വിര്‍ജില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പബ്ലിയസ് വിര്‍ജീലിയസ് മാ‍രോ

ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലുള്ള വിര്‍ജില്ലിന്റെ ശവകുടീരത്തിനു മുന്നിലുള്ള വിര്‍ജിലിന്റെ അര്‍ത്ഥകായ പ്രതിമ.
തൊഴില്‍ കവി
ദേശീയത റോമന്‍
രചനാ സങ്കേതം ഇതിഹാസ കവിത
വിഷയങ്ങള്‍ കൃഷി, pastoral poetry
സാഹിത്യ പ്രസ്ഥാനം ആഗസ്റ്റന്‍ കവിത

പബ്ലിയസ് വിര്‍ജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയില്‍ വിര്‍ജില്‍ എന്നും അറിയപ്പെടുന്നു) (ഒക്ടോബര്‍ 15, 70 ക്രി.മു - സെപ്റ്റംബര്‍ 21, 19 ക്രി.മു) ലാറ്റിന്‍ ഭാഷയില്‍ കവിതകള്‍ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോര്‍ജിക്സ്, ഏകദേശം പൂര്‍ത്തിയായ ഈനിഡ് എന്നിവയാണ് വിര്‍ജിലിന്റെ പുസ്തക ത്രയങ്ങള്‍. വിര്‍ജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിര്‍ജിലിന്റെ കവിതകള്‍ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

ഡാന്റെ അലിഘിയേരിയുടെ ഡിവൈന്‍ കോമെഡി എന്ന പുസ്തകത്തില്‍ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിര്‍ജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
Wikisource
Wikisource has original works written by or about:

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം