ലെപ്റ്റണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



അടിസ്ഥാനകണികകളുടെ ഒരു കുടുംബമാണ് ലെപ്റ്റോണുകള്‍. ഫെര്‍മിയോണുകളായ ഇവയുടെ സ്പിന്‍ സംഖ്യ 1/2 ആണ്‌. വിദ്യുത്കാന്തികബലം, ഗുരുത്വാകര്‍ഷണബലം, ക്ഷീണബലം എന്നിവ വഴിയാണ്‌ ലെപ്റ്റോണുകള്‍ പ്രതിപ്രവര്‍ത്തിക്കുന്നത്.

മൂന്ന് തലമുറകളിലായി ആറ് ലെപ്റ്റോണുകളുണ്ട്. ഒന്നാം തലമുറയില്‍ ഇലക്ട്രോണിക് ലെപ്റ്റോണുകളായ ഇലക്ട്രോണ്‍, ഇലക്ട്രോണ്‍ ന്യൂട്രിനോ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാം തലമുറയില്‍ മ്യൂഓണിക് ലെപ്റ്റോണുകളായ മ്യൂഓണ്‍, മ്യൂഓണ്‍ ന്യൂട്രിനോ എന്നിവയും മൂന്നാം തലമുറയില്‍ ടൗഓണിക് ലെപ്റ്റോണുകളായ ടൗഓണ്‍, ടൗഓണ്‍ ന്യൂട്രിനോ എന്നിവയും ഉള്‍പ്പെടുന്നു. ഇവയിലോരോന്നിനും പ്രതികണങ്ങളുമുണ്ട്. അവ ആന്റിലെപ്റ്റോണുകള്‍ എന്നറിയപ്പെടുന്നു.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം