മനുഷ്യമസ്തിഷ്കം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മനുഷ്യമസ്തിഷ്കം | |
|---|---|
| മനുഷ്യന്റെ തലയോട്ടിയുടേയും മസ്തിഷ്ക്കത്തിന്റേയും രേഖാചിത്രം. | |
| Cerebral lobes: the frontal lobe (pink), parietal lobe (green) and occipital lobe (blue) | |
| ലാറ്റിൻ | Cerebrum |
| ഗ്രെയുടെ | subject #184 736 |
| രീതി | Central nervous system |
| ശുദ്ധരക്തധമനി | Anterior communicating artery, middle cerebral artery |
| ധമനി | Cerebral veins, external veins, basal vein, terminal vein, choroid vein, cerebellar veins |
മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ് മനുഷ്യമസ്തിഷ്ക്കം. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതാണ് ഇത്. മറ്റ് സസതനികളുടെ മസ്തിഷ്ക്കത്തിനു തുല്യമായ ഘടനയോടുകൂടിയുള്ളതാണ് മനുഷ്യമസ്തിഷ്ക്കവും, പക്ഷെ ഇതേ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്ക്കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്കത്തിന്.[1] സെറിബ്രൽ കോർട്ടെക്സ് എന്ന ഭാഗമാണ് കൂടുതൽ വികാസം പ്രപിച്ചിരിക്കുന്നത്, മസ്തിഷ്ക്കത്തിന്റെ മുൻപിൽ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഇത്. ഇതിൽ മുൻനിര ലോബുകൾ കൂടുതൽ വികസിച്ചതായി കാണപ്പെടുന്നു, ഈ ഭാഗമാണ് സ്വയംനിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത്. മനുഷ്യരിൽ കാഴ്ചയ്ക്ക് വേണ്ടി തലച്ചോറിൽ നീക്കിവെച്ചിരിക്കുന്ന ഭാഗം വളരെ കൂടുതലാണ്.
സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്. മനുഷ്യമസ്തിഷ്ക്കത്തിൽ 50 മുതൽ 100 ബില്ല്യൺ നാഡീകോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 10 ബില്ല്യൺ എണ്ണം സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന കോർട്ടിക്കൽ പിരമിഡ് കോശങ്ങളാണ്. ഈ കോശങ്ങളെല്ലാം പരസ്പരം 100 ട്രില്ല്യൺ സിനാപ്റ്റിക് ബന്ധങ്ങളിലൂടെ തുടിപ്പുകൾ (Signals) കൈമാറുന്നു.[2].
തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സംരക്ഷണ വലയത്തിൽ സെറിബ്രോസ്പൈനൽ ദ്രവത്തിൽ മസ്തിഷ്ക്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ചുറ്റിലുമുള്ള രക്തചംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടുമിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് ക്ഷതമേൽക്കുവാനും രോഗം ബാധിക്കുവാനും സാധ്യതയുണ്ട്. ശക്തിതിയേറിയ ഇടിമൂലം തലയ്ക്കേൽക്കുന്ന ആഘാതം, തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങൾ, വിഷബാധ, നാഡീവിഷമായി പ്രവർത്തിക്കാവുന്ന വിവിധ രാസപാദാർത്ഥങ്ങളുടെ ബാധ എന്നിവ അവയിൽ പെടുന്നു. തലച്ചോറിനു ചുറ്റുമുള്ള കവചങ്ങൾ കാരണം രോഗാണുബാധയേൽക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവ്വമായി അണുബാധയേൽക്കുമ്പോൾ അത് വളരെയധികം സാരമുള്ളതായിമാറുന്നു. ശേഷമുള്ളത് പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം തുടങ്ങിയ ജനിതക രോഗങ്ങളാണ്. മാനസിക രോഗങ്ങളുടെ വിവിധ അവസ്ഥകളും വിഷാദം തുടങ്ങിയവയും ഭാഗികമായെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കണക്കാക്കുന്നു, ഈ രീതിയിൽ തലച്ചോറിനുണ്ടാകുന്ന ക്രമരഹിത പെരുമാറ്റത്തിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല.
ഉള്ളടക്കം |
ഘടന [തിരുത്തുക]
പ്രായപൂർത്തിയെത്തിയ ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്ക്കത്തിന് 1350 ഗ്രാം ഭാരവും വ്യാപ്തം സ്ത്രീകളിൽ 1130 ക്യുബിക്ക് സെന്റിമീറ്ററും പുരുഷന്മാരിൽ 1260 ക്യുബിക്ക് സെന്റിമീറ്ററും ഉണ്ടാകും. കേന്ദ്രനാഡീവ്യവസ്ഥയുടെ 98%വും വരുന്ന മസ്തിഷ്കത്തിന്റെ പുറമേയുള്ള ആവരണമാണ് മെനിൻജസ്. മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്. ഏറ്റവും ബാഹ്യതമപാളിയാണ് ഡ്യൂറാമാറ്റർ. നല്ല കടുപ്പവും ദൃഢതയുള്ളതുമായ ഈ പാളിയ്ക്കും തലയോട്ടിയ്ക്കുമിടയ്ക്ക് കാണപ്പെടുന്ന അറയാണ് എപ്പിഡ്യൂറൽ സ്പേയ്സ് (Epidural space). ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ് മസ്തിഷ്ക്കം.മസ്തിഷ്കത്തിലുള്ള അറകളാണ് വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് സെറിബ്രോ സ്പൈനൽ ദ്രാവകം.
മനുഷ്യമസ്തിഷ്കത്തിൽ പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.[3]
സെറിബ്രം [തിരുത്തുക]
സെറിബ്രമാണ് ഏറ്റവും വലിയ മസ്തിഷ്ക്കഭാഗം. സുബോധം ഉളവാക്കുന്ന മസ്തിഷ്ക ഭാഗമാണിത്. സെറിബ്രത്തിന്റെ മുൻഭാഗം(frontal lobe) ആണ് സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാർന്ന ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം.സ്പർശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത് ,സെറിബ്രത്തിന്റെ മുൻ ഭാഗത്തിനു തൊട്ടു മുൻപിലുള്ള ഭാഗം(partietal lobe) ആണ്.[3]സെറിബ്രത്തിന്റെ പിൻ ഭാഗത്തെ മധ്യമേഖലയിലാണ്(occipital lobe} ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.സെറിബ്രത്തിന്റെ രണ്ടു വശങ്ങളും(temporal lobes) കേൾവിയെ നിയന്ത്രിക്കുന്നു.കൂടാതെ ഓർമ്മകൾ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധർമ്മമാണ്.സെറിബ്രത്തിന്റെ രണ്ട് അർദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് കോർപ്പസ് കൊളോസം എന്നു പറയുന്നു.
സെറിബല്ലം [തിരുത്തുക]
സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്.സെറിബല്ലം അഥവാ അനുമസ്തിഷ്കം. സെറിബ്രത്തിനു പുറകിൽ അടിയിലായി ഇതു കാണപ്പെടുന്നു.പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയുമാണിതിന്റെ ധർമ്മം.
ഡയെൻസിഫലോൺ [തിരുത്തുക]
സെറിബ്രത്തിനു നടുവിലും ബ്രയിൻസ്റ്റെമിനു മുകളിലായും ഈ മസ്തിഷ്ക്ക ഭാഗം സ്ഥിതിചെയ്യുന്നു.ഇത് തലാമസ്, ഹൈപ്പോ തലാമസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു.ഇന്ദ്രിയങ്ങൾ വഴിയെത്തുന്ന സിരാസ്പന്ദനങ്ങളെ സ്വീകരിച്ച് അനുയോജ്യമായ മസ്തിഷ്കഭാഗത്തേക്ക് അയക്കുകയെന്നതാണ് തലാമസിന്റെ ധർമ്മം.ശരീരത്തിനു പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തി അറിയുന്നത് തലാമസിന്റെ പ്രവർത്തനം മൂലമാണ്.ശരീര ഊഷ്മാവ് നിയന്ത്രിക്കുക വിശപ്പും ദാഹവും ക്രമീകരിക്കുക എന്നതാണ് ഹൈപ്പോ തലാമസിന്റെ ധർമ്മം.പിട്യൂട്ടറി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോൺ ഉല്പാദനം നിയന്ത്രിക്കുന്നതും ഈ മസ്തിഷ്ക ഭാഗം തന്നെ.
ബ്രെയിൻ സ്റ്റെം [തിരുത്തുക]
ഹൃദയമിടിപ്പ് രക്തസമ്മർദ്ദം , ദഹനം, ശ്വസനം , എന്നിങ്ങനെയുള്ള ജീവൽ രക്ഷാപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് ബ്രെയിൻ സ്റ്റെമിന്റെ കർത്തവ്യമാണ്.ഉറക്കവും ഉണരലും നിയന്ത്രിക്കുന്നതും ഈഭാഗമാണ്.
മെഡുല്ല ഒബ്ലാംഗേറ്റ [തിരുത്തുക]
ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണിത്. അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം , ഛർദ്ദിൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു.ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. ഈ മസ്തിഷ്ക ഭാഗമാണ് സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്.സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്.....
അവലംബം [തിരുത്തുക]
- ↑ Johanson, D. C. (1996). From Lucy to language. New York: Simon and Schuster, p. 80.
- ↑ PMID 8527499 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ 3.0 3.1 മാതൃഭൂമി ഹരിശ്രീ 2006 നവംബർ 25
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||