റഫീക്ക് അഹമ്മദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റഫീക്ക് അഹമ്മദ് | |
|---|---|
| ജനനം | ഡിസംബർ 17, 1961 അക്കിക്കാവ് |
| തൊഴിൽ | കവി |
മലയാള സാഹിത്യരംഗത്തെ ഒരു കവിയും, ചലച്ചിത്ര ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17 ന് തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ ജനിച്ചു[1]. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു[2] ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ഗാനരചനയിലേക്ക് തുടക്കം[3]. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു[4].
- കുടുംബം
ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ആസ്യ.
കൃതികൾ [തിരുത്തുക]
- സ്വപ്നവാങ്മൂലം (1996)
- പാറയിൽ പണിഞ്ഞത് (2000)
- ആൾമറ (2004)
- ചീട്ടുകളിക്കാർ (2007)
- ശിവകാമി
- ഗ്രാമവൃക്ഷത്തിലെ വവ്വാൽ
പുരസ്കാരങ്ങൾ [തിരുത്തുക]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [തിരുത്തുക]
- 2007 - മികച്ച ഗാനരചയിതാവ് - പ്രണയകാലം
- 2009 - മികച്ച ഗാനരചയിതാവ് - സൂഫി പറഞ്ഞ കഥ
- 2010 - മികച്ച ഗാനരചയിതാവ് - സദ്ഗമയ[5]
- 2012 - മികച്ച ഗാനരചയിതാവ് - സെല്ലുലോയ്ഡ്[6]
മറ്റ് പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സാഹിത്യ അക്കാദമി അവാർഡ്
- വൈലോപ്പിള്ളി അവാർഡ്
- ഇടപ്പള്ളി അവാർഡ്
- കുഞ്ചുപിള്ള അവാർഡ്
- കനകശ്രീ അവാർഡ്
- ഒളപ്പമണ്ണ സ്മാരക പുരസ്കാരം - പാറയിൽ പണിഞ്ഞത് (2000)[7][8]
- മികച്ച ഗാനരചയിതാവിനുള്ള "വനിത" ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
അവലംബം [തിരുത്തുക]
- ↑ "റഫീക്ക് അഹമ്മദ്" (in Malayalam). Harithakam. ശേഖരിച്ചത് 2009-06-25.
- ↑ "ഇനി പാട്ടെഴുത്തിനൊപ്പം നോവലും"-മനോജ് തെക്കേടത്ത്,മലയാള മനോരമ ഓൺലൈൻ ഒക്ടോബർ 29, 2012
- ↑ "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത് 2013 മാർച്ച് 18.
- ↑ "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011 ആഗസ്ത് 01. ശേഖരിച്ചത് 2013 മാർച്ച് 23.
- ↑ "സലീംകുമാർ മികച്ച നടൻ;കാവ്യ നടി" -മനോരമ ഓൺലൈൻ 2011 മെയ് 22
- ↑ http://www.mathrubhumi.com/movies/malayalam/341777/
- ↑ "റഫീക്ക് അഹമ്മദ്" (in Malayalam). DC Books Store. ശേഖരിച്ചത് 2009-06-25.
- ↑ "ഒളപ്പമണ്ണ അവാർഡ് റഫീക്ക് അഹമ്മദിന്" (in Malayalam). ThatsMalayalam. ശേഖരിച്ചത് 2009-06-25.