മുൻഷി പ്രേംചന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻഷി പ്രേംചന്ദ്
ഡ്രോയിംഗ് അങ്കുർ 8563
ഡ്രോയിംഗ് അങ്കുർ 8563
തൊഴിൽWriter, Novelist
ശ്രദ്ധേയമായ രചന(കൾ)ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് (ജൂലൈ 31, 1880 - ഒക്ടോബർ 8, 1936) പ്രേംചന്ദ് എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ രചനകളേറെയും.

ജീവിതരേഖ[തിരുത്തുക]

പ്രേംചന്ദ് (ഹിന്ദി: प्रेमचंद, ഉർദു: پریم چند), (യഥാർത്ഥ നാമം: ധൻപത് റായ് ശ്രീവാസ്തവ) വാരണാസിക്ക് അടുത്തുള്ള ലംഹി എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു തപാൽ ഓഫീസിൽ ഗുമസ്തനായിരുന്നു പ്രേംചന്ദിന്റെ പിതാവ്. പ്രേംചന്ദിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അമ്മ പ്രേംചന്ദിന് 7 വയസ്സുള്ളപ്പോഴും പിതാവ് പ്രേംചന്ദ് ഒരു 14 വയസ്സുള്ള വിദ്യാർത്ഥി ആയിരുന്നപ്പോഴും മരിച്ചുപോയി. തന്റെ രണ്ടാനമ്മയുടെയും രണ്ടാനമ്മയിലുള്ള സഹോദരങ്ങളുടെയും ചുമതല പ്രേംചന്ദിന്റെ ചുമലിലായി.

തന്റെ ജീവിതത്തിന്റെ ആരംഭം മുതലേ പ്രേംചന്ദ് കൊടിയ ദാരിദ്ര്യം അനുഭവിച്ചു. ഒരു വക്കീലിന്റെ കുട്ടിക്ക് പാഠങ്ങൾ പഠിപ്പിച്ച് പ്രേംചന്ദ് മാസം 5 രൂപ വരുമാനം സമ്പാദിച്ചു. വളരെ കഷ്ടപ്പെട്ട് മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ച പ്രേംചന്ദ് മാസം 8 രൂപ ശമ്പളത്തിൽ ഒരു അദ്ധ്യാപകനായി പ്രവേശിച്ചു. പിന്നീട് പ്രേംചന്ദ് യുണൈറ്റഡ് പ്രോവിൻസസ് ഓഫ് ആഗ്രാ ആന്റ് ഔധ് എന്ന പ്രദേശത്തെ വിദ്യാലയങ്ങളുടെ ഡെപ്യൂട്ടി സബ്-ഇൻസ്പെക്ടർ ആയി.

1910-ൽ ജാമിർപൂർ ജില്ലാ മജിസ്റ്റ്രേറ്റ് പ്രേംചന്ദിനെ സോസ്-എ-വതൻ (ഒരു രാഷ്ട്രത്തിന്റെ വിലാപം) എന്ന തന്റെ ചെറുകഥകളുടേ സമാഹാരം പ്രസിദ്ധീകരിച്ചതിന് ശാസിച്ചു. ഈ കൃതി വിപ്ലവോദ്വേതകം (seditious) എന്ന് മുദ്രകുത്തപ്പെട്ടു. ഈ കഥാസമാ‍ഹാരത്തിലെ ആദ്യത്തെ കഥ ദുനിയാ കാ സബ്സേ അന്മോൽ രതൻ (ലോകത്തിലെ ഏറ്റവും അമൂല്യരത്നം) എന്ന കഥയായിരുന്നു, പ്രേം ചന്ദിന്റെ അഭിപ്രായത്തിൽ ഈ രത്നം "രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചൊരിയുന്ന അവസാനത്തെ തുള്ളി ചോര"യായിരുന്നു. സർക്കാർ സോസ്-എ-വതൻ എന്ന കൃതിയുടെ എല്ലാ പ്രതികളും പിടിച്ചെടുത്ത് കത്തിച്ചു. ഇതിൽ പിന്നെ അദ്ദേഹം പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിച്ചു.

പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിക്കുന്നതിനുമുൻപ് അദ്ദേഹം ഉർദുവിൽ നവാബ്‌റായ് എന്ന തൂലികാനാമത്തിലാണ് എഴുതിയത്. പ്രേംചന്ദിനു മുൻപ് ഹിന്ദി സാഹിത്യം പ്രധാനമായും മതപരമായ കൃതികളിലും ഫാന്റസി കഥകളിലും ഒതുങ്ങിനിന്നു. പ്രേംചന്ദാണ് റിയലിസം ഹിന്ദി സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്. 300-ൽ അധികം ചെറുകഥകളും ഒരു ഡസൻ നോവലുകളും രണ്ട് നാടകങ്ങളും പ്രേംചന്ദ് രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ ക്രോഡീകരിച്ച് മാൻസരോവർ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1921-ൽ മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് പ്രേംചന്ദ് തന്റെ സർക്കാർ ജോലി ഉപേക്ഷിച്ചു. ഒരു അച്ചടിശാലയുടെ പ്രൊപ്രൈറ്റർ ആയും സാഹിത്യ - രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളായ ജാഗരൺ, ഹാൻസ് എന്നിവയുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു. ബോംബെ ചലച്ചിത്രലോകത്തെ ഒരു തിരക്കഥാകൃത്തായി അദ്ദേഹം ഒരു ചുരുങ്ങിയ കാലയളവിൽ പ്രവർത്തിച്ചു. ചലച്ചിത്ര ലോകത്തെ കുറിച്ച് പ്രേംചന്ദിന് നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. മസ്ദൂ‍ർ (തൊഴിലാളി) എന്ന ചിത്രത്തെക്കുറിച്ച് പ്രേംചന്ദ് - “സിനിമയിൽ എല്ലാം സംവിധായകനാണ്. തൂലികയേന്തുമ്പോൾ എഴുത്തുകാരൻ രാജാവായിരിക്കാം, പക്ഷേ സംവിധായകന്റെ സാമ്രാജ്യത്തിലെ ഒരു സാധാരണ പ്രജ മാത്രമാണ് കഥാകൃത്ത്...ഞാൻ വിഭാവനം ചെയ്യുന്ന രംഗങ്ങളിൽ ആശയങ്ങളും മൂല്യങ്ങളും കടന്നുവരുന്നു. അവയിൽ കാണികളെ രസിപ്പിക്കുന്ന ഒന്നുംതന്നെ ഇല്ല എന്ന് സംവിധായകൻ എന്നോടുപറയുന്നു”.

പ്രേംചന്ദിന്റെ ആദ്യവിവാഹം ഒരു ദുരന്തമായിരുന്നു. രണ്ടാമത് പ്രേംചന്ദ് ശിവറാണി ദേവി എന്ന ബാലവിധവയെ വിവാഹം ചെയ്തു. ഇന്ത്യയിൽ അന്ന് ഇതൊരു പാപമായി കരുതിയിരുന്നു. പ്രേംചന്ദിന് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു - ശ്രീപദ് റായ്, അമൃത് റായ്, കം‌ലാ ദേവി ശ്രീവാസ്തവ

സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടാണ് പ്രേംചന്ദ് ജീവിച്ചത്. ഒരിക്കൽ അല്പം വസ്ത്രങ്ങൾ വാങ്ങാൻ രണ്ടര രൂപ ലോൺ എടുത്ത പ്രേംചന്ദിന് ഇതു തിരിച്ചടയ്ക്കാൻ മൂന്നുവർഷം കഷ്ടപ്പെടേണ്ടിവന്നു.

തന്നെക്കുറിച്ച് എന്താണ് ഒന്നും എഴുതാത്തത് എന്നുചോദിച്ചപ്പോൾ പ്രേംചന്ദ് ഇങ്ങനെ മറുപടി പറഞ്ഞു: “ആരോടെങ്കിലും പറയാൻ എന്നിൽ എന്തു മഹത്ത്വമാണുള്ളത്? ഈ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാൻ ജീവിക്കുന്നു. ഞാനൊരു സാധാരണക്കാരനാണ്. എന്റെ ജീവിതവും വളരെ സാധാരണമാണ്. കുടുംബജീവിതത്തിന്റെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു പാവപ്പെട്ട സ്കൂൾ അദ്ധ്യാപകനാണ് ഞാൻ. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ കഷ്ടപ്പാടുകളിൽ നിന്ന് മോചിതനാവും എന്ന പ്രതീക്ഷയിൽ ഞരങ്ങി. പക്ഷേ എനിക്ക് എന്നെ കഷ്ടതകളിൽ നിന്ന് വിടുവിക്കുവാൻ കഴിഞ്ഞില്ല. ഈ ജീവിതത്തിൽ ആരോടെങ്കിലും പറയുവാൻ എന്താണ് പ്രത്യേകമായിട്ടുള്ളത്?".


കൃതികൾ[തിരുത്തുക]

പ്രശസ്ത കഥകൾ[തിരുത്തുക]

  • പഞ്ച് പരമേശ്വർ (पंच परमेश्वर پںچ پرمیشور)
  • ഈദ്ഗാഹ് (ईदगाह عیدگاہ)

ഹാമിദ് എന്ന് പേരായ ഒരു അനാഥ ബാലന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന പ്രേംചന്ദിന്റെ സൃഷ്ടിയാണ് ഈദ്ഗാഹ്. തന്റെ മുത്തശ്ശിയുമായി ജീവിക്കുകയാണ് ഹാമിദ്. ഈദ് ദിനത്തിൽ പ്രാർഥനക്കായി പോകുന്ന മൈതാനമാണ് ഈദ്ഗാഹ്. ഹാമിദ് തന്റെ കൂട്ടുകാരുമൊന്നിച്ച് ഈദ് ദിനത്തിൽ ചന്തയിലേക്ക് പോകുന്നു. കൂടെയുള്ള കൂട്ടുകാർ മിട്ടായിയും ചോക്ലേറ്റും ,കളിപ്പാട്ടങ്ങളും വാങ്ങുമ്പോൾ ,ചപ്പാത്തി ചുടുമ്പോൾ കണവയില്ലാത്തതിനാൽ കൈവിരലുകൾ പൊള്ളിയ തന്റെ മുത്തശ്ശിയെയാണ് ഹാമിദ് ഓർക്കുന്നു. തന്റെ കയ്യിലുള്ള കുറച്ചു കാശുമായി കണവക്കുവേണ്ടി വില്പനക്കാരനുമായി വിലപേശുകയാണ് ഹാമിദ്. മിട്ടായിയോ കളിപ്പാട്ടമോ വാങ്ങുന്നതിനു പകരം കണവ വാങ്ങുന്ന ഹാമിദിനെ കളിയാക്കുന്നു അവന്റെ കൂട്ടുകാർ.വീട്ടിൽ തിരിച്ചെത്തിയ ഹാമിദിനെ തനിക്ക് ഒരു സാധനം വേടിക്കാൻ കണ്ടത് എന്ന് വിചാരിച്ച് മുത്തശ്ശി അവനെ ആദ്യത്തിൽ വഴക്കുപറഞ്ഞെങ്കിലും പീന്നീട് ഹാമിദിന്റെ യഥാർത്ഥ ചിന്താഗതിയെ തിരിച്ചറിയുന്ന മുത്തശ്ശിക്ക് ഹാമിദിന്റെ പ്രവൃത്തി ഹൃദയ്സ്പൃക്കായി അനുഭവപ്പെടുന്നു.

दो बैलों की कथा  2 കാളകളുടെ കഥ

दो बैलों की कथा -  हीरा और मोती की कहानी है.

ഹീര മോത്തി എന്ന പേരുള്ള രണ്ട് കാളകളുടെ കഥയാണ് ഇത്.

वे अपने मालिक से बेइंतहा मोहब्बत करते हैं.

അവർ തങ്ങളുടെ യജമാനനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു .

यह दोनों अपने मालिक से बिछड़ जाते हैं और एक नए स्थान पर जाते हैं.

പക്ഷേ അവർക്ക് യജമാനനിൽ നിന്നും അകന്ന് ദൂരെ ഒരു സ്ഥലത്ത് പോകേണ്ടിവരുന്നു.

वहां इनके साथ बहुत अत्याचार होता है.

അവിടെ ഉള്ളവർ അവയോട് മോശമായി പെരുമാറുന്നു.

उसके बाद वह वहां से भागने का निर्णय लेते हैं.

അവർ അവിടെനിന്ന് ഓടിപ്പോകാൻ തീരുമാനിക്കുന്നു

इसमें उन दोनों की मदद नए घर की एक छोटी बच्ची मदद करती है.

ആ വീട്ടിലെ ഒരു കൊച്ചു കുട്ടിയാണ് അവരെ ഓടിപ്പോകുന്നതിനു സഹായിക്കുന്നത്.

जो दोनों को चोरी चुपके खाना देती थी.

അവൾ അവർക്ക് ആരും കാണാതെ ആഹാരം കൊടുത്തിരുന്നു.

वह एक रात इनकी खूटी खोल देती है और दोनों को भगाने में मदद करती है.

ഒരു ദിവസം രാത്രി അവൾ അവരുടെ കയർ അഴിച്ച് ഓടിപ്പോകാൻ സഹായിക്കുന്നു.

रास्ते में कई मुश्किलों का सामना करके  दोनों वापस अपने घर आते हैं.

ഇങ്ങനെ ഈ രണ്ടു കാളകളും വഴിയിൽ ഒത്തിരി തടസങ്ങൾ തരണം ചെയ്ത് വീണ്ടും തങ്ങളുടെ യജമാനന്റെ അടുക്കൽ എത്തുന്നു.

  • നശാ (नशा نشہ)
  • ശത്‌രഞ്ജ് കേ ഖിലാടി (शतरंज के ख़िलाडी شترنج کے کھلاڑی) (The chess players)
  • പൂസ് കീ രാത് (पूस की रात پُوس کی رات)
  • ആത്മറാം (आत्माराम آتمارام)
  • ബൂഠീ കാകി (बूढी काकी بُوڑھی کاکی) (The Old Aunt)
  • ബഡേ ഭായ്സാബ് (बडे भाईसाब بڑے بھائی صاحب) (The big brother)
  • ബഡേ ഘർ കി ബേട്ടി (बडे घर की बेटी بڑے گھر کی بیٹی) (The girl of an affluent family)
  • കഫൻ (कफ़न کفن) (Shroud)
  • ദിക്രി കി റുപൈ (दिक्रि के रुपै دِکرِ کے رُپے)
  • ഉധർ കി ഘഡി (उधार की घडी اُدھار کی گھڑی)
  • നമക് കാ ദരോഗാ (नमक का दरोगा نمک کا داروغہ)

നോവലുകൾ[തിരുത്തുക]

  • രുട്ടീറാണീ [1]
  • ഗബൻ (गबन گبن) (കൊള്ള)
  • സേവാസദൻ
  • ഗോദാൻ (गोदान گودان) (The Gift of a Cow)
  • കർമ്മഭൂമി (कर्मभूमी کرمبھُومی)
  • കായകൽപ്പ് (कायाकल्प کایاکلپ)
  • മനോരമ (मनोरमा منورما)
  • മംഗത്സൂത്ര (मंगलसूत्र مںگلسُوتر) - Incomplete
  • നിർമ്മല (निर्मला نِرملا)
  • പ്രതിജ്ഞ (प्रतिज्ञा پرتِجنا) (The Vow)
  • പ്രേമാശ്രം (प्रेमाश्रम پریماشرم)
  • രംഗ്ഭൂമി (रंगभूमी رںگبھُومی) (The theatre)
  • വർദാൻ (वरदान وردان)(The boon)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. പ്രശസ്തരായ സാഹിത്യകാരന്മാർ (ഡോ. കെ. രവീന്ദ്രൻ നായർ)
"https://ml.wikipedia.org/w/index.php?title=മുൻഷി_പ്രേംചന്ദ്&oldid=3899976" എന്ന താളിൽനിന്ന് ശേഖരിച്ചത്