ലിറ്റ്‌സിയ മണിലാലിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ലിറ്റ്‌സിയ മണിലാലിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
L. manilaliana
Binomial name
Litsea manilaliana

ലൊറേസിയ കുടുബത്തിലെ ലിറ്റ്‌സിയ ജനുസിൽപ്പെട്ട ഒരു സസ്യമാണ് ‘ലിറ്റ്‌സിയ മണിലാലിയാന’, (ശാസ്ത്രീയനാമം: Litsea manilaliana). പശ്ചിമഘട്ടത്തിലെ വാഗമൺ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഈ സസ്യത്തെ സ്വാഭാവികമായി കാണുന്നത്.

കെ.എസ്. മണിലാൽ, ഭാര്യയോടൊപ്പം

പേര്[തിരുത്തുക]

പ്രശസ്ത സസ്യശാസ്ത്രജ്ഞനും പദ്‌മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.എസ്. മണിലാലിനോടുള്ള ബഹുമാനസൂചകമായാണ് ചെടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ജെ. റോബി, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ബോട്ടണി അസോസിയേറ്റ് പ്രൊഫസർ ഡോ. പി.എസ്. ഉദയൻ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ആന്റണി, ജോസഫ് (16 April 2021). "ഡോ. കെ.എസ്. മണിലാലിന്റെ പേരിൽ പുതിയ സസ്യം". മാതൃഭൂമി. Archived from the original on 2021-04-17. Retrieved 17 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിറ്റ്‌സിയ_മണിലാലിയാന&oldid=3970926" എന്ന താളിൽനിന്ന് ശേഖരിച്ചത്