ചരിത്രാതീതകാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ് ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.
ഉള്ളടക്കം |
[തിരുത്തുക] ശിലായുഗം
[തിരുത്തുക] പ്രാചീനശിലായുഗം
മനുഷ്യജീവിതം ആരംഭിച്ചത് പ്രാചീനശിലായുഗത്തിലാണെന്ന് കണക്കാക്കുന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ഇക്കാലത്താണ്.
[തിരുത്തുക] മീസോലിത്തിക് കാലഘട്ടം
പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും ഇടയിലുള്ള കാലഘട്ടമാണിത്. കാര്‍ഷികരംഗത്തെ പുരോഗതിയാണ് ഇക്കാലത്തെ പ്രധാനനേട്ടം.
[തിരുത്തുക] നവീനശിലായുഗം
ചെത്തിമിനുക്കിയ ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്. മൃഗങ്ങളെ ഇണക്കിവളര്‍ത്തി, മണ്‍പാത്രങ്ങളും വസ്ത്രങ്ങളും നിര്‍മ്മിച്ചു എന്നിവ ഈ യുഗത്തിന്റെ നേട്ടങ്ങളാണ്.
[തിരുത്തുക] ലോഹയുഗം
നവീനശിലായുഗത്തിന്റെ തുടര്‍ച്ചയായിരുന്നു ലോഹയുഗം. ഇരുമ്പിന്റെയും ഓടിന്റെയും കണ്ടുപിടിത്തവും ഉപയോഗവുമാണ് ഇക്കാലത്തെ പ്രത്യേകതകള്‍.
[തിരുത്തുക] വെങ്കലയുഗം
ചെമ്പാണ് മനുഷ്യന്‍ ആദ്യം കണ്ടെത്തിയ ലോഹം. ഈജിപ്റ്റിലും പശ്ചിമേഷ്യയിലുമാണ് ചെമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. ചെമ്പിന് മാര്‍ദ്ദവമുള്ളതുകൊണ്ട് കടുപ്പമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓടിന്റെ കണ്ടുപിടിത്തത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. വിവിധ തരം ആയുധങ്ങളും പാത്രങ്ങളും നിര്‍മ്മിക്കപ്പെട്ടത് ഇക്കാലത്താണ്.
[തിരുത്തുക] അയോയുഗം
ഇരുമ്പിന്റെ ഉപയോഗം വ്യാപകമായത് ഇക്കാലത്താണ്. വാണിജ്യപുരോഗതിയും ഈ യുഗത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

