റേസർ-ക്യൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേസർ-ക്യൂട്ടി
Razor-qt Logo
Razor desktop.png
റേസർ-ക്യൂട്ടി ലിനക്സ് മിന്റ് 12ൽ പ്രവർത്തിക്കുന്നു.
വികസിപ്പിച്ചവർ റേസർ-ക്യൂട്ടി ടീം, ഗിറ്റ് ദാതാക്കൾ
ആദ്യപതിപ്പ് 2010
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
0.4.1 / 2012 ഫെബ്രുവരി 13; 2 കൊല്ലം മുമ്പ് (2012-02-13)
വികസനനില സജീവം
പ്രോഗ്രാമിംഗ് ഭാഷ സി++ (ക്യൂട്ടി)
ഓപ്പറേറ്റിങ്ങ് സിസ്റ്റം യൂണിക്സ് സമാനം
ഭാഷ ബഹുഭാഷ
തരം പണിയിട പരിസ്ഥിതി
അനുമതിപത്രം ഗ്നു ജിപിഎൽ2
വെബ്‌സൈറ്റ് razor-qt.org

എക്സ് ജാലക വ്യവസ്ഥക്കായി ക്യൂട്ടി സോഫ്റ്റ്വെയർ ചട്ടക്കൂടിൽ നിർമ്മിക്കപ്പെട്ട, ഭാരം കുറഞ്ഞ സ്വതന്ത്ര പണിയിടമാണ് റേസർ-ക്യൂട്ടി. ക്യൂട്ടിയിൽ നിർമ്മിച്ച പ്രമുഖ പണിയിടമായ കെഡിഇയിൽ നിന്ന് വ്യത്യസ്തമായി പഴയതും ശേഷി കുറഞ്ഞതുമായ കമ്പ്യൂട്ടറുകളിലും റേസർ-ക്യൂട്ടി പ്രവർത്തിക്കും.

റേസർ-ക്യൂട്ടി ഇപ്പോളും വികസനത്തിന്റെ ശൈശവ ദശയിലാണ്.[1] 2012 ഫെബ്രുവരിയിൽ ഒരു പാനൽ ദർശിനി, ഒരു ഡെസ്ക്ടോപ്പ്, ഒരു ആപ്ലികേഷൻ ലോഞ്ചർ, ഒരു ക്രമീകരണ കേന്ദ്രം, സെഷനുകൾ എന്നിവ ഉൾപ്പെടെയുള്ള പരിസ്ഥിതിയായിരുന്നു റേസർ-ക്യൂട്ടി. ഉപയോക്താവിന് ഇതെല്ലാം വേണ്ടെന്ന് വെക്കുകയും ആവാം.[2]

റേസർ-ക്യൂട്ടി ഓപ്പൺബോക്സ്, ക്വിൻ പോലെയുള്ള ഏത് ആധുനിക എക്സ് ജാലക നിർവ്വാഹണ സംവിധാനവുമായും പ്രവർത്തിക്കും.

മെമറി ഉപയോഗം മറ്റൊരു ഭാരം കുറഞ്ഞ പണിയിടമായ എൽഎക്സ്ഡിഇയേക്കാൾ ലേശം അധികമാണ്. റേസർ-ക്യൂട്ടി 114 മെഗാബിറ്റുകൾ ഉപയോഗിക്കുമ്പോൾ എൽഎക്സ്ഡിഇ 180 മെഗാബിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഒരു പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.[3]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Reed, Michael (2012-01-30), "Razor-qt 0.4 – Qt based Desktop Environment", Linux Journal, ശേഖരിച്ചത്: February 13, 2012 
  2. Noyes, Katherine (2011-12-27), Razor-qt: A New Linux Desktop Alternative, PC World, ശേഖരിച്ചത്: February 13, 2012 
  3. Alin Andrei (2011-12-19), Razor-Qt: A New Lightweight Desktop Environment Based On Qt, Web Upd8, ശേഖരിച്ചത്: August 21, 2012 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Razor-qt എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=റേസർ-ക്യൂട്ടി&oldid=1698132" എന്ന താളിൽനിന്നു ശേഖരിച്ചത്