മഡഗാസ്കർ തക്കാളിത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഡഗാസ്കർ തക്കാളിത്തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Microhylidae |
| ജനുസ്സ്: | Dyscophus |
| വർഗ്ഗം: | D. antongilii |
| ശാസ്ത്രീയ നാമം | |
| Dyscophus antongilii Grandidier, 1877 |
|
മൈക്രോഹൈലിഡെ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് മഡഗാസ്കർ തക്കാളിത്തവള(ഇംഗ്ലീഷ്:Crapaud Rouge De Madagascar). ഡൈസ്കോഫസ് ജെനുസ്സിലുൾപ്പെടുന്ന തക്കാളിത്തവളകളുടെ ശാസ്ത്രീയ നാമം ഡൈസ്കോഫസ് അന്റോങിലി(Dyscophus Antongilii) എന്നാണ്. മഡഗാസ്കറാണ് ഈ തവളകളുടെ ജന്മദേശം. ഉഷ്ണമേഖലാ വങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെളിപ്രദേശങ്ങൾ എന്നിവിടങ്ങളിലലാണ് ഇവയെ കണ്ടു വരുന്നത്. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- Raxworthy, C., Vences, M., Andreone, F. & Nussbaum, R. 2004. Dyscophus antongilii. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്