മലബാർ നായർ സമാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർ മേഖലയിലെ നായർ സമുദായക്കാരുടെയിടയിൽ രൂപീകരിക്കപ്പെട്ട ഒരു സമുദായ സംഘടനയാണ് മലബാർ നായർ സമാജം. കേരളത്തിന്റെ വടക്കൻ ജില്ലകളായ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള പ്രദേശങ്ങളാണ് ഈ സമാജത്തിന്റെ പ്രവർത്തന പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. മലബാർ മേഖലയിലെ നായർ സമുദായഗംങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളാണ് എം.എൻ.എസ് എന്ന് ചുരുക്കപേരിലറിയപ്പെടുന്ന ഈ സമാജത്തിന്റെ മുഖ്യ ലക്ഷ്യം. [1]

ചരിത്രം[തിരുത്തുക]

നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ള മലബാർ മേഖലയിലെ ഒരു കൂട്ടം എൻ.എസ്.എസ്. പ്രവർത്തകരാണ് മാതൃസംഘടനയിൽ നിന്ന് മാറി സമാന്തരമായി മലബാർ നായർ സമാജം എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. 2014 ഏപ്രിൽ 27 ന് കോഴിക്കോട് വെച്ച് പുതിയ സംഘടനയുടെ ആദ്യയോഗം ചേർന്ന് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലബാർ_നായർ_സമാജം&oldid=3050445" എന്ന താളിൽനിന്ന് ശേഖരിച്ചത്