മാർക്സിയൻ സൗന്ദര്യശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാറൽ മാർക്സ് രൂപം നൽകിയ സിദ്ധാന്തങ്ങൾ പ്രകാരം നിർവ്വചിക്കുന്ന സൗന്ദര്യശാസ്ത്രമാണ് മാർക്സിയൻ സൗന്ദര്യശാസ്ത്രം. സാംസ്കാരിക മേഖലകളിലെ മാർക്സിസത്തിന്റെ പ്രയോഗമാണിതിൽ. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് ഇതിന്റെ കാതൽ. വർഗ്ഗപരമായ ബന്ധങ്ങൾ, മനുഷ്യന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതാവസ്ഥയെ സ്വാധീനിക്കുമെന്നു മാർക്സിസ്റ്റുകൾ കരുതുന്നു. കലയിലൂടെ ഇവയെ യഥാർത്ഥത്തിൽ അവതരിപ്പിക്കാൻ മാത്രമല്ല, ജീവിതാവസ്ഥയെ പരിഷ്കരിക്കാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കാനും കഴിയും.

വില്ല്യം മോറിസ്, വാൾടർ ബെഞ്ചമിൻ, ബെർടോൾഡ് ബ്രെഹ്ത്, അന്റോണിയോ ഗ്രാംഷി, ടെറി ഈഗിൾടൺ, റോളണ്ട് ബാർത്തസ് എന്നിവരാണു പ്രമുഖ മാർക്സിയൻ സൗന്ദര്യവാദികൾ.