വടക്കൻ കരൊലൈന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരൊലൈന. തെക്ക് തെക്കൻ കരൊലൈന, ജോർജിയ, പടിഞ്ഞാറ് ടെന്നസി, വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ വസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്.
2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന.
| North Carolina പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
| മുൻഗാമി ന്യൂയോർക്ക് |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1789 നവംബർ 21ന് ഭരണഘടന അംഗീകരിച്ചു (12ആം) |
പിൻഗാമി റോഡ് ഐലൻഡ് |