മൂർക്കോത്ത് രാമുണ്ണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൂർക്കോത്ത് രാമുണ്ണി | |
|---|---|
മൂർക്കോത്ത് രാമുണ്ണി |
|
| ജനനം | 1915 സെപ്റ്റംബർ 15 |
| മരണം | 2009 ജൂലൈ 9 |
| ദേശീയത | |
| തൊഴിൽ | നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും |
| അറിയപ്പെടുന്നത് | എഴുത്തുകാരൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ |
നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും, റിട്ടയേഡ് വിങ് കമാൻഡറുമാണ് മൂർക്കോത്ത് രാമുണ്ണി(സെപ്റ്റംബർ 15 1915 - ജൂലൈ 9 2009)[1][2]
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
മൂർക്കോത്ത് കുമാരന്റെയും യശോദയുടേയും മകനായി 1915 സെപ്റ്റംബർ 15-ന് ജനിച്ചു. സെന്റ് ജോസഫ്‌സ് സ്‌കൂൾ, തലശ്ശേരി, ബി.ഇ.എം.പി സ്‌കൂൾ, ബ്രണ്ണൻ കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത് രാമുണ്ണി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
കൃതികൾ[തിരുത്തുക]
ഇംഗ്ലീഷ്[തിരുത്തുക]
- അറ്റ്‌ലസ് ഓഫ് ലക്ഷദ്വീപ്
- യൂണിയൻ ടെറിട്ടറി ഓഫ് ലക്ഷദ്വീപ്
- ദ വേൾഡ് ഓഫ് നാഗാസ്
- ഏഴിമല
- ദ സ്‌കൈ വാസ് ദി ലിമിറ്റ്
- ഇന്ത്യാസ് കോറൽ ഐലൻഡ്‌സ് ഇൻ ദ അ റേബ്യൻ സീ-ലക്ഷദ്വീപ്.
മലയാളം[തിരുത്തുക]
- പൈലറ്റിന്റെ ദിനങ്ങൾ
- എന്റെ ഗോത്രലോകം.
അവലംബം[തിരുത്തുക]
- ↑ "മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു" (in Malayalam). Mathrubhumi. ശേഖരിച്ചത് 2009-07-09.
- ↑ "മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു" (in Malayalam). Malayalam Manorama. ശേഖരിച്ചത് 2009-07-09.