വെള്ളസ്രാവ്
| വെള്ളസ്രാവ് Temporal range: Miocene to Recent |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Lamniformes |
| കുടുംബം: | Lamnidae |
| ജനുസ്സ്: | Carcharodon A. Smith, 1838 |
| വർഗ്ഗം: | C. carcharias |
| ശാസ്ത്രീയ നാമം | |
| Carcharodon carcharias (Linnaeus, 1758) |
|
| വെള്ളസ്രാവിന്റെ സാന്നിദ്ധ്യം നീല നിറത്തിൽ കാണിച്ചിരിക്കുന്നു. | |
Carcharodon carcharias എന്ന ശാസ്ത്രനാമമുള്ള സ്രാവ്. മിക്ക സമുദ്രങ്ങളുടെയും തീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഏതാണ്ട് 6 മീറ്റർ വരെ നീളമുണ്ടാകും പ്രായപൂർത്തിയായ സ്രാവിന്. ഏതാണ്ട് രണ്ടു ടണ്ണിലധികം ഭാരവും ഈ ജീവിക്കുണ്ടാകും. ഏതാണ്ട് 30 വർഷം വരെ ജീവിച്ചിരിക്കുന്ന ഇവ 15 വയസ്സോടെ പ്രായപൂർത്തിയാകും.
ഉള്ളടക്കം |
ഭക്ഷണം [തിരുത്തുക]
മാംസാഹാരിയാണ് വെള്ളസ്രാവ്. സമുദ്രജീവികളാണ് മിക്കവാറും ഇവയുടെ ആക്രമണത്തിന് ഇരയാവുക. മത്സ്യങ്ങളെയും പക്ഷികളെയും ഇവ ആഹാരമാക്കുന്നു. മനുഷ്യരെയും ഇവ ആക്രമിക്കാറുണ്ട്. സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണെന്നാണ് കരുതുന്നത്. വംശനാശസാധ്യതയുള്ള ജീവിവർഗം കൂടിയാണ് വെള്ളസ്രാവുകൾ.
ആവാസവ്യവസ്ഥ [തിരുത്തുക]
ഒരു വിധം എല്ലാ സമുദ്രങ്ങളിലും തീരത്തോടു ചേർന്നുള്ള ഇടങ്ങളിൽ ഇവയെ കാണാം. 24ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ജലത്തിലാണ് ഇവ കഴിയുന്നത്. അമേരിക്ക, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയിടങ്ങളിൽ ഇവയെ കൂടുതലായി കണ്ടുവരുന്നു,
സിനിമയിൽ [തിരുത്തുക]
സ്റ്റീഫൻ സ്പിൽബെർഗ് സംവിധാനം ചെയ്ത Jaws എന്ന സിനിമ മനുഷ്യഭോജികളായ വെള്ളസ്രാവുകളെക്കുറിച്ചുള്ളതാണ്.