മഡഗാസ്കർ തക്കാളിത്തവള
ദൃശ്യരൂപം
(Crapaud Rouge De Madagascar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മഡഗാസ്കർ തക്കാളിത്തവള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | D. antongilii
|
| Binomial name | |
| Dyscophus antongilii Grandidier, 1877
| |
മൈക്രോഹൈലിഡെ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് മഡഗാസ്കർ തക്കാളിത്തവള(ഇംഗ്ലീഷ്:Crapaud Rouge De Madagascar). ഡൈസ്കോഫസ് ജെനുസ്സിലുൾപ്പെടുന്ന തക്കാളിത്തവളകളുടെ ശാസ്ത്രീയ നാമം ഡൈസ്കോഫസ് അന്റോങിലി (Dyscophus Antongilii) എന്നാണ്. മഡഗാസ്കറാണ് ഈ തവളകളുടെ ജന്മദേശം. ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെളിപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- Raxworthy, C., Vences, M., Andreone, F. & Nussbaum, R. 2004. Dyscophus antongilii Archived 2008-09-26 at the Wayback Machine. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
Dyscophus antongilii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.