹായനം 30 നവംബര്‍ 22
10 പൌഷം 30 ഡിസംബര്‍ 22
11 മാഘം 30 ജനുവരി 21
12 ഫാല്‍ഗുനം 30 ഫെബ്രുവരി 20

അധിവര്‍ഷങ്ങളില്‍ ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാര്‍ച്ച് 21 നു തുടങ്ങുകയും ചെയ്യും. വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങള്‍ക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേഗക്കുറവു് കാരണമാണിതു്.

ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ചുള്ള‍ 78 ാം വര്‍ഷമാണു് ശകവര്‍ഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവര്‍ഷത്തില്‍ 1930 ആണു്.

അധിവര്‍ഷമാണോ എന്നു പരിശോധിയ്ക്കാന്‍ ശകവര്‍ഷത്തോടു കൂടി 78 കൂട്ടി ആ വര്‍ഷം ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ചുള്ള‍ അധിവര്‍ഷമാണോ എന്നു നോക്കിയാല്‍ മതി

[തിരുത്തുക] മറ്റു കലണ്ടറുകള്‍

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം