വിസ്ത

Coordinates: 33°11′37″N 117°14′28″W / 33.19361°N 117.24111°W / 33.19361; -117.24111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസ്ത, കാലിഫോർണിയ
സിറ്റി ഓഫ് വിസ്ത
View of South Santa Fe
View of South Santa Fe
Official seal of വിസ്ത, കാലിഫോർണിയ
Seal
Location of Vista within San Diego County, California.
Location of Vista within San Diego County, California.
Vista city street map, California
Vista city street map, California
വിസ്ത, കാലിഫോർണിയ is located in the United States
വിസ്ത, കാലിഫോർണിയ
വിസ്ത, കാലിഫോർണിയ
Location in the United States
Coordinates: 33°11′37″N 117°14′28″W / 33.19361°N 117.24111°W / 33.19361; -117.24111
Country United States of America
State California
CountySan Diego
IncorporatedJanuary 28, 1963[2]
ഭരണസമ്പ്രദായം
 • MayorJudy Ritter[3]
 • City council[3]John J. Aguilera
Joe Green
Amanda Y. Rigby
John B. Franklin, Deputy Mayor
 • City managerPatrick Johnson[4]
വിസ്തീർണ്ണം
 • ആകെ18.68 ച മൈ (48.38 ച.കി.മീ.)
 • ഭൂമി18.68 ച മൈ (48.38 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം325 അടി (99 മീ)
ജനസംഖ്യ
 • ആകെ93,834
 • കണക്ക് 
(2016)[8]
1,01,659
 • ജനസാന്ദ്രത5,442.13/ച മൈ (2,101.25/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
92081, 92083–92085
Area codes442/760
FIPS code06-82996
GNIS feature IDs1661645, 2412161
FlowerCalifornia Lilac[9]
BirdAnna's hummingbird[9]
TreeKentia Palm[9]
വെബ്സൈറ്റ്www.cityofvista.com

വിസ്ത (/ˈvɪstə/; Spanish: view) അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ വടക്കുപടിഞ്ഞാറൻ സാൻ ഡിയാഗോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻ ഡിയാഗോ മെട്രോപ്പോളിറ്റൻ ഏരിയയിലെ ഒരു ഇടത്തരം നഗരമായ വിസ്തയിലെ ജനസംഖ്യ 101,659 ആണ്.

ചരിത്രം[തിരുത്തുക]

1798 ൽ സാൻ ലൂയിസ് റേ മിഷൻ സ്ഥാപിക്കുന്നതുവരെ ലൂയിസെനോ ഇന്ത്യൻസായിരുന്നു ഈ പ്രദേശത്തെ യഥാർത്ഥ നിവാസികൾ. ഈ മിഷൻയുഗത്തിന്റെ അഭിവൃദ്ധി 1830 കളിൽ സ്പെയിനിൽ നിന്ന് മെക്സിക്കോയ്ക്കു സ്വാതന്ത്ര്യത്തോടെ ലഭിച്ചതോടെ ഇല്ലാതായി. മെക്സിക്കൻ ഗവൺമെന്റ് പലതരം ആളുകളിലേക്ക് ഭൂമി ഉടമസ്ഥാവകാശം അനുവദിച്ചുകൊടുക്കുകയും അങ്ങനെ കാലിഫോർണിയയിലെ റാഞ്ചോ (മേച്ചിൽ പ്രദേശം) കാലഘട്ടം ആരംഭിക്കുകയും ചെയ്തു. റാഞ്ചോ ഗ്വാജോം, റാഞ്ചോ ബ്യൂവേന വിസ്ത, അഗ്വ ഹെഡിയോൺഡ വൈ ലോസ് മനോസ് എന്നിങ്ങനെ വിസ്ത പ്രദേശത്ത് മൂന്ന് റാഞ്ചുകളാണ് അനുവദിക്കപ്പെട്ടത്.[10]

1850 കളിൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ജലദൌർലഭ്യവും കാരണമായി റാഞ്ചോകൾ ക്ഷയിക്കുവാൻ തുടങ്ങി.1850 ൽ കാലിഫോർണിയ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായിത്തീർന്നശേഷം ഈ പ്രദേശത്തേയ്ക്കുള്ള കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം വർദ്ധിക്കുകയും അവർ ചെറിയ കാർഷികഭൂമികൾ കൈവശപ്പെടുത്തുകയും ചെയ്തു.

വിസ്ത മേഖലയിലെ ഒരു കുടിയേറ്റക്കാരനായ ജോൺ ഫ്രേസിയർ, പ്രദേശത്ത് ഒരു പോസ്റ്റ് ഓഫീസ് തുറക്കാൻ അപേക്ഷിക്കുകയും നഗരത്തിനായി ഒരു പേരിനു വേണ്ടി പല തവണ ശ്രമിച്ചതിനു ശേഷം (ഫ്രേസിയേർസ് ക്രോസ്സിംഗ്, ബ്യൂന വിസ്ത തുടങ്ങിയ പേരുകൾ ഇതിനകം മറ്റു പട്ടണങ്ങൾക്കായി എടുത്തിരുന്നു) ഫ്രേസിയർ ഒടുവിൽ "വിസ്ത" എന്ന പേരു തെരഞ്ഞെടുക്കുകയും ചെയ്തു.1882 ൽ ആദ്യത്തെ പോസ്റ്റ് ഓഫിസ് ഇവിടെ തുറന്നതോടെ വിസ്ത എന്ന പേര് ഔദ്യോഗികമായി നിലവിൽവന്നു.[11]

1870 ൽ ബെർണാഡ് ഡെൽപി എന്നയാൾ, ഫ്രാൻസിൽ നിന്നെത്തുകയും ഇന്നത്തെ ഈസ്റ്റ് വിസ്ത വീഥി, ഫൂട്ട്ഹിൽ ഡ്രൈവ് എന്നിവയുടെ ജംഗ്ഷനിലെ "ഡെൽപി കോർണേഴ്സ്" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ഏരിയ സ്ഥാപിക്കുകയും ചെയ്തു.1879 ൽ അദ്ദേഹത്തിന്റെ അനന്തരവൻ ജൂൾസ് ജാക്വസ് ഡെലിപി അദ്ദേഹത്തോടൊപ്പം ചേരുകയും അവരൊന്നിച്ച് നൂറുകണക്കിന് ഏക്കർ മുന്തിരി നട്ടുപിടിപ്പിക്കുകയും ചെയ്തു.1886 ൽ അവർ രാജ്യത്തെ ആദ്യത്തെ വിജയകരമായ വൈൻ ഉൽപ്പാദനശാല നിർമ്മിച്ചു. നിരോധന കാലഘട്ടത്തിൽ ഈ വൈൻ ഉൽപ്പാദനശാല അടച്ചുപൂട്ടിയിരുന്നു.[12]

ജലദൗർലഭ്യം മൂലം 1910 കളുടെ ആരംഭത്തോടെ 1,000 താമസക്കാരിൽ താഴെ മാത്രമായി വിസ്ത വളരെ സാവധാനമാണ് വളർന്നത്.1923 ൽ ജനങ്ങളുടെ വോട്ടിനൊപ്പം വിസ്ത ജലസേചന ജില്ലയ്ക്ക് ഹെൻഷാ തടാകത്തിൽ നിന്നുള്ള ഒരു പുതിയ ജലവിതരണ സംവിധാനം നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടായിരുന്നു.[13] താമസംവിനാ നഗരമദ്ധ്യത്തിൽ പുതിയ കെട്ടിടങ്ങൾ ഉയർന്നുവന്നു. തക്കാളി, സെലറി, സിട്രസ് പഴങ്ങൾ തുടങ്ങിയ വിളകളുടെ കൃഷിയോടെ കാർഷികരംഗം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. ചില മലനിരകളിൽ അവോക്കാഡോ നട്ടുവളർത്തുകയും 1948- ആയപ്പോഴേയ്ക്കും വിസ്ത, "ലോകത്തിന്റെ അവക്കഡോ ക്യാപിറ്റൽ" എന്ന അപരനാമത്തിലറിയപ്പെടുകയും ചെയ്തു.[14] രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ജനസംഖ്യയിലെ വർദ്ധനവ്, ഭവനനിർമ്മാണം എന്നിവയാൽ കാർഷിക വ്യവസ്ഥ ക്ഷയിക്കുകയും ചെയ്തു. 1963 ജനുവരി 23 ന് സിറ്റി ഓഫ് വിസ്റ്റ സംയോജിപ്പിച്ച് കോർപ്പറേഷനായിത്തീർന്നു.1970 കൾ മുതൽ 2000 ന്റെ തുടക്കം വരെയുള്ള തുടർച്ചയായ ഭവനനിർമ്മാണമേഖലയുടെ കുതിച്ചുകയറ്റം വിസ്തയിലെ ജനസംഖ്യയുടെ വർദ്ധനവിനു കാരണമായി. ഭവനനിർമ്മാണ മേഖലയുടെ കുതിച്ചുകയറ്റത്തിന്റെ സമയത്ത് ഒട്ടനവധി അപ്പാർട്ട്മെന്റ് കോംപ്ലക്സുകളും നിർമ്മിക്കപ്പെട്ടു. 1980 കളിൽ പല ലഘു നിർമ്മാണ വ്യവസായങ്ങളും നഗരത്തിന്റെ തെക്കുഭാഗത്തുള്ള ബിസിനസ് പാർക്കിലേക്ക് നീങ്ങിയിരുന്നു. 1990-കളിൽ വാൾമാർട്ട്, ടാർജറ്റ്, കോസ്റ്റോ എന്നീ വൻകിട സ്റ്റോറുകൾ തുറക്കപ്പെട്ടു. 1993 ൽ വിസ്ത യൂനിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് ബോർഡ്, ബയോളജി പാഠ്യപദ്ധതിയിലേക്ക് ക്രിയേഷനിസ്റ്റ്, പരിണാമ വിരുദ്ധ വീക്ഷണങ്ങൾ കൂട്ടിച്ചേർക്കാൻ ഉദ്യമിച്ചു പരാജയപ്പെട്ടപ്പോൾ വിസ്ത ഒരു ദേശീയ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു.[15]

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 18.7 ചതുരശ്ര മൈൽ (48 കിമീ2) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഇതൊരു മലയോര നഗരമാണ്.

അവലംബം[തിരുത്തുക]

  1. "Vista City Government". City of Vista. Archived from the original on 2014-11-05. Retrieved February 10, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  3. 3.0 3.1 "City Council". City of Vista. Archived from the original on 2018-12-26. Retrieved March 25, 2015.
  4. "City Manager". City of Vista, CA. Archived from the original on 2018-12-26. Retrieved March 25, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Vista". Geographic Names Information System. United States Geological Survey. Retrieved December 18, 2014.
  7. "Vista (city) QuickFacts". United States Census Bureau. Archived from the original on 2015-03-01. Retrieved February 28, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. 9.0 9.1 9.2 "About Vista". City of Vista, CA. Archived from the original on 2017-10-12. Retrieved March 31, 2015.
  10. Doyle, Harrison and Ruth.A History of Vista,Hillside Press,1983. p.4-5
  11. Doyle,A History of Vista,p.36
  12. Doyle,A History of Vista,p.28
  13. Doyle,A History of Vista,p.38
  14. Doyle,A History of Vista,p.39
  15. Granberry, Michael. "School Board's Creationist Trend Causes Stir in Vista, L.A. Times, May 20, 1993.
"https://ml.wikipedia.org/w/index.php?title=വിസ്ത&oldid=3800079" എന്ന താളിൽനിന്ന് ശേഖരിച്ചത്