വിക്കിപീഡിയ സംവാദം:ആണവച്ചില്ല്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൂഗിളിൽ രണ്ടുതരം ചില്ലുകൾക്കും ഒരേ റിസൾട്ട് തന്നെ ലഭിക്കുന്നുണ്ട്. പരീക്ഷിച്ചു നോക്കുക. --Vssun (സംവാദം) 17:19, 11 ഡിസംബർ 2011 (UTC)[മറുപടി]

കോമൺസ്[തിരുത്തുക]

കോമൺസിൽ ഏതുതരം ചില്ലുപയോഗിച്ചും ഫയൽനെയിം ഉണ്ടാക്കിക്കോട്ടെ. മലയാളം വിക്കിപീഡിയയിലെത്തുമ്പോൾ ഫയൽനെയിമുകളിൽ മാറ്റം വരുത്താതിരുന്നാൽപ്പോരേ? ഉള്ളടക്കത്തിലെയോ തലക്കെട്ടിലെയോ ചില്ലുകളെ മാറ്റിക്കോളൂ. പക്ഷേ ഫയൽനെയിമിലെ ചില്ലുകളെ മാറ്റുന്നതെന്തിന്? യുണിക്കോഡ് അംഗീകരിച്ച ഏതു ക്യാരക്റ്ററും ഫയൽനെയിമിൽ ഉപയോഗിക്കാമല്ലോ. അതിനെ ചില്ലായി വായിക്കേണ്ടതില്ല. മറിച്ച് വ്യജ്ഞനാക്ഷരം + ചന്ദ്രക്കല + ZWJ എന്ന് വായിച്ചാൽ മതി! --ടോട്ടോചാൻ (സംവാദം) 08:42, 1 ജൂൺ 2013 (UTC)[മറുപടി]

ഫയൽനെയിം = താളിന്റെ തലക്കെട്ടാണ്. --Vssun (സംവാദം) 12:48, 1 ജൂൺ 2013 (UTC)[മറുപടി]

ഇനി തലക്കെട്ടാണെങ്കിൽത്തന്നെ കോമൺസിലെ തലക്കെട്ടിന് മലയാളം വിക്കിയിലെന്തുകാര്യം? --ടോട്ടോചാൻ (സംവാദം) 16:36, 1 ജൂൺ 2013 (UTC)[മറുപടി]

കോമൺസിൽ തലക്കെട്ട് മാറ്റണം എന്നൊന്നും ഇവിടെപ്പറയുന്നില്ല. കോമൺസിലെ തലക്കെട്ട് മലയാളം വിക്കിപീഡിയ സ്വീകരിക്കാത്തതിനാൽ സ്വീകരിക്കുന്ന ഒരു റീഡയറക്റ്റ് ഉണ്ടാക്കണമെന്നേ പറയുന്നുള്ളൂ. --Vssun (സംവാദം) 18:02, 1 ജൂൺ 2013 (UTC)[മറുപടി]