മാണിക്യക്കല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാണിക്ക്യക്കല്ല് | |
|---|---|
| സംവിധാനം | എം. മോഹനൻ |
| നിർമ്മാണം | എ.എസ്.ഗിരീഷ് ലാൽ |
| രചന | എം. മോഹനൻ |
| അഭിനേതാക്കൾ | പൃഥ്വിരാജ് സംവൃത സുനിൽ |
| സംഗീതം | എം. ജയചന്ദ്രൻ |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | രഞ്ജൻ അബ്രഹാം |
| ഭാഷ | മലയാളം |
കഥ പറയുമ്പോൾ എന്ന കന്നിച്ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ എം. മോഹനന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2011 മേയ് 5 ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് മാണിക്യക്കല്ല്.അദ്ധ്യാപന വൃത്തിയിൽ അവശ്യം വേണ്ട ആത്മാർഥതയെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് വിനയചന്ദ്രൻ എന്ന എൽ. പി. സ്കൂൾ അധ്യാപകന്റെ വേഷത്തിലാണഭിനയിക്കുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാർ, കോട്ടയം നസീർ, സലിം കുമാർ , ജഗദീഷ്,ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത,ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ശ്രീ. എം. ജയചന്ദ്രൻ അതിഥി താരമായി ഈ ചിത്രത്തിൽ എത്തിയിട്ടുണ്ട്.[1]
ഗാനങ്ങൾ[തിരുത്തുക]
| # | ഗാനം | പാടിയത് | ദൈർഘ്യം | |
|---|---|---|---|---|
| 1. | "....." | ..... |
അവലംബം[തിരുത്തുക]
- ↑ "മാണിക്യകല്ല് ചിത്രീകരണം തുടങ്ങി". Malayalamcinemanews.com. ശേഖരിച്ചത് 2011-02-05.