മാധവ് ഗാഡ്ഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാധവ് ഗാഡ്‌ഗിൽ
മാധവ് ഗാഡ്‌ഗിൽ
ജനനം 1942
പൂനെ, മഹാരാഷ്ട്ര
ദേശീയത ഇന്ത്യക്കാരൻ
മേഖലകൾ പരിസ്ഥിതിശാസ്ത്രം, Conservation Biology, Human Ecology, Ecological history
സ്ഥാപനങ്ങൾ Centre for Ecological Sciences, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബങ്കളൂരു
അറിയപ്പെടുന്നത് People Biodiversity Register in India

ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ധനാണ് മാധവ് ഗാഡ്ഗിൽ. 1942ൽ പൂനെയിലാണ് ജനനം.

ജീവചരിത്രം[തിരുത്തുക]

പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം അദ്ദേഹം ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.

1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരിക്കുമ്പോൾ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തിൽ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. ശ്രീ. ഗാഡ്‌ഗിൽ സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസർ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്.[1]

ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സർക്കാരിതര സംഘടനകളുമായും കർഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നു. സ്കൂൾ വിദ്യാർത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏർപ്പെടുന്നുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്‌ഗിൽ സജീവമായി ഇടപെടുന്നുണ്ട്. സ്കൂളുകളിലെ പാരിസ്ഥിതിക വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം ഇപ്പോൾ.

പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനാണ് ഡോ. ഗാഡ്‌ഗിൽ. [2].

ഉദ്ധരണികൾ[തിരുത്തുക]

ഏതു ഗ്രാമത്തിൽ നിലവിൽ വരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. ഗ്രാമങ്ങളിലെ കർഷകരും മുക്കുവരും ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും, കാരണം അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും.[3]

അംഗീകാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Madhav Gadgil എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ഗാഡ്ഗിൽ സമിതി റിപ്പോർട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാധവ്_ഗാഡ്ഗിൽ&oldid=1934214" എന്ന താളിൽനിന്നു ശേഖരിച്ചത്