മേനിപ്പാറക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേനിപ്പാറക്കിളി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Monticola
വർഗ്ഗം: M. cinclorhynchus
ശാസ്ത്രീയ നാമം
Monticola cinclorhynchus
(Vigors, 1832, Himalayan mountains)

കാട്ടുപുള്ളുകളുടെ വർഗത്തിൽപ്പെട്ട മേനിപ്പാറക്കിളി ശിശിരകാലത്ത് മാത്രം കേരളത്തിൽ കാണുന്ന ദേശാടകനാണ്. ഇംഗ്ലീഷ് നാമം : Blue headed Rock Thrush (Monticola cinclorhynchus)

വിവരണം[തിരുത്തുക]

കുറിക്കണ്ണൻകാട്ടുപുള്ളിനോട് സാദൃശ്യം ഉള്ളതും എന്നാൽ അതിനേക്കാൾ ചെറിയതുമാണ് ഈ പക്ഷി. പൂവന് കണ്ണിൽ നിന്ന് ചുമല് വരെ എത്തുന്നതും നല്ല വീതിയുള്ളതുമായ കറുത്ത പട്ട ഒഴിച്ച്, തലയും തൊണ്ടയും താടിയും നീലനിറമാണ്. പുറവും, വാലും കറുപ്പ്. പുറത്തുള്ള തൂവലുകൾക്കു തവിട്ട് നിറത്തിലുള്ള 'കര' ഉള്ളതുകൊണ്ട് അവിടെ കുറെ ചെതുമ്പൽ അടയാളങ്ങൾ കാണും. പൂട്ടിയ ചിറകു ഏറെക്കുറെ നീല. അതിന്റെ നടുക്ക് തെളിഞ്ഞു കാണുന്ന വെള്ളപ്പട്ട പക്ഷി പറക്കുമ്പോൾ വ്യക്തമായി കാണാം. ശ്രോണിയും ദേഹത്തിന്റെ അടിഭാഗവും ഓറഞ്ച് അഥവാ ചെമ്പിച്ച തവിട്ടു നിറം. പിടയ്ക്ക്, ശരീരത്തിന്റെ ഉപരിഭാഗമെല്ലാം തവിട്ട് നിറമാണ്. അടിവശത്ത് തവിട്ടുനിറത്തിൽ ചെതുമ്പൽ പോലെ തവിട്ടു നിറത്തിൽ കാണപ്പെടുന്ന വരകൾ വെള്ളവരകളുമായി ഇടകലർന്നു കിടക്കും. പൂവനെയും പിടയും ഒരുമിച്ചു കാണുമ്പോൾ അവ വ്യത്യസ്ത ജാതികളാണെന്നു തോന്നും.

വിതരണം[തിരുത്തുക]

ശിശിരകാലത്ത് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ കാണപ്പെടുന്നു. ബാക്കി കാലങ്ങളിൽ പാകിസ്ഥാൻ മുതൽ അരുണാചൽ പ്രദേശ്‌ വരെയുള്ള ഹിമാലയമലനിരകളിൽ കാണപ്പെടുന്നു. തേയിലത്തോട്ടങ്ങൾ, ഏലതോട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവടങ്ങളിൽ പ്രധാനമായും കാണപ്പെടുന്നു.

ആഹാരം[തിരുത്തുക]

ചെറുപ്രാണികൾ ആണ് ഇവയുടെ പ്രധാന ആഹാരം. മരങ്ങളിൽ ആഹാരം തേടിനടക്കും. നിലത്ത് ഇര അനങ്ങുന്നത് കണ്ടാൽ താഴോട്ട് പറന്നു കൊത്തിയെടുക്കുക സാധാരണമാണ്. ചിലപ്പോൾ നിലത്തു തത്തിനടക്കുന്നതും കാണാം.

പ്രജനനം[തിരുത്തുക]

ഒക്ടോബർ മുതൽ ഏപ്രിൽ തുടക്കം വരെ കേരളത്തിലെ മലകൾ സന്ദർശിക്കുന്ന ദേശാടകനാണ് ഈ പക്ഷി. ശിശിര കാലത്ത് ഏകാകിയായി നടക്കുവാനാണ് ഇഷ്ട്മെങ്കിലും പലപ്പോഴും ഇണ അടുത്ത് തന്നെ ഉണ്ടാകും. പ്രജനനകാലത്ത് രസകരമായി പാടുമെങ്കിലും കേരളത്തിൽ ഉള്ളപ്പോൾ അപൂർവമായേ ശബ്ദിക്കുകയുള്ളു.

അവലംബം[തിരുത്തുക]


മോലെം, ഗോവ, ഇന്ത്യ, നവംബർ1997


"http://ml.wikipedia.org/w/index.php?title=മേനിപ്പാറക്കിളി&oldid=1716170" എന്ന താളിൽനിന്നു ശേഖരിച്ചത്