മണ്ണിര
| മണ്ണിര | |
|---|---|
| Lumbricus terrestris, the Common European Earthworm | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Annelida |
| ക്ലാസ്സ്: | Clitellata |
| ഉപവർഗ്ഗം: | Oligochaeta |
| നിര: | Haplotaxida |
| ഉപനിര: | Lumbricina |
| Families | |
|
Acanthodrilidae |
|
അനലിഡേ ഫൈലത്തിലെ ഒരു ജീവിയാണ് മണ്ണിര. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ കർഷകന്റെ സുഹൃത്ത് എന്നും "പ്രകൃതിയുടെ കലപ്പ" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്. ഒരു ദ്വിലിംഗജീവിയാണ് ഇത്.
മണ്ണിരയ്ക്ക് കണ്ണുകളില്ല. എന്നാൽ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങൾ തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.
അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ തലച്ചോറാണ് മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ് ചെയ്യുന്നത്.
[തിരുത്തുക] ചിത്രശാല
- മണ്ണിരയുടെ ചിത്രങ്ങൾ