വയലിൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലിൻ
സംവിധാനം സിബി മലയിൽ
നിർമ്മാണം എ.ഒ.പി.ഒ.എൽ. എന്റർടെയിന്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
അഭിനേതാക്കൾ
സംഗീതം ബിജിബാൽ
ആനന്ദ് രാജ് ആനന്ദ്
ഗാനരചന റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസംയോജനം ബിജിത്ത് ബാല
റിലീസിങ് തീയതി 2011
സമയദൈർഘ്യം 2 മണിക്കൂർ 20 മിനിട്ട്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലി, നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ജൂലൈ 1-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വയലിൻ. വിജയരാഘവൻ, ജഗതി ശ്രീകുമാർ, ശ്രീജിത്ത് രവി, ചെമ്പിൽ അശോകൻ, റീന ബഷീർ, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം കാരണം അടുത്ത രണ്ടു യൗവനങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ബിജി ബാലും, ഒരു ഗാനം ബോളിബുഡ് സംഗീതസംവിധായകനായ ആനന്ദ് രാജ് ആനന്ദും നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന റഫീക്ക് അഹമ്മദും, ഛായാഗ്രഹണം മനോജ് പിള്ളയും നിർവ്വഹിച്ചിരിക്കുന്നു. പ്രധാനമായും ഫോർട്ട് കൊച്ചിയിൽ വെച്ച് ചിത്രീകരിച്ച ഈ ചിത്രം 2011 ജൂലൈ 1-നു് പുറത്തിറങ്ങി[1].

അവലംബം[തിരുത്തുക]

  1. "Music of life". Chennai, India: The Hindu. 21 January 2011. ശേഖരിച്ചത്: 24 January 2011. 
"http://ml.wikipedia.org/w/index.php?title=വയലിൻ_(ചലച്ചിത്രം)&oldid=1810976" എന്ന താളിൽനിന്നു ശേഖരിച്ചത്