നായർ സർവീസ്‌ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നായർ സർവീസ് സൊസൈറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായർ സർവീസ്‌ സൊസൈറ്റി
NSS Logo Puliyannoor.JPG
ചുരുക്കെഴുത്ത് എൻ എസ് എസ്
തരം സമുദായ സംഘടന
ഔദ്യോഗിക ഭാഷ മലയാളം
പ്രസിഡന്റ് പി.വി. നീലകണ്ഠൻ പിള്ള
വെബ്‌സൈറ്റ് nss.org

നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടനയാണ് നായർ സർവീസ് സൊസൈറ്റി അഥവാ എൻ.എസ്.എസ്. നായർ ഭൃത്യ ജനസംഘം എന്നാണ് ആദ്യനാമം[1]. ചങ്ങനാശ്ശേരിയിൽ പെരുന്നയിലാണ് ഇതിന്റെ ആസ്ഥാനം.

ചങ്ങനാശ്ശേരി പെരുന്നയിലെ എം.സി. റോഡിനരുകിലെ എൻ.എസ്.എസ് ആസ്ഥാന കവാടം

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

നായർ സർവീസ് സൊസൈറ്റി

ആദ്യ പേർ- നായർ സമുദായ ഭൃത്യ ജനസംഘം

സ്ഥാപക ദിനം- 1914 ഒക്ടോബർ 31. (1090 തുലാം 15)

ആദ്യ പ്രസിഡന്റ്- .കെ. കേളപ്പൻ നായർ

ആദ്യ സെക്രട്ടറി- മന്നത്ത് പദ്മനാഭ പിള്ള

നായർ സമുദായ ഭൃത്യ ജനസംഘത്തിന്റെ പേർ നായർ സർവീസ് സൊസൈറ്റി എന്നാക്കിയത് - 1945ജൂലൈ 11(1090. മിഥുനം 27)

അടിസ്ഥാന ഘടകം

ഒരു പ്രദേശത്തെ കുറെ നായർ കുടുംബങ്ങൾ ചേർന്ന് കരയോഗം രൂപികരികരിച്ചു എൻ എസ് എസിൽ രജിസ്റ്റർ ചെയുന്നു.

കരയോഗം

18 വയസിനുമേൽ പ്രായമുള്ള നായർ സമുദായ അംഗങ്ങൾക്ക് കരയോയ അംഗമായി ചേരാം. ഈ കരയോഗ അംഗങ്ങളുടെ സഭ ആണ് കരയോഗം അഥവാ പൊതുയോഗം. അംഗത്വം നേടുന്നതിനു നിശ്ചിത ഫോറത്തിലോ എഴുതിയോ അപേക്ഷ നൽകണം.

കരയോഗഅംഗങ്ങൾചേർന്ന് മൂന്നു വർഷത്തേക്ക് ഒരു ഭരണ സമതിയെ തിരഞ്ഞെടുക്കുന്നു. ഈ ഭരണസമിതിയിൽ നിന്ന് കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ സെക്രട്ടറി, ഖജാൻജി, എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുന്നു.

കൂടാതെ താലൂക് യൂണിയനിലേക്ക് രണ്ടു പ്രതിനിധികളെയും, ഇല്ക്ട്രൽ റോള് മെമ്പർ ആയി ഒരാളെയും തിരഞ്ഞെടുക്കുന്നു.

കരയോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കുന്നത് കരയോഗം ഭരണസമിതിയാണ്.

(പുതിയ കരയോഗങ്ങൾ എൻ എസ് എസിൽ രജിസ്റ്റർ ചെയ്ത് നമ്പർ വാങ്ങണം)

പ്രവർത്തന പരിധി, മറ്റുകാര്യങ്ങൾ എന്നിവയെ പറ്റി ബൈലോ ഉണ്ടാക്കണം

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31-നാണ് നായർ സർവീസ് സൊസൈറ്റി രൂപംകൊണ്ടത്.കെ. കേളപ്പൻ നായരായിരുന്നു ആദ്യ പ്രസിഡന്റ്. മന്നം സെക്രട്ടറിയും. പനങ്ങോട്ട് കേശവപ്പണിക്കർ, നൈനാടത്ത് ത്രിവിക്രമ കൈമൾ, കാക്കനാട്ട് നാരായണപ്പണിക്കർ, പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്, നാഗവള്ളിൽ കൊച്ചുകുഞ്ഞുകുറുപ്പ്, പടിഞ്ഞാറേ നെന്മേലിൽ കൃഷ്ണപ്പിള്ള, കൊറ്റനാട്ടിൽ പത്മനാഭപ്പിള്ള, പള്ളിപ്പുറം വി. നാരായണപ്പിള്ള, പൊതുവടത്ത് പത്മനാഭപ്പിള്ള, വാൽപ്പറമ്പിൽ വേലായുധൻ പിള്ള, കൊണ്ടൂർ കൃഷ്ണപ്പിള്ള, തളിയിൽ മാധവൻ പിള്ള എന്നിവരായിരുന്നു സൊസൈറ്റിയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ച മറ്റു വ്യക്തികൾ.[2]

മൂന്നു ഘടകങ്ങളുള്ള സംഘടനയാണിത്. ഏറ്റവും താഴേത്തട്ടിയിൽ കരയോഗവും അതിനു മുകളിലായി താലൂക്ക് യൂണിയനുകളും ഏറ്റവും മുകളിൽ ആസ്ഥാനവും.

[തിരുത്തുക] സ്ഥാപനങ്ങൾ

കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നായർ സർവീസ് സൊസൈറ്റിക്ക് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തന്നെ ഇതിന് നല്ല ഉദാഹരണം.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കോളേജ് മാത്രം)

  1. വേലുത്തമ്പി മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, നെയ്യാറ്റിൻകര
  2. മഹാറാണി സേതു പാർവതീഭായി എൻ.എസ്.എസ്. വിമൻസ് കോളേജ്, തിരുവനന്തപുരം
  3. മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം
  4. എൻ.എസ്.എസ്. കോളേജ്, നിലമേൽ
  5. എൻ.എസ്.എസ്. കോളേജ്, പന്തളം
  6. എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, പന്തളം
  7. എൻ.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം
  8. എൻ.എസ്.എസ്. കോളേജ്, ചേർത്തല
  9. മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, ചേർത്തല
  10. എ.എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളേജ്, കുറിച്ചി, ചങ്ങനാശ്ശേരി
  11. എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
  12. ശ്രീ വിദ്യാധിരാജ എൻ.എസ്.എസ്. കോളേജ്, വാഴൂർ
  13. എൻ.എസ്.എസ്. കോളേജ്, രാജകുമാരി
  14. എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ചങ്ങനാശ്ശേരി
  15. എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനിയീറിങ്, പാലക്കാട്
  16. ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ്, വടക്കാഞ്ചേരി
  17. എൻ.എസ്.എസ്. കോളേജ്, ഒറ്റപ്പാലം
  18. എൻ.എസ്.എസ്. കോളേജ്, നെന്മാറ
  19. എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
  20. എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം
  21. പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ
  22. ശ്രീ അയ്യപ്പ വിമൻസ് കോളേജ്, നാഗകോവിൽ
  23. എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ, തൃപ്പൂണിത്തുറ
  24. എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ, പെരുന്താന്നി, തിരുവനന്തപുരം
  25. മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ് കൊട്ടിയം കൊല്ലം
  26. എൻ.എസ്.എസ്. ആയുർവേദ കോളേജ്, പന്തളം

[3]

ഇതിനുപുറമെ ഒട്ടേറെ എൽ.പി. സ്കൂളുകൾ, യു.പി. സ്കൂളുകൾ, ഹൈ സ്കൂളുകൾ, ഹയർ സെക്കണ്ടറി സ്കൂളുകൾ, വൊക്കേഷണ ഹയർ സെക്കണ്ടറി സ്കൂളുകള് എന്നിവയും സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. [4]

[തിരുത്തുക] ആശുപത്രികൾ

നായർ സർവീസ് സൊസൈറ്റിക്ക് കീഴിലുള്ള ആശുപത്രികൾ താഴെ പറയുന്നവയാണ്.

  1. എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, പെരുന്ന
  2. എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, പന്തളം
  3. എൻ.എസ്.എസ്. ജനറൽ നഴ്സിങ് സ്കൂൾ, പന്തളം
  4. എൻ.എസ്.എസ്. ഹെൽത്ത് വർക്കേഴ്സ് നഴ്സിങ് സ്കൂൾ, പന്തളം
  5. എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, ഓച്ചിറ
  6. മന്നം മെമ്മോറിയൽ എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, കറുകച്ചാൽ
  7. എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, കുമ്മന്നൂർ
  8. കെ.എം.എൻ.എസ്.എസ്. ആയുർവേദ ആശുപത്രി, വള്ളംകുളം‍
  9. മന്നം മെമ്മോറിയൽ ഫ്രീ മെഡിക്കൽ എയ്ഡ് സെന്റർ, ശബരിമല
  10. എൻ.എസ്.എസ്. ആയുർവേദ ആശുപത്രി, ആറന്മുള[5]
  11. എൻ.എസ്.എസ്. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി, പന്തളം

[തിരുത്തുക] കരയോഗങ്ങളും മറ്റു സംഘടനകളും

എൻ.എസ്.എസിന്റെ കീഴിൽ 5,182 കരയോഗങ്ങളും (2009-ഇൽ 5,138) 4,232 വനിതാ സമാജങ്ങളും (2009-ഇൽ 4,100) 2,466 ബാലസമാജങ്ങളും പ്രവർത്തിക്കുന്നു.[6]

ക്രമ സംഖ്യ താലൂക്ക് യൂണിയൻ കരയോഗങ്ങൾ (2006) കെട്ടിടങ്ങൾ അംഗീകൃത വിദ്യാഭ്യാസകേന്ദ്രങ്ങൾ അൺ എയ്ഡഡ് സ്കൂളുകൾ ക്ഷേത്രങ്ങൾ വനിതാസമാജങ്ങൾ ബാലസമാജങ്ങൾ
1 നെയ്യാറ്റിൻകര 178 94 1 5 13 142 88
2 നെടുമങ്ങാട് 182 82 0 6 2 136 96
3 തിരുവനന്തപുരം 158 123 0 28 29 122 83
4 ചിറയൻകീഴ് 138 67 1 1 14 75 36
5 ചാത്തന്നൂർ 73 56 2 0 21 68 46
6 കൊല്ലം 133 115 3 7 22 122 77
7 ചടയമംഗലം 101 59 2 7 6 78 52
8 പത്തനാപുരം 133 93 3 8 20 117 72
9 കൊട്ടാരക്കര 139 99 14 10 34 95 67
10 കരുനാഗപ്പള്ളി 131 118 4 4 18 121 72
11 കുന്നത്തൂർ 105 85 1 0 5 94 71
12 അടൂർ 91 75 2 1 14 84 63
13 പന്തളം 75 64 3 6 14 69 34
14 പത്തനംതിട്ട 108 87 0 5 8 85 28
15 റാന്നി 47 39 1 0 7 45 18
16 മല്ലപ്പള്ളി 49 42 2 1 4 46 35
17 തിരുവല്ല 85 72 5 3 37 70 27
18 ചെങ്ങന്നൂർ 105 103 6 8 37 94 34
19 മാവേലിക്കര 93 77 7 1 19 80 47
20 കാർത്തികപ്പള്ളി 90 80 8 2 13 85 55
21 അമ്പലപ്പുഴ 48 39 2 1 9 45 25
22 ചേർത്തല 71 68 5 9 30 70 36
23 കുട്ടനാട് 71 62 5 3 20 70 39
24 ചങ്ങനാശ്ശേരി 66 58 1 3 18 62 62
25 കോട്ടയം 132 123 8 25 30 123 72
26 വൈക്കം 95 81 1 4 20 93 71
27 മീനച്ചിൽ 104 95 5 4 46 78 48
28 പൊൻകുന്നം 95 37 4 2 8 41 30
29 ഹൈറേഞ്ച് 79 54 1 1 3 70 54
30 തൊടുപുഴ 35 31 1 3 10 34 32
31 കോതമംഗലം 34 20 0 0 1 29 29
32 മൂവാറ്റുപുഴ 59 44 0 7 9 54 41
33 കുന്നത്ത്‌നാട് 93 69 3 4 22 80 60
34 കണയന്നൂർ 69 58 0 4 19 59 34
35 ആലുവ 66 50 0 0 4 57 43
36 നോർത്ത് പറവൂർ 52 40 0 7 9 40 17
37 കൊടുങ്ങല്ലൂർ 26 20 0 0 0 24 19
38 മുകുന്ദപുരം 134 93 12 18 17 110 45
39 ചാവക്കാട് 48 12 1 0 0 33 12
40 തൃശ്ശൂർ 122 61 0 0 6 82 41
41 തലപ്പള്ളി 131 43 0 5 1 52 29
42 ഒറ്റപ്പാലം 137 24 0 10 2 57 51
43 ആലത്തൂർ & ചിറ്റൂർ 96 45 0 10 2 57 51
44 പാലക്കാട് 73 24 0 2 1 40 18
45 മണ്ണാർക്കാട് 40 10 0 4 1 24 9
46 ഏറനാട് 135 23 1 7 3 42 22
47 പൊന്നാനി 45 4 0 4 1 3 0
48 തിരൂർ 48 2 0 5 0 16 3
49 കോഴിക്കോട് 80 15 0 7 0 42 19
50 കൊയിലാണ്ടി 61 1 0 1 0 12 3
51 വടകര 61 4 0 0 0 18 6
52 വൈത്തിരി 34 4 0 1 0 20 5
53 ബത്തേരി 40 12 0 0 1 35 23
54 മാനന്തവാടി 48 7 0 0 6 36 20
55 തലശ്ശേരി 70 12 1 0 2 28 10
56 കണ്ണൂർ 52 6 0 1 0 27 14
57 തളിപ്പറമ്പ് 93 23 0 1 3 53 27
58 ഹോസ്‌ദുർഗ് 103 43 0 2 1 64 39

[തിരുത്തുക] അവലംബം

  1. http://www.nss.org.in
  2. http://www.nss.org.in/founder.html
  3. http://www.nss.org.in/institutions/colleges.htm
  4. http://www.nss.org.in/institution.html
  5. http://www.nss.org.in/institutions/hospitals.htm
  6. "എൻഎസ്‌എസ്‌ കരയോഗങ്ങളിൽ വർധനയെന്ന്‌ റിപ്പോർട്ട്‌" (മലയാളം ഭാഷയിൽ). ജന്മഭൂമി ദിനപ്പത്രം. 19 ജൂൺ 2010. 
"http://ml.wikipedia.org/w/index.php?title=നായർ_സർവീസ്‌_സൊസൈറ്റി&oldid=1293902" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ