മീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കാരമോ ജനതയുടേയോ ഉള്ളിൽ പടരുന്ന ആശയമോ , സ്വഭാവമോ, ചിന്തയോ മീം എന്ന് പറയുന്നു (Eng: Meme). സംസ്കാരിക ആശയങ്ങൾ ഒരു മനസ്സിൽ നിന്നു മറ്റൊന്നിലേക്ക് പകർത്താൻ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇൻഫോർമേഷനാണ് മീം. ഉദാഹരണത്തിന് ഫ്ലൈയിങ്ങ് സ്പാഗറ്റി മോൺസ്റ്റർ ഒരു ഇന്റെർനെറ്റ് മീമാണ്. ശശി ആവുക എന്ന പ്രയോഗം മലയാളഭാഷയിലെ ഒരു മീമിന്റെ ഉദാഹരണമാണ്. ഹ്യൂമർ പലപ്പോഴും മീമുകളുടെ പകരലിന് സഹായകരമാകും. [1] പ്രാചീന ഗ്രീക്ക് ഭാഷയിലെ മിമേമാ (μίμημα, Mimema) എന്ന വാക്കിൽ നിന്ന് മീം എന്ന വാക്ക് ഉണ്ടാക്കിയത് സുപ്രസിദ്ധ യുക്തിവാദി റിച്ചാർഡ് ഡോക്കിൻസാണ്. 1976 ൽ എഴുതിയ ദി സെൽഫിഷ് ജീൻ (The Selfish Gene) എന്ന പുസ്തകത്തിലാണ് അദ്ദേഹം മീമിനെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്. [2]

അവലംബം[തിരുത്തുക]

  1. http://web.mit.edu/renakatz/www/cultureshock/essays/essay18.html
  2. Dawkins, Richard (1989), The Selfish Gene (2 ed.), Oxford University Press, p. 192, ISBN 0-19-286092-5, "We need a name for the new replicator, a noun that conveys the idea of a unit of cultural transmission, or a unit of imitation. 'Mimeme' comes from a suitable Greek root, but I want a monosyllable that sounds a bit like 'gene'. I hope my classicist friends will forgive me if I abbreviate mimeme to meme. If it is any consolation, it could alternatively be thought of as being related to 'memory', or to the French word même. It should be pronounced to rhyme with 'cream'."
"http://ml.wikipedia.org/w/index.php?title=മീം&oldid=1871876" എന്ന താളിൽനിന്നു ശേഖരിച്ചത്