മാതൃമരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maternal death
പ്രസവത്തോടെ മരണമടഞ്ഞ അമ്മയെ മാലാഖമാർ കൊണ്ടുപോകുമ്പോൾ കുഞ്ഞിനെ എടുത്തുമാറ്റുന്നു, ഡ്രെസ്ഡനിലെ സ്റ്റ്രീസെനർ ഫ്രീദോഫിലെ1863ലെ ഒരു ശവക്കല്ലറ
സ്പെഷ്യാലിറ്റിഒബ്സ്റ്റട്രിക്ക്‌സ് Edit this on Wikidata

ഗർഭത്തിന്റെ ദൈർഘ്യത്തിനും സ്ഥാനത്തിനും നിരപേക്ഷമായി, ഗർഭിണിയായിരിക്കുമ്പോഴോ ഗർഭം അവസാനിച്ചതിന്റെ 42 ദിവസത്തിന്റെ ഉള്ളിലോ ഗർഭവുമായോ അതിന്റെ പരിചരണവുമായോ ബന്ധപ്പെട്ടതോ ഗർഭം മൂലമോ ഗർഭപരിചരണം മൂലമോ മൂർച്ഛിക്കപ്പെട്ടതോ ആയ കാരണങ്ങളാലുള്ള, എന്നാൽ അപകടം, ആകസ്മികമായ കാരണങ്ങൾ എന്നിവ കാരണമല്ലാതെയുള്ള മരണം എന്നാണ് മാതൃമരണം അല്ലെങ്കിൽ മാതൃമരണ നിരക്ക് ലോകാരോഗ്യസംഘടന നിർവചിക്കുന്നത്.[1]

പരസ്പരം മാറി ഉപയോഗിക്കുന്ന 2 പ്രകടന സൂചകങ്ങളാണ് മാതൃമരണ നിരക്കും(maternal mortality rate) മാതൃമരണ അനുപാതവും(maternal mortality ratio). രണ്ട് സൂചകങ്ങളുടെയും ചുരുക്കെഴുത്തായി "MMR" എന്ന് ഉപയോഗിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാറുണ്ട്.[2] 1990ലേതിനെ അപേക്ഷിച്ച് 2017 ഇൽ മാതൃമരണ നിരക്ക് 44% ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഓരോദിവസവും ഗർഭസംബന്ധവും പ്രസവസംബന്ധവുമായ കാരണങ്ങളാൽ 830 സ്ത്രീകൾ മരണമടയുന്നുണ്ട്.[3] United Nations Population Fund (UNFPA)ന്റെ 2017 റിപ്പോർട്ട് പ്രകാരം ഇത് ഓരോ രണ്ട് മിനിറ്റിലും 2 സ്ത്രീകൾ മരണപ്പെടുന്നതിനു തുല്യമാണിത്. മരിക്കുന്ന ഓരോ സ്ത്രീക്കും 20-30 സ്ത്രീകൾ ഗുരുതരമോ ദീർഘകാല സ്ഥായിയായ പരിണതഫലങ്ങളുള്ളതോ ആയ സങ്കീർണതകൾക്ക് വിധേയരാകുന്നുണ്ട്. ഈ മരണങ്ങളും ആരോഗ്യ ആഘാതങ്ങളും കൂടുതലും പൂർണമായും തടയാവുന്നവയാണ്.

UNFPAയുടെ കണക്കു പ്രകാരം ഗർഭം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 289,000 സ്ത്രീകൾ 2013ൽ മരണമടഞ്ഞിട്ടുണ്ട്. തടസ്സപ്പെട്ട പ്രസവം മുതൽ ഗുരുതരമായ രക്തസ്രാവം വരെയുള്ള കാരണങ്ങളിൽ എല്ലാത്തിനും തന്നെ വളരെ ഫലപ്രദമായ വൈദ്യ ഇടപെടലുകൾ നിലവിലുണ്ട്. ഗർഭനിരോധന മാർഗങ്ങൾ സ്ത്രീകൾക്ക് ലഭ്യമാവുകയും, പ്രസവശുശ്രൂഷയും അടിയന്തര വിദഗ്ദ്ധ പ്രസവ ചികിത്സ ലഭ്യമാവുകയും ചെയ്തതോടെ 100,000 ജീവനോടെയുള്ള ജനനങ്ങളിൽ 380 മാതൃമരണങ്ങൾ എന്ന 1990ലെ അവസ്ഥയിൽ നിന്ന് 2013ൽ 100,000 ജീവനോടെയുള്ള ജനനങ്ങളിൽ 210 മാതൃമരണങ്ങൾ എന്ന സ്ഥിതിയിലേക്ക് എത്താൻ സാധിച്ചു. കഴിഞ്ഞ 10 വർഷങ്ങളിൽ പലരാജ്യങ്ങളും മാതൃമരണ നിരക്കുകൾ പകുതിയാക്കി കുറച്ചിട്ടുണ്ട്.

കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹങ്ങളുടെ 85% ജീവിക്കുന്ന ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും ഉയർന്ന മാതൃമരണ നിരക്കുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഒരു അമ്മയുടെ മരണം കുടുംബത്തിന്റെ അവസ്ഥയും അപകടത്തിലാക്കുകയും, അവർക്കു ജനിച്ച കുഞ്ഞ് പ്രസവത്തിൽ മരിച്ചു പോയില്ലെങ്കിൽ തന്നെ രണ്ടാം പിറന്നാളിന് മുൻപ് മരണമടയാൻ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിർവചനം[തിരുത്തുക]

"ഗർഭത്തിന്റെ ദൈർഘ്യത്തിനും സ്ഥാനത്തിനും നിരപേക്ഷമായി, ഗർഭിണിയായിരിക്കുമ്പോഴോ ഗർഭം അവസാനിച്ചതിന്റെ 42 ദിവസത്തിന്റെ ഉള്ളിലോ ഗർഭവുമായോ അതിന്റെ പരിചരണവുമായോ ബന്ധപ്പെട്ടതോ ഗർഭം മൂലമോ ഗർഭപരിചരണം മൂലമോ മൂർച്ഛിക്കപ്പെട്ടതോ ആയ കാരണങ്ങളാലുള്ള, എന്നാൽ അപകടം, ആകസ്മികമായ കാരണങ്ങൾ എന്നിവ കാരണമല്ലാതെയുള്ള സ്ത്രീയുടെ മരണം" എന്ന് 2003ലെ British Medical Bulletin,[4] ലെ ഒരു ലേഖനത്തിൽ മാതൃമരണത്തെ ആദ്യമായി നിർവചിച്ചു. ഇതാണ് ഇന്നും ലോകാരോഗ്യസംഘടന ഉപയോഗിക്കുന്ന നിർവചനം.[5]

ഈ നിർവചനം ഒരു ജനസംഖ്യാ വിഭാഗത്തെ പരിഗണിക്കുന്നില്ലെന്ന് 2003 ലെ "Global burden of maternal death and disability" എന്ന ലേഖനം ചൂണ്ടിക്കാട്ടി. Centers for Disease Control പറയുന്നത് അമേരിക്കയിലെ ജോർജിയയിൽ 1974-75 കാലഘട്ടത്തിൽ 29% മാതൃമരണങ്ങൾ ഗർഭം അവസാനിച്ച് 42 ദിവസങ്ങൾക്ക് ശേഷവും 6% മാതൃമരണങ്ങൾ പ്രസവത്തിന് 90 ദിവസങ്ങൾക്ക് ശേഷവും സംഭവിച്ചവയാണെന്നാണ്.

ഗുരുതരമായ മാതൃ രോഗാതുരത(Severe Maternal Morbidity SMM)[തിരുത്തുക]

വളരെ വേഗത്തിൽ വർദ്ധിക്കുന്ന തോതിലുള്ള SMM വ്യാപകമായ പ്രശ്നമാണെങ്കിലും ഇനിയും ഇതിന് ഒരു സമഗ്രമായ നിർവചനം ലഭ്യമല്ല.

"പ്രസവശേഷമുള്ള രക്തസ്രാവം(postpartum hemorrhage requiring transfusion), പ്രസവശേഷം ഉള്ള ഷോക്ക്(obstetric shock), രക്തത്തിലെ രോഗാണുബാധ(sepsis), ഹൃദയസംബന്ധമായ സങ്കീർണതകൾ(cardiac arrest, cardiac failure, myocardial infarction, and pulmonary embolism), വൃക്കാ രോഗം(acute renal failure), പ്രസവാനുബന്ധമായ ധമനീ രോഗങ്ങൾ(obstetric embolism and evacuation of incisional hematoma) എന്നിവ ഗുരുതരമായ മാതൃരോഗാതുരതയിൽ ഉൾപ്പെടുന്നു" എന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ(Canadian Medical Association Journal CMAJ) 2017 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.[6]

കാരണങ്ങൾ[തിരുത്തുക]

മാതൃമരണങ്ങൾ വർധിപ്പിക്കുന്ന കാരണങ്ങളെ പ്രത്യക്ഷവും പരോക്ഷവുമായി വർഗീകരിക്കാം. ഗർഭം, പ്രസവം എന്നിവയിലെ സങ്കീർണതകളോ ഇവയെ പരിചരിക്കുന്നതിൽ വരുന്ന പിഴവുകൾ മൂലമോ ഉണ്ടാകുന്ന പ്രത്യക്ഷ കാരണങ്ങൾ മൂലമുള്ള മാതൃമരണങ്ങളും ഗർഭവുമായി ബന്ധമില്ലാത്ത മുൻപേ നിലനിൽക്കുന്നതൊ രോഗങ്ങൾ പുതുതായി ആരംഭിച്ചതോ ആയ രോഗങ്ങൾ മൂലമുള്ള മാതൃമരണങ്ങളും വേർതിരിച്ചു കാണേണ്ടതുണ്ട്.[7] ഗർഭവുമായി ബന്ധമില്ലാത്ത കാരണങ്ങളാലുള്ള മരണങ്ങളെ അപകടങ്ങൾ കാരണം, ആകസ്മികതകൾ കാരണം അല്ലെങ്കിൽ പ്രസവസംബന്ധമല്ലാത്ത കാരണങ്ങളാലുള്ള മാതൃമരണങ്ങൾ എന്ന് പറയുന്നു.

ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 1990 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ മാതൃമരണത്തിനുള്ള പ്രധാന കാരണങ്ങൾ പ്രസവാനന്തരമുള്ള രക്തസ്രാവം (postpartum bleeding 15%), സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള സങ്കീർണതകൾ (complications from unsafe abortion 15%), ഗർഭാവസ്ഥയിലുള്ള രക്താതിമർദ്ദ രോഗങ്ങൾ (hypertensive disorders of pregnancy 10%), പ്രസവാനന്തരമുള്ള അണുബാധകൾ (postpartum infections 8%), തടസ്സപ്പെട്ട പ്രസവം (obstructed labour (6%)[8] എന്നിവയാണെന്ന് പറയുന്നു.രക്തം കട്ടപിടിക്കൽ (blood clots 3%) മുൻപേ നിലനിൽക്കുന്ന രോഗാവസ്ഥകൾ (pre-existing conditions 28%)എന്നിവയാണ് മറ്റ് കാരണങ്ങൾ.[9] മലേറിയ, വിളർച്ച ,[10] എച്ച് ഐ വി/എയിഡ്സ്, ഹൃദ്രോഗങ്ങൾ എന്നിവ ഗർഭാവസ്ഥയെ സങ്കീർണമാക്കുകയും ഗർഭകാലത്ത് മൂർച്ഛിക്കുകയും ചെയ്യുന്ന പരോക്ഷകാരനങ്ങളാണ്.[അവലംബം ആവശ്യമാണ്].

ലോകാരോഗ്യസംഘടനയുടെ 2004ലെ ഒരു പ്രസിദ്ധീകരനത്തിൽ സാമൂഹ്യ-ജനസംഖ്യാ ഘടങ്ങളായ പ്രായം, വിഭവങ്ങളുടെ പ്രാപ്യത, വരുമാന നിലവാരം തുടങ്ങിയവ ഗർഭാവസ്ഥയുടെ പരിണതഫലത്തെ ഗണ്യമായ സ്വാധീനിക്കുന്ന സൂചകങ്ങളാണ്. ചെറുപ്രായത്തിലുള്ള ഗർഭിണികളും അമ്മമാരും പ്രസവ സങ്കീർണതകളും മരണവും സംഭവിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളവരാണ്. ഇവരുടെ പ്രത്യുൽപാദന അവയവങ്ങളും ഹോർമോൺ വ്യവസ്ഥയും മറ്റും ഗർഭധാരണം, പ്രസവം പോലെയുള്ള സങ്കീർണ്ണമായ പ്രക്രിയക്ക് വേണ്ടത്ര വളർച്ച പൂർത്തിയായിട്ടുണ്ടാവില്ല. അതിനാൽ കൗമാരപ്രായത്തിലുള്ള ഗർഭധാരണം ആരോഗ്യവിദഗ്ദർ നിരുത്സാഹപ്പെടുത്താറുണ്ട്. [11] പ്രത്യേകിച്ച് 15 വയസ്സും അതിൽ കുറവും പ്രായമുള്ള പെൺകുട്ടികൾ ഗർഭിണികളായാൽ അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാകാം.[12] കൗമാരക്കാരികളിൽ പ്രസവാനന്തര രക്തസ്രാവം, പ്യൂർപെറൽ എൻഡോമെട്രൈറ്റിസ്, യോനി വഴിയുള്ള പ്രസവത്തിൽ തന്നെ ചവണ, വാക്വം എന്നിവ ഉപയോഗിക്കേണ്ട അവസ്ഥ, എപ്പിസയോട്ടമി, ജനന ഭാരം കുറഞ്ഞ കുഞ്ഞ്, മാസം തികയുന്നതിനു മുൻപുള്ള പ്രസവം, ഗർഭകാലത്തിനനുസരിച്ച് വളർച്ചയില്ലാത്ത കുഞ്ഞ് തുടങ്ങി മാതൃമരണത്തിലേക്ക് നയിക്കാവുന്ന കാരണങ്ങൾക്ക് സാദ്ധ്യത കൂടുതൽ ഉണ്ട്. പ്രസവ ശുശ്രൂഷാ സംവിധാനത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ അമ്മയുടെ അതിജീവനശേഷിയെ സ്വാധീനിക്കുന്നു. [അവലംബം ആവശ്യമാണ്]. സാമൂഹ്യ പിന്നോക്കാവസ്ഥയും ഒറ്റപ്പെട്ട സാമൂഹ്യനിലയും അമ്മയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.[13] വിദഗ്ധ പ്രസവശുശ്രൂഷാ സേവനം അപ്രാപ്യമാകുന്നതും, ഏറ്റവും അടുത്തുള്ള ചികിത്സാ സംവിധാനത്തിലേക്കുള്ള ദൂരവും, മുൻപുള്ള പ്രസവങ്ങളുടെ എണ്ണവും, ഗർഭകാല പരിചരണം നേടുന്നതിനുള്ള തടസങ്ങളും ചികിത്സാസംവിധാനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതും മാതൃമരണങ്ങൾ വർദ്ധിക്കുന്നതിൽ പങ്കുവഹിക്കുന്നു.[അവലംബം ആവശ്യമാണ്]

സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രമാണ് മാതൃമരണങ്ങൾക്കുള്ള മറ്റൊരു പ്രധാന കാരണം. ആഗ്രഹിക്കാത്ത ഗർഭധാരണം, ഗർഭനിരോധന മാർഗങ്ങളെ പറ്റിയുള്ള അറിവില്ലായ്മ, അവയുടെ ലഭ്യതക്കുറവ്, ലൈംഗികപീഡനം അഥവാ ബലാത്സംഗം മൂലമുള്ള ഗർഭധാരണം, കുടുംബപ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഗർഭഛിദ്രം തിരഞ്ഞെടുക്കാൻ സ്‌ത്രീകളെ പ്രേരിപ്പിച്ചേക്കാം. സുരക്ഷിതമായി അബോർഷൻ ചെയ്യാനുള്ള വഴിയില്ലാത്തത് അപകടകരമായ മാർഗങ്ങൾ തിരഞ്ഞെടുക്കാൻ സ്‌ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. 2009ൽ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള സങ്കീർണതമൂലം എല്ലാ 8 മിനിറ്റിലും ഓരോ സ്ത്രീ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. രക്തസ്രാവം, അണുബാധ, ജനനേന്ദ്രിയങ്ങൾക്കുണ്ടാകുന്ന മുറിവുകൾ, രക്തത്തിലുള്ള അണുബാധ, അംഗവൈകല്യം, വേദന എന്നിവയാണ് പ്രധാന സങ്കീർണതകൾ.[14]

2007-ഓടെ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം മൂലമുള്ള മരണങ്ങൾ ആകെ മാതൃമരണങ്ങളുടെ 13% ആണ്. മറ്റു കാരണങ്ങൾ മൂലമുള്ള മാതൃമരണങ്ങൾ കുറവായിരിക്കുന്ന ചില രാജ്യങ്ങളിൽ ഇത് 25%ത്തോളം ആണ്.[15]

അളവ്[തിരുത്തുക]

മാതൃമരണത്തിന്റെ നാല് അളവുകൾ മാതൃമരണ നിരക്ക് (MMR), മാതൃമരണ അനുപാതം, ജീവിതകാലത്തെ മാതൃമരണ അപകടസാദ്ധ്യത, പ്രത്യുല്പാദന ക്ഷമമായ പ്രായത്തിലെ സ്ത്രീകളുടെ മറ്റ് മരണകാരണങ്ങൾ കൊണ്ടുള്ള മരണങ്ങളുമായി മാതൃമരണങ്ങളുടെ അനുപാതം (PM) എന്നിവായാണ്.

മാതൃമരണ നിരക്ക് (Maternal mortality ratio MMR): ഒരു സമയപരിധിക്കുള്ളിൽ 100000 ജീവനുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതേ സമയപരിധിക്കകത്ത് നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണമാണ് ഇത്.[16] ആരോഗ്യ സേവന സംവിധാനത്തിന്റെ നിലവാരം കണക്കാക്കുന്നതിനുള്ള അളവുകോലായി MMR കണക്കാക്കപ്പെടുന്നു.

മാതൃമരണ അനുപാതം (Maternal mortality rate-MMRate): മാതൃമരണങ്ങളുടെ എണ്ണത്തെ ജനസംഖ്യയിലെ പ്രത്യുല്പാദന ക്ഷമമായ വയസ്സിലുള്ള സ്ത്രീകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ. സാധാരണയായി 1,000 സ്ത്രീകൾക്ക് എത്രയെന്ന രീതിയിൽ സൂചിപ്പിക്കുന്നു.[16]

ജീവിതകാലത്തെ മാതൃമരണ അപകടസാദ്ധ്യത: ഒരു പ്രത്യേക ജനസമൂഹത്തിൽ 15 വയസ്സുള്ള ഒരു സ്ത്രീ സാദ്ധ്യമായ മാതൃ അപകട കാരണങ്ങൾക്ക് വിധേയയാവുകയാണെങ്കിൽ പിൽക്കാലത്ത് പ്രസവവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണമടയാനുള്ള സാദ്ധ്യതയും പൊതുവിൽ ഉള്ള പ്രത്യുല്പാദനക്ഷമതയും മരണനിരക്കും ആണിത്. പ്രായപൂർത്തിയായ സ്ത്രീയുടെ മാതൃമരണ സാദ്ധ്യത മാതൃമരണ നിരക്കിൽ നിന്നും മാതൃമരണ അനുപാതത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും.


പ്രത്യുല്പാദനപ്രായത്തിലുള്ള സ്ത്രീകൾക്കിടയിലെ മാതൃമരണവും മറ്റു കാരണങ്ങളാലുള്ള മരണവും തമ്മിലുള്ള അനുപാതമാണ് അടുത്തത്. 15-45 പ്രായ വിഭാഗത്തിലെ സ്ത്രീകൾക്കിടയിലെ ആകെയുള്ള മാതൃമരണങ്ങളുടെ എണ്ണത്തിന്റെയും എല്ലാ കാരണങ്ങളാലുമുള്ള മരണങ്ങളുമായുള്ള അനുപാതമാണിത്..

മാതൃമരണങ്ങൾ പൊതു റജിസ്റ്റ്രേഷൻ സമ്പ്രദായം, സെൻസസ്, വീടുവീടാന്തരമുള്ള സർവേകൾ, പ്രത്യുല്പാദന പ്രായത്തിലെ മരണസാദ്ധ്യതാ പഠനം(reproductive age mortality studies -RAMOS) വൈദ്യസഹായം ലഭ്യമല്ലാതെ മരിച്ച സാഹചര്യങ്ങളിൽ വെർബൽ ഓട്ടോപ്സി (verbal autopsies) എന്നിവയിലൂടെയാണ് മാതൃമരണങ്ങൾ കണ്ടെത്തുന്നത്.[17]

പ്രവണതകൾ[തിരുത്തുക]

2010ലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ റിപ്പോർട്ട് പ്രകാരം 99% മാതൃമരണങ്ങളും വികസ്വരരാഷ്ട്രങ്ങളിലാണ് സംഭവിക്കുന്നത്. അതിൽത്തന്നെ സബ്-സഹാറൻ ആഫ്രിക്ക, തെക്കേ ഏഷ്യ എന്നിവിടങ്ങളിലാണ് ഭൂരിഭാഗവും നടക്കുന്നത്. ആഗോളതലത്തിൽ ഉയർന്നവരുമാനമുള്ള രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മാതൃമരണ നിരക്കിൽ മെച്ചപ്പെട്ടു നിൽക്കുന്നു. മാനവ വികസന സൂചികയ്ക്ക് (Human Development Index HDI) ആനുപാതികമാണ് മാതൃമരണനിരക്കിൽ രാജ്യങ്ങൾക്കിടയിലെ വ്യത്യാസം.[18] മിക്കവാറും സന്ദർഭങ്ങളിൽ ശിശുമരണനിരക്ക് ഉയർന്നുനിൽക്കുന്ന രാജ്യങ്ങളിൽ തന്നെയാണ് ഉയർന്ന മാതൃമരണ നിരക്കും കാണുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ, വൈദ്യ-ആരോഗ്യ സേവന ദാതാക്കൾ, മെച്ചപ്പെട്ട ആരോഗ്യസാങ്കേതികവിദ്യ, ആരോഗ്യസേവനം നേടുന്നതിൽ തടസ്സങ്ങൾ കുറവ് എന്നീ പ്രത്യേകതകൾ ഉണ്ടായിരിക്കുന്നതാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാതൃമരണത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രാവം, ഗർഭധാരണത്തോടനുബന്ധിച്ചുള്ള അമിതരക്തസമ്മർദ്ദം എന്നിവയാണെങ്കിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും സാധാരണമായ കാരണം ത്രോംബോഎംബോളിസമാണ്.[19]

രാജ്യങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ 2010ലെ മാതൃമരണങ്ങളുടെ മൂന്നിലൊന്ന് മരണങ്ങളും ഇന്ത്യ (19% 56,000 മരണങ്ങൾ), നൈജീരിയ (14% 40,000 മരണങ്ങൾ) എന്നീ രാജ്യങ്ങളിലാണ് സംഭവിച്ചത്.[അവലംബം ആവശ്യമാണ്]. കോംഗോ, പാകിസ്താൻ, സുഡാൻ, ഇൻഡോനേഷ്യ, എത്ത്യോപ്യ, ടാൻസാനിയ, ബാംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ 3 മുതൽ 5 ശതമാനം വരെ മരണങ്ങൾ നടക്കുന്നു. ഈ 10 രാജ്യങ്ങളിലാണ് 2010 ലെ മാതൃമരണങ്ങളുടെ 60% നടന്നത്. ഏറ്റവും കുറവ് മാതൃമരണങ്ങൾ നടന്നത് ഗ്രീസ്, ഐസ് ലാൻഡ്, പോളണ്ട്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലാണ്.[20]

20ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം വരെ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഉള്ള മാതൃമരണനിരക്കിൽ വ്യത്യാസം ഉണ്ടായിരുന്നില്ല.[21] മാതൃമരണകാരണങ്ങൾ മിക്കതും തടയാവുന്നവയായത് കൊണ്ട് വികസിത രാജ്യങ്ങൾ ആ കാരണങ്ങളെ ഇല്ലാതാക്കി.[22]

സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളിൽ മാതൃമരണം ഒഴിവാക്കുക എന്നത് ഉൾപ്പെടുത്തിയ ശേഷം ഒട്ടേറെ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് (Millennium Development Goals MDGs). ഉദാഹരണത്തിന് ബംഗ്ലാദേശ് 1990 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ മാതൃമരണങ്ങൾ മൂന്നിൽ രണ്ട് കണ്ട് കുറച്ചു. എന്നാൽ 75% കുറയ്ക്കുക എന്നതായിരുന്നു സഹസ്രാബ്ദ വികസന ലക്ഷ്യം.[23] 2030ഓടെ 100,000 ജീവനുള്ള ജനനങ്ങൾക്ക് 70 എന്ന നിലയിലേക്ക് മാതൃമരണങ്ങൾ കുറയ്ക്കുക എന്നത് മൂന്നാം സുസ്ഥിര വികസന ലക്ഷ്യമായി ഏറ്റെടുത്തിട്ടുണ്ട്.

രാജ്യങ്ങൾക്കുള്ളിലെ ഏറ്റക്കുറച്ചിലുകൾ[തിരുത്തുക]

വരുമാനം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നീ മേഖലകളിൽ വലിയ അസമത്വം നിലനിൽക്കുന്ന രാജ്യങ്ങൾക്കുള്ളിൽ മാതൃമരണനിരക്കിൽ വലിയ ഏറ്റക്കുറച്ചിലുകൾ കാണാം. ഗ്രാമീണമേഖലയിൽ ജീവിക്കുന്ന സ്ത്രീകളുടെ മരനസാദ്ധ്യത നഗരപ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും ജീവിക്കുന്ന സ്ത്രീകളുടേതിനെ അപേക്ഷിച്ച് കൂടുതലാണ്.[24] സമ്പന്നഗൃഹങ്ങളിൽ ജീവിക്കുന്നവരും, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും, നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരും ആരോഗ്യസേവന സംവിധാന സംവിധാനങ്ങൾ ദരിദ്രരേയും, വിദ്യാഭ്യാസം കുറഞ്ഞവരേയും ഗ്രാമീണരേയും അപേക്ഷിച്ച് കൂടുതൽ നന്നായി ഉപയോഗപ്പെടുത്തുന്നു.[25] വംശീയവും ഗോത്രീയവുമായ അസമത്വങ്ങളും മാതൃമരണങ്ങളെ സ്വാധീനിക്കുന്നുണ്ട്.[26]

പ്രതിരോധം[തിരുത്തുക]

പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണമടയുന്നതിന്റെ നിരക്ക് 20ആം നൂറ്റാണ്ടിൽ കുത്തനെ കുറഞ്ഞു. ആദ്യകാലത്ത് നൂറിൽ ഒരാൾ മരണമടയുന്ന സ്ഥിതിയായിരുന്നു.[27] 1800കളിൽ പ്രസവശുശ്രൂഷാ സ്ഥാപനങ്ങളിലെ മരണ നിരക്ക് 40% വരെയായിട്ടുണ്ട്. (see Historical mortality rates of puerperal fever കാണുക). 1900കളുടെ ആരംഭത്തിൽ ഇത് 100 ജീവനുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 1 ആയിരുന്നു. ഇപ്പോൾ ഒരു വർഷം 275,000 അമ്മമാർ ഒരുവർഷം പ്രസവസംബന്ധമായ കാരണങ്ങളാൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്.[28] പൊതുജനാരോഗ്യം, സാങ്കേതിക വിദ്യ, നയതീരുമാനങ്ങൾ എന്നീ തലങ്ങളിൽ നടപടികളെടുക്കുന്നത് ആഗോള മാതൃമരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ചുവടുവെപ്പാണ്.

UNFPA യുടെ അഭിപ്രായത്തിൽ മാതൃമരണങ്ങൾ തടയുന്നതിന് 4 ഘടകങ്ങൾ ആവശ്യമാണ്. ആദ്യത്തേത് ഗർഭകാല പരിചരണമാണ് (prenatal care). ഗർഭസ്ഥശിശുവിന്റെ വളർച്ച ഉറപ്പിക്കുന്നതിനായി ഗർഭിണികൾക്ക് ഏറ്റവും ചുരുങ്ങിയത് 4 പ്രസവപൂർവ വൈദ്യപരിശോധനകൾ കിട്ടിയിരിക്കണം. രണ്ടാമത്തേത് പരിശീലനം സിദ്ധിച്ച പ്രസവസഹായികളുടെ പരിചരണവും ആവശ്യമെങ്കിൽ സമീപിക്കാനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം. മൂന്നാമത്തേത് മാതൃമരണങ്ങൾക്കുള്ള പ്രധാനവും ഗുരുതരവുമായ സ്ഥിതിവിശേഷങ്ങളായ രക്തസ്രാവം, രോഗാണുബാധ, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര പ്രസവ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരിക്കണം. അവസാനമായി, പ്രസവത്തിനുശേഷം 6 ആഴ്ചവരെ പ്രസവാനന്തര പരിചരണം ലഭ്യമാകണം. ഈ കാലയളവിൽ രക്തസ്രാവം, രോഗാണുബാധ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കൂടാതെ നവജാതശിശു വളരെ ലോലമായ ആരോഗ്യസ്ഥിതിയിലായിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രസവാനന്തരകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വിലയിരുത്തുന്നതിനായുള്ള ആരോഗ്യപ്രവർത്തകരുടെ തുടർസന്ദർശനങ്ങൾ അത്യാവശ്യമാണ്.

മാതൃമരണ നിരീക്ഷണവും പ്രതികരണവും (Maternal Death Surveillance and Response) മാതൃമരണങ്ങൾ തടയാനായി ഉപയോഗിക്കുന്ന മറ്റൊരു ഉപാധിയാണ്. മാതൃമരണങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും കാരണങ്ങളും സ്വാധീനിക്കുന്ന ഘടകങ്ങളും പഠിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഭാവിയിൽ നടത്തേണ്ട ഇടപെടലുകൾ രൂപപ്പെടുത്താൻ സഹായിക്കുന്നു.[29] മാതൃമരണങ്ങളും പ്രസവാനന്തര മരണങ്ങളും നിരീക്ഷിക്കുന്ന രീതി ലോകത്തെമ്പാടും ദീർഘകാലമായി നിലവിലുണ്ട്. ലോകാരോഗ്യ സംഘടന 2013ൽ മറ്റേണൽ ആൻഡ് പെരിനാറ്റൽ ഡെത്ത് സർവേലൻസ് ആൻഡ് റെസ്പോൺസ് (Maternal and Perinatal Death Surveillance and Response MPDSR) അവതരിപ്പിച്ചു. പഠനങ്ങൾ കാണിക്കുന്നത് MPDSR ന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പരിചരണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും, അതുവഴി മാതൃമരണങ്ങളും പ്രസവാനന്തര മരണങ്ങളും വലിയൊരളവുവരെ തടയാനും കഴിയുമെന്നാണ്.

വൈദ്യ സാങ്കേതികവിദ്യകൾ[തിരുത്തുക]

മാതൃമരണങ്ങൾ വലിയൊരളവു വരെ കുറയ്ക്കാൻ കഴിഞ്ഞത് രോഗാണു നാശന സംവിധാനങ്ങൾ (asepsis), blood transfusion, മികച്ച ഗർഭകാല പരിചരണം എന്നിവയിലൂടെയാണ്.

ദരിദ്രമായ സാഹചര്യങ്ങളിൽ മാതൃമരണങ്ങൾ ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകളും കണ്ടെത്തിയിട്ടുണ്ട്.[30] [31]

പൊതുജനാരോഗ്യം[തിരുത്തുക]

On 27 April 2010 Sierra Leone launched free healthcare for pregnant and breastfeeding women

പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ അറിയപ്പെടുന്നതും ചികിത്സയുള്ളവയുമായതിനാൽ മാതൃമരണങ്ങൾ ഒട്ടുമിക്കവാറും ഒഴിവാക്കാവുന്നവയാണ്. ഗർഭകാല പരിചരണം ലഭ്യമാക്കുക, പ്രസവത്തിന് പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുക, പ്രസവാനന്തര പരിചരണം കിട്ടുമെന്ന് ഉറപ്പ് വരുത്തുക എന്നിവ മാതൃമരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. [അവലംബം ആവശ്യമാണ്] സമയത്തിന് ചികിത്സാസഹായം കിട്ടുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതിനാൽ എല്ലാ പ്രസവങ്ങളും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയായിരിക്കുക എന്നത് വളരെ പ്രധാനമാണ്. മാതാവിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് ആരോഗ്യം സേവനം തേടുന്നതിനുള്ള തടസ്സങ്ങൾ നീങ്ങേണ്ടതുണ്ട്.[32] മാതൃമരണം തടയുന്നതിനുള്ള നിർദ്ദേശങ്ങളിൽ ആരോഗ്യ സേവനത്തിന്റെ പ്രാപ്യത, ഗർഭനിരോധന മാർഗ്ഗങ്ങളുടെ പ്രാപ്യത, അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ദ്ധ പ്രസവ ചികിത്സാ സൗകര്യം, എന്നിവ ഉൾപ്പെടുന്നു.[33] അനാവശ്യമായ ഗർഭസംബന്ധമായ ശസ്ത്രക്രിയകൾ കുറയ്ക്കുക എന്നതും നിർദ്ദേശിക്കപ്പെടാറുണ്ട്.

തീരെ പ്രായം കുറവുള്ളവരിലും പ്രായാധിക്യം ഉള്ളവരിലും ഗർഭധാരണം ഒഴിവാക്കുക, പ്രസവങ്ങൾക്കിടയിലെ കാലദൈർഘ്യം വർദ്ധിപ്പിക്കുക എന്നിവയാണ് കുടുംബാസൂത്രണ സമീപനത്തിൽ ഉൾപ്പെടുന്നത്. സ്ത്രീകൾക്ക് പ്രാഥമിക ആരോഗ്യസംരക്ഷണം ഗർഭിണിയാകുന്നതിന് മുൻപ് തന്നെ പ്രാപ്യമാകുന്നത് ഗർഭനിരോധന ഉപാധികൾ പ്രാപ്യമാകുന്നത് പോലെ തന്നെ ആവശ്യമാണ്.

നയം[തിരുത്തുക]

സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾക്ക് രൂപം കൊടുത്ത ഐക്യരാഷ്ട്രസംഘടനയുടെ സഹസ്രാബ്ദ പ്രഖ്യാപനത്തിൽ നിന്നാണ് മാതൃമരണം തടയുന്നതിനുള്ള ഏറ്റവും വലിയ ആഗോള നയസംരംഭം ഉണ്ടായത്[34] സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളിലെ അഞ്ചാമത്തെ ലക്ഷ്യം മാതൃമരണ നിരക്ക് 1990നും 2015നും ഇടയിൽ മൂന്നിലൊന്ന് കണ്ട് കുറയ്ക്കുകയും 2015ഓടെ സാർവത്രികമായി പ്രത്യുല്പാദനാരോഗ്യം പ്രാപ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു.[35]

പ്രമാണം:MDGs.svg
The Millennium Development Goals (MDGs) are eight international development goals that were officially established following the Millennium Summit of the United Nations in 2000.

2010 മുതലുള്ള പ്രവണതകൾ ലോകാരോഗ്യസംഘടന, യൂനിസെഫ്, യു.എൻ.എഫ്.പി.എ എന്നിവയും ലോകബാങ്കും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് കിട്ടും.[36]

രാജ്യങ്ങളും പ്രാദേശിക ഭരണകൂടങ്ങളും മാതൃമരണങ്ങൾ കുറയ്ക്കാൻ നടപടികളെടുക്കുന്നുണ്ട്. സമാന സാഹചര്യങ്ങളുള്ള രാജ്യങ്ങളായ റുവാണ്ട, മലാവി, നൈജഋ, ഉഗാണ്ട എന്നിവയെ താരതമ്യം ചെയ്തപ്പോൾ റുവാണ്ട താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തിയതായി കാനാൻ കഴിഞ്ഞു. മൂന്ന് പ്രധാന ഘടകങ്ങളാണ് അമ്മമാരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്തി. 1. എല്ലാ മാതൃ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ നയങ്ങളും യുക്തിഭദ്രമാണെന്ന് പരിശോധിച്ച് ഉറപ്പിക്കുക, 2.ആരൊഗ്യ സേവനദാതാക്കൾക്ക് ചില നിലവാര നിബന്ധനകൾ ബാധകമാക്കുക, 3. കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള പ്രാദേശിക പരിഹാരമാർഗങ്ങളെ പ്രോത്സാഹിപ്പിക്കുക.[37]

എയ്ഡ്സ് പോലുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യപ്രശ്നങ്ങൾ പ്രധാന ഉത്കണ്ഠകളായി മാറിയതോടെ മാതൃമരണ നിരക്ക് മെച്ചപ്പെടുത്താനായുള്ള ധനസഹായം കുറഞ്ഞിട്ടുണ്ട്.[38] നവജാതശിശുക്ഷേമത്തിനും ബാലക്ഷേമത്തിനുമായുള്ള ധനസഹായത്തോട് ചേർത്ത് കൈകാര്യം ചെയ്യുന്നതു കൊണ്ട് മാതൃക്ഷേമത്തിനായി എത്ര പണം മാതൃമരണം കുറയ്ക്കുന്നതിനായി ചെലവാക്കുന്നുണ്ടെന്ന് തിട്ടപ്പെടുത്താൻ പ്രയാസമാണ്. എങ്കിലും ആഗോളതലത്തിൽ മാതൃമരണനിരക്കുകൾ കുറയ്ക്കുന്നതിൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.[39]

സാംക്രമികരോഗവിജ്ഞാനീയം(Epidemiology)[തിരുത്തുക]

മാതൃമരണങ്ങളും അതു സംബന്ധമായ അവശതകളും സ്ത്രീകളുടെ രോഗാതുരതയ്ക്ക് പ്രധാന കാരണങ്ങളാണ്. ലോകമെമ്പാടും 275,000 സ്ത്രീകൾ ഓരോവർഷവും പ്രസവവും ഗർഭവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണമടയുന്നുണ്ട്.[28] 2011-ൽ, ഏതാണ്ട് 273,500 മാതൃമരണങ്ങൾ ഉണ്ടായിട്ടുണ്ട് (uncertainty range, 256,300 to 291,700).[40] പ്രസവാനന്തരമരണങ്ങളിൽ 45%വും പ്രസവത്തിന്റെ 24 മണിക്കൂറുകൾക്കുള്ളിലാണ് സംഭവിക്കുന്നത.[41] വികസ്വരരാജ്യങ്ങളിലാണ് മാതൃമരണങ്ങളുടെ 99%വും നടക്കുന്നത്.

Country Maternal mortality rate per 100,000 live births (2015)[42][43]
Australia 5.5
Canada 7.3
France 7.8
Germany 9.0
Japan 6.4
Sweden 4.4
UK 8.8
US 26.4

ഇതു കൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Health statistics and information systems: Maternal mortality ratio (per 100 000 live births)". World Health Organization. Retrieved June 17, 2016.
  2. Maternal Mortality Ratio vs Maternal Mortality Rate Archived 2017-02-02 at the Wayback Machine. on Population Research Institute website
  3. "Maternal health". United Nations Population Fund. Retrieved 2017-01-29.
  4. AbouZahr, Carla (December 1, 2003). "Global burden of maternal death and disability". British Medical Bulletin. 67: 1–11. doi:10.1093/bmb/ldg015. Retrieved December 23, 2017.
  5. Maternal Mortality Estimates developed by WHO, UNICEF and UNFPA. Geneva, World Health Organization, 2004.
  6. Muraca, GiuliaM.; Sabr, Yasser; Lisonkova, Sarka; Skoll, Amanda; Brant, Rollin; Cundiff, Geoffrey W.; Joseph, K.S. (June 5, 2017). "Perinatal and maternal morbidity and mortality after attempted operative vaginal delivery at midpelvic station". Canadian Medical Association Journal (CMAJ). Canadian Medical Association. 189: E764–E772. doi:10.1503/cmaj.161156. PMC 5461125. PMID 28584040.
  7. Khlat, M.; Ronsmans, C. (2009). "Deaths Attributable to Childbearing in Matlab, Bangladesh: Indirect Causes of Maternal Mortality Questioned". American Journal of Epidemiology. 151 (3): 300–306. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  8. GBD 2013 Mortality and Causes of Death (17 December 2014). "Global, regional, and national age-sex specific all-cause and cause-specific mortality for 240 causes of death, 1990-2013: a systematic analysis for the Global Burden of Disease Study 2013". Lancet. 385 (9963): 117–71. doi:10.1016/S0140-6736(14)61682-2. PMC 4340604. PMID 25530442.{{cite journal}}: CS1 maint: numeric names: authors list (link)
  9. "Maternal mortality: Fact sheet N°348". World Health Organization. WHO. Retrieved 20 June 2014.
  10. The most common causes of anemia/anaemia are poor nutrition, iron, and other micronutrient deficiencies, which are in addition to malaria, hookworm, and schistosomiasis (2005 WHO report p45).
  11. "Maternal mortality". World Health Organisation.
  12. "Maternal-perinatal morbidity and mortality associated with adolescent pregnancy in Latin America: Cross-sectional study". American Journal of Obstetrics and Gynecology. 192 (2): 342–349. 2004. doi:10.1016/j.ajog.2004.10.593. PMID 15695970.
  13. Morgan, K. J.; Eastwood, J. G. (2014). "Social determinants of maternal self-rated health in South Western Sydney, Australia". BMC Research Notes. 7 (1): 1–12. doi:10.1186/1756-0500-7-51. PMC 3899616. PMID 24447371. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)CS1 maint: unflagged free DOI (link)
  14. Haddad, L. B.; Nour, N. M. (2009). "Unsafe abortion: unnecessary maternal mortality". Reviews in obstetrics and gynecology. 2 (2): 122–6. PMC 2709326. PMID 19609407. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  15. Dixon-Mueller, Ruth; Germain, Adrienne (1 January 2007). "Fertility Regulation and Reproductive Health in the Millennium Development Goals: The Search for a Perfect Indicator". Am J Public Health. 97 (1): 45–51. doi:10.2105/AJPH.2005.068056. PMC 1716248. PMID 16571693.
  16. 16.0 16.1 "MME Info". maternalmortalitydata.org. Archived from the original on October 14, 2013. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  17. [UNICEF, W. (2012). UNFPA, World Bank (2012) Trends in maternal mortality: 1990 to 2010. WHO, UNICEF.]
  18. Lee, K. S.; Park, S. C.; Khoshnood, B.; Hsieh, H. L.; Mittendorf, R. (1997). "Human development index as a predictor of infant and maternal mortality rates". The Journal of Pediatrics. 131 (3): 430–433. doi:10.1016/S0022-3476(97)80070-4. PMID 9329421. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  19. Venös tromboembolism (VTE) - Guidelines for treatment in C counties. Bengt Wahlström, Emergency department, Uppsala Academic Hospital. January 2008
  20. "Comparison: Maternal Mortality Rate". The World Factbook. Central Intelligence Agency. Archived from the original on 2019-04-30. Retrieved 2018-07-25.
  21. "Strategies for reducing maternal mortality in developing countries: what can we learn from the history of the industrialized West?". Trop. Med. Int. Health. 3 (10): 771–82. October 1998. doi:10.1046/j.1365-3156.1998.00310.x. PMID 9809910.
  22. Kilpatrick, Sarah K.; Ecker, Jeffrey L. (2016). "Severe maternal morbidity: screening and review" (PDF). American College of Obstetricians and Gynecologists and the Society for Maternal–Fetal Medicine. Washington, DC. 215: B17–B22. doi:10.1016/j.ajog.2016.07.050. Cited in CDC 2017 report.
  23. Manzur Kadir Ahmed (3 September 2017). "Why paramedics and midwives matter". D+C, development and cooperation. Retrieved 5 October 2017.
  24. "WHO Maternal Health". WHO.
  25. "Levels and trends in the use of maternal health services in developing countries" (PDF). Calverton, MD: ICF Macro. 2011. (DHS Comparative Reports 26).
  26. Lu, M. C.; Halfon, N. (2003). "Racial and ethnic disparities in birth outcomes: a life-course perspective". Maternal and child health journal. 7 (1): 13–30. doi:10.1023/A:1022537516969. PMID 12710797. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  27. See, for instance, mortality rates at the Dublin Maternity Hospital 1784–1849.
  28. 28.0 28.1 Marge Koblinsky; Mahbub Elahi Chowdhury; Allisyn Moran; Carine Ronsmans (2012). "Maternal Morbidity and Disability and Their Consequences: Neglected Agenda in Maternal Health". J Health Popul Nutr. 30 (2): 124–130. doi:10.3329/jhpn.v30i2.11294. JSTOR 23500057. PMC 3397324. PMID 22838155.
  29. World Health Organization and partner organizations (2013). Maternal death surveillance and response: technical guidance. Information for action to prevent maternal death. World Health Organization, 20 Avenue Appia, 1211 Geneva 27, Switzerland: WHO press. p. 128. ISBN 978 92 4 150608 3. Retrieved 4 October 2017.{{cite book}}: CS1 maint: location (link)
  30. S. Miller; J. M. Turan; K. Dau; M. Fathalla; M. Mourad; T. Sutherland; S. Hamza; F. Lester; E. B. Gibson; et al. (2007). "Use of the non-pneumatic anti-shock garment (NASG) to reduce blood loss and time to recovery from shock for women with obstetric haemorrhage in Egypt". Glob Public Health. 2 (2): 110–124. doi:10.1080/17441690601012536. PMID 19280394.|displayauthors= suggested (സഹായം) (NASG)
  31. Sayeba Akhter; FCPS; DRH; FICMCH; et al. (2003). "Use of a Condom to Control Massive Postpartum Hemorrhage" (PDF). 5 (3): 38. Archived from the original (PDF) on 2016-10-08. Retrieved 2018-07-25. {{cite journal}}: Cite journal requires |journal= (help)
  32. "Reducing Maternal Mortality" (PDF). UNFPA. Retrieved September 1, 2016.
  33. Costello, A; Azad K; Barnett S (2006). "An alternative study to reduce maternal mortality". The Lancet. 368 (9546): 1477–1479. doi:10.1016/S0140-6736(06)69388-4.
  34. "A/res/55/2".
  35. "MDG 5: improve maternal health". WHO. May 2015. Retrieved September 1, 2016.
  36. "Trends in Maternal Mortality: 1990 to 2010" (PDF). WHO, UNICEF, UNFPA, and the World bank. Retrieved 22 April 2014.
  37. Chambers, V.; Booth, D. (2012). "Delivering maternal health: why is Rwanda doing better than Malawi, Niger and Uganda?" (Briefing Paper). Overseas Development Institute.[പ്രവർത്തിക്കാത്ത കണ്ണി]
  38. "Development assistance for health by health focus area (Global), 1990-2009, interactive treemap". Institute for Health Metrics and Evaluation. Archived from the original on 2014-03-17. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  39. "Progress in maternal and child mortality by country, age, and year (Global), 1990-2011". Archived from the original on 2014-03-17. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  40. Bhutta, Z. A.; Black, R. E. (2013). "Global Maternal, Newborn, and Child Health — So Near and Yet So Far". New England Journal of Medicine. 369 (23): 2226–2235. doi:10.1056/NEJMra1111853. PMID 24304052.
  41. Nour NM (2008). "An Introduction to Maternal Mortality". Reviews in Ob Gyn. 1 (2): 77–81. PMC 2505173. PMID 18769668.
  42. Global, regional, and national levels of maternal mortality, 1990–2015: a systematic analysis for the Global Burden of Disease Study 2015. October 8, 2016. The Lancet. Volume 388. 1775–1812. See table of countries on page 1784 of the PDF.
  43. What’s killing America’s new mothers? By Annalisa Merelli. October 29, 2017. Quartz. "The dire state of US data collection on maternal health and mortality is also distressing. Until the early 1990s, death certificates did not note if a woman was pregnant or had recently given birth when she died. It took until 2017 for all US states to add that check box to their death certificates."
"https://ml.wikipedia.org/w/index.php?title=മാതൃമരണം&oldid=3953750" എന്ന താളിൽനിന്ന് ശേഖരിച്ചത്