രാഹുൽ ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുൽ ഖന്ന
ജനനം 1972 ജൂൺ 20 (1972-06-20) (വയസ് 39)
ബോംബെ, ഇന്ത്യ
ഉദ്യോഗം ചലചിത്ര അഭിനേതാവ്
സജീവം 2001 - ഇതുവരെ

ബോളിവുഡ് രംഗത്തെ ഒരു അഭിനേതാവാണ് രാഹുൽ ഖന്ന. (ജനനം: 20 ജൂൺ, 1972).

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

പ്രമുഖ ബോളിവുഡ് പഴയകാല നടനായ വിനോദ് ഖന്നയുടെ പുത്രനും നടനുമായ അക്ഷയ് ഖന്നയുടെ സഹോദരനുമാണ് രാഹുൽ. മുംബൈയിൽ ജനിച്ചു വളർന്ന രാഹുൽ അഭിനയം പഠിച്ചത് ന്യൂയോർക്കിലെ ലീ സ്ട്രാബെർഗ് തിയേറ്റർ ഇൻസ്റ്റിറ്റ്യൂടട്ടിൽ നിന്നും സ്കൂൾ ഓഫ് വിഷ്വൽ ആർട്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ്.

[തിരുത്തുക] അഭിനയജീവിതം

ആദ്യ കാലത്ത് രാഹുൽ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് എം. ടി.വിയിലെ ഒരു വീഡിയോ ജോക്കി ആയിട്ടാണ്. അദ്ദേഹത്തിന്റെ അവതരണ രീതി ഏഷ്യയിലെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിച്ചത് ദീപ മേഹ്ത സംവിധാനം ചെയ്ത 1998 ൽ പുറത്തിറങ്ങിയ എർത്ത് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് 2003 ൽ ദീപ മേഹ്ത തന്നെ സംവിധാനം ചെയ്ത ബോളിവുഡ്/ഹോളിവുഡ് എന്ന ചിത്രത്തിലും അഭിനയിച്ചു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=രാഹുൽ_ഖന്ന&oldid=711888" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ