രമേഷ് പിഷാരടി
രമേഷ് പിഷാരടി | |
---|---|
ജനനം | രമേഷ് പിഷാരടി 5 ഏപ്രിൽ 1983 |
മറ്റ് പേരുകൾ | പിഷാരടി, കണ്ണൻ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, അവതാരകൻ |
ജീവിതപങ്കാളി(കൾ) | സൗമ്യ |
കുട്ടികൾ | പൗർണമി |
ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി.
ജീവ ചരിത്രം
[തിരുത്തുക]2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയത്തിലും, കാരിക്കോട് സർക്കാർ ഹൈസ്കൂളിലും, പിന്നെ പ്രീഡിഗ്രി പൂർത്തീകരിച്ചത് തലയോലപ്പറമ്പിലെ ദേവസ്വം ബോർഡ് കോളേജിലാണ്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന പേരിൽ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു[1].
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- നസ്രാണി as ബിജു(TV റിപ്പോർട്ടർ)
- പോസിറ്റീവ് as ചെര്രി
- കപ്പൽ മുതലാളി as ഭൂമിനതാൻ, നായക നടനായി ആദ്യ ചിത്രം
- മഹാരാജ ടാക്കീസ്
- കില്ലാടി രാമൻ
- വീരപുത്രൻ
- കള്ളന്റെ മകൻ (2013)
- ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ(2012)
- മാന്ത്രികൻ as സുബ്രഹ്മണ്യൻ
- സെല്ലുലോയിഡ് as പിള്ളൈ
- ഇമ്മാനുവൽ as വെങ്കടേഷ്
- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് as ബി.ബി.വി.പി മെമ്പർ
- സലാല മൊബൈൽസ്(2014) as ഷാജഹാൻ
- മഞ്ഞ (2014)
- അവരുടെ വീട്
- പെരുച്ചാഴി as മന്ത്രിയുടെ അസിസ്റ്റന്റ്
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
[തിരുത്തുക]ടിവി
[തിരുത്തുക]ഏഷ്യാനെറ്റിൽ "ബഡായി ബംഗ്ലാവ്" എന്ന ഹാസ്യപരിപാടിയിൽ അവതാരകനായിരുന്നു.
അവലംബങ്ങൾ
[തിരുത്തുക]