ഭീംബട്ക ശിലാഗൃഹങ്ങൾ
| ഭീംബട്കയിലെ ശിലാഗൃഹങ്ങൾ* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | |
| തരം | സാംസ്കാരികം |
| മാനദണ്ഡം | (iii)(v) |
| അവലംബം | 925 |
| മേഖല† | തെക്കേ ഏഷ്യ |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 2003 (27 -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
സ്ഥാനം: 22°55′40″N 77°35′00″E / 22.92778°N 77.58333°E
ഇന്ത്യയിലെ പുരാവസ്തു സ്ഥലവും ലോക പൈതൃക സ്ഥലവുമാണ് മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലുള്ള ഭീംബട്ക ശിലാഗൃഹങ്ങൾ. ഇന്ത്യയിൽ മനുഷ്യവാസത്തിന്റെ ഏറ്റവും പുരാതന അവശിഷ്ടങ്ങൾ കാണുന്നത് ഭീംബട്കയിലാണ്; ഇവിടത്തെ ശിലായുഗ ഗുഹാചിത്രങ്ങൾക്ക് ഏകദേശം 9,000 വർഷം പഴക്കമുണ്ട്.
ഈ സ്ഥലത്തിന് പേരുലഭിച്ചത് ഭീംബട്കയ്ക്ക് പാണ്ഠവരിൽ ഒരാളായ ഭീമനുമായി ഉണ്ടെന്ന് വിശ്വസിക്കുന്ന പൗരാണിക ബന്ധത്തിൽ നിന്നാണ്.
സ്ഥാനം [തിരുത്തുക]
ഭീംബട്കയിലെ (ഭീം ബൈതകയിലെ) ശിലാഗൃഹങ്ങൾ മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ്. ഭോപ്പാലിന് 45 കിലോമീറ്റർ തെക്കായി, വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് ഭീംബട്ക. ചില ശിലാഗൃഹങ്ങൾ സത്പുര മലനിരകളിലാണ്. ഈ പ്രദേശം നിബിഢവനഭൂമിയും വർഷം മുഴുവൻ ജലം ലഭിക്കുന്ന ജലസ്രോതസ്സുകളുള്ളതുകൊണ്ട് ധാരാളമായി പ്രകൃതിവിഭവങ്ങൾ ഉള്ളതുമാണ്, പ്രകൃതിദത്തമായ ഗുഹകളും വനങ്ങളും സസ്യമൃഗാദികളുമുള്ള ഈ പ്രദേശം ആസ്ത്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ കാട്ടുമനുഷ്യരുടെ ഗുഹാചിത്രങ്ങൾ, ഫ്രാൻസിലെ അപ്പർ പാലിയോലിഥിക് കാലത്തെ ലസ്കാ ഗുഹാചിത്രങ്ങൾ എന്നിവയുമായി ഗണ്യമായ സാമ്യം കാണിക്കുന്നു.
അവലംബം [തിരുത്തുക]
- Madhya Pradesh A to Z, Madhya Pradesh State Tourism Development Corporation, Cross Section Publications Pvt. Ltd., New Delhi 1994
പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]
- യുണസ്കോ ലോക പൈതൃകം: ഭീംബട്കയിലെ ശിലാഗൃഹങ്ങൾ
- 360o പുറത്തുനിന്നുള്ള കാഴ്ച്ച
- ഭീംബട്കയിലെ ചരിത്രാതീത കല
- ഭീംബട്ക ഗാലറി, എ.എൻ. മഹേശ്വരി
- ഭീംബട്കയുടെയും മദ്ധ്യപ്രദേശിലെ മറ്റ് സ്ഥലങ്ങളുടെയും ചിത്രങ്ങൾ
- ഭീംബട്ക, ഉപേന്ദർ സിങ്ങ് എഴുതിയ ലേഖനം
- ഭീംബട്ക, മദ്ധ്യപ്രദേശ് ടൂറിസം
- ഭീംബട്കയിലെ ചരിത്രാതീത ചിത്രങ്ങൾ, എൽ.എൽ. കാമത്ത്
- ഭീംബട്കയുടെ ഇന്ററാക്ടീവ് പനോരമിക് ചിത്രങ്ങൾ
- മദ്ധ്യ ഇന്ത്യയിലെ ശിലാചിത്രങ്ങൾ
|
|||||||