എം.സി. റോഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 1
1
സംസ്ഥാനപാത 1 (കേരളം)
മെയിൻ സെൻട്രൽ റോഡ്
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length: 240.6 km (149.5 mi)
Major junctions
From: കേശവദാസപുരം
To: അങ്കമാലി
Highway system

ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
മെയിൻ സെൻ‌ട്രൽ റോഡിന്റെ രൂപരേഖ
1936-ലെ തിരുവിതാംകൂർ ഭൂമിശാസ്ത്രപുസ്തകത്തിൽ നൽകിയിരിക്കുന്ന എം.സി. റോഡിന്റെ ഭൂപടം

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧]). തിരുവനന്തപുരം മുതൽ വടക്ക് അങ്കമാലി വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. കേരള സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തിൽ 240.6 കി.മീ. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, , ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്,കൂത്താട്ടുകുളം, മൂവാററുപുഴ, കീഴില്ലം, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.[1].

എം.സി. റോഡിനടുത്തുള്ള പ്രധാന പട്ടണങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കേരള പൊതുമരാമത്ത് വകുപ്പ് - സംസ്ഥാനപാത". കേരള പൊതുമരാമത്ത് വകുപ്പ്. ശേഖരിച്ചത് 05 ജനുവരി 2013. 
"http://ml.wikipedia.org/w/index.php?title=എം.സി._റോഡ്‌&oldid=2073232" എന്ന താളിൽനിന്നു ശേഖരിച്ചത്