ബ്ലൂ റേ ഡിസ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| Media type | High-density optical disc |
|---|---|
| Encoding | MPEG-2, H.264/MPEG-4 AVC, and VC-1 |
| Capacity | 25 GB (single layer) 50 GB (dual layer) |
| Read mechanism | 405 nm laser: 1× at 36 Mbit/s 2× at 72 Mbit/s 4× at 144 Mbit/s 6× at 216 Mbit/s[1] 8× at 288 Mbit/s 12× at 432 Mbit/s |
| Developed by | Blu-ray Disc Association |
| Usage | Data storage, High-definition video High-definition audio PlayStation 3 games |
സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളില്‍ ഒന്നാണ് ബ്ലൂ-റേ ഡിസ്ക് അഥവാ "ബി.ഡി.". ഒപ്റ്റികല്‍ ഡിസ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്. ഡി.വി.ഡി കള്‍ക്ക് നല്‍കുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കില്‍ ബ്ലൂ റേ ഡിസ്കിന്‍റെ സിംഗിള്‍ ലേയര്‍ ഡിസ്കിന് 27 ജി.ബി യും ഡബിള്‍ ലെയര്‍ ഡിസ്കിന് 54 ജി.ബി യും കപ്പാസിറ്റിയുണ്ട്. ബ്ലു-റേ ഡിസ്ക് അസ്സോസ്സിയേഷന്‍ എന്ന സാങ്കേതിക സമിതിയാണ് ഈ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അടുത്ത തലമുറ മാധ്യമമെന്നു അവകാശപ്പെടുന്ന വേറൊരു മാധ്യമം എച്ച്. ഡി. - ഡി. വി. ഡി. ആണ്.
ഉള്ളടക്കം |
[തിരുത്തുക] വ്യത്യാസങ്ങള്‍
കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള (405 നാനോ മീറ്റര്‍) നീല ലേസര്‍ രശ്മികളാണ് ബ്ലു-റേ ഡിസ്കുകള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്. സി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , ഡി.വി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈര്‍ഘ്യം. ഈ വിദ്യയുടെ പേര് ഉണ്ടായതും ഈ നീല രശ്മികളില്‍ നിന്നാണ്. ബി.ഡി യില്‍ ഉപയോഗിക്കുന്ന ലേസറിന്, 0.15 മൈക്രോണ്‍ വരെ ചെറിയ കുഴികള്‍ (പിറ്റ്) പോലും വായിക്കുവാന്‍ സാധ്യമാണ്. മാത്രവുമല്ല, ബി.ഡി യില്‍, ഒരു ട്രാക്കിന്റെ വീതി 0.32 മൈക്രോണ്‍ ആക്കി ചുരുക്കിയിരിക്കുന്നു. ഈ കുറഞ്ഞ തരംഗദൈര്‍ഘ്യവും, ട്രാക്കിന്റെ ചെറിയ വീതിയും, ഉപയോഗിക്കുന്ന കൂടുതല്‍ ചെറിയ കുഴികളും ചേര്‍ന്നാണ് കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സങ്കേതത്തേ സഹായിക്കുന്നത്.
ഡി.വി.ഡി യ്ക്കും ബ്ലൂ റേ ഡിസ്കിനും ഒരേ കനമാണങ്കിലും(1.2mm)ഇവയില്‍ ഡേറ്റ ശേഖരിക്കുന്ന പ്രതലങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. ഡീ.വി.ഡി യില്‍, 0.6 മിമി ഘനമുള്ള രണ്ട് പ്രതലങ്ങളുടെ ഇടയിലാണ് വിവരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബി.ഡി യില്‍, വിവരങ്ങള്‍ ശേഖരിക്കുന്നത്, 1.1 മിമി മാത്രം ഘനമുള്ള ഒരു പോളികാര്‍ബണേറ്റ് പ്രതലത്തിന്‍മേലാണ്. തന്‍മൂലം, വിവരങ്ങള്‍ വായിക്കുന്ന ലെന്‍സ്, വിവരങ്ങള്‍ക്ക് വളരെ അടുത്താണ്. പ്രതലത്തിനോട് ഏറ്റവുമടുത്താണ് ഡേറ്റ എന്നതിനാല്‍ ശക്തമായ കോട്ടിംഗ് ബ്ലൂ റേ ഡിസ്കുകളില്‍ ഉണ്ട്.അതിനാല്‍ സ്പര്‍ശനവും ഉരസലും ഡേറ്റയേ ബാധിക്കാതിരിക്കാന്‍ ഇത് സഹായകമാണ്. അതുകൊണ്‍ടു തന്നെ, ഡി.വി.ഡി യില്‍ ഉള്ള പല പ്രശ്നങ്ങളും ബി.ഡി യില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രതലത്തിന്‍മേലുള്ള ഒരു സംരക്ഷണാവരണം കൂടിയാകുമ്പോള്‍, ഡിസ്കിന്റെ ഘനം 1.2മിമി ആകും
| ഒപ്റ്റിക്കല്‍ media types | |
|---|---|
|
|
| Standards | |
| Further reading | |
[തിരുത്തുക] താരതമ്യപഠനം
ഇപ്പോള്‍ നിലവിലുള്ള ഒരു സാധാരണ ഡി.വി.ഡി യില്‍ ഏകദേശം 4.7ജിബി സംഭരണശേഷി ആണ് ലഭ്യമായിട്ടുള്ളത്. ഇതേതാണ്ട് രണ്ട് മണിക്കൂറോളം നീണ്‍ട് നില്‍ക്കുന്ന ഒരു സാധാരണ സിനിമ രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ വ്യക്തത അവകാശപ്പെടുന്ന ഹൈ-ഡെഫെനിഷന്‍ സിനിമ രണ്‍ട് മണിക്കൂര്‍ രെഖപ്പെടുത്തുവാന്‍ ഏകദേശം ബി.ഡി നല്‍കുന്ന 25ജിബി സംഭരണശേഷി ആണ് ആവശ്യം. ഇത് 12 മണിക്കൂറില്‍ക്കൂടുതല്‍ സാധാരണ സിനിമ രേഖപ്പെടുത്തുവാന്‍ മതിയായതാണ്.
ഡി.വി.ഡി യും ബി.ഡി യും തമ്മില്‍ നിര്‍മ്മാണരീതിയിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്‍ട്. ഇന്‍ജക്ഷന്‍ മോള്‍ഡിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാല്‍ നിര്‍മ്മിക്കുന്ന രണ്‍ടു ഡിസ്കുകള്‍ ഒട്ടിച്ചു ചേര്‍ത്താണ് ഡി.വി.ഡി നിര്‍മ്മിക്കുന്നത്. ബി.ഡി നിര്‍മ്മിക്കാന്‍, ഒറ്റ ഡിസ്ക് മാത്രം മതിയാകും. തന്മൂലം സാങ്കേതികവിദ്യ മികച്ചതാണെങ്കില്‍ക്കൂടി നിര്‍മ്മാണച്ചിലവില്‍ വ്യതിയാനവുമില്ല.
[തിരുത്തുക] സവിശേഷതകള്‍
- HDTV ബ്രോഡ്കാസ്റ്റിംഗ് യാതൊരു നിലവാര വ്യത്യാസവുമില്ലാതെ റെക്കോര്‍ഡ് ചെയ്യാം
- ഡിസ്കിലെ ഏത് സ്പോട്ടും സമയമാറ്റമില്ലാതെ എപ്പോയും ആക്സസ് ചെയ്യാം
- ഒരു ഡിസ്കില്‍ തന്നെ ഒരു പ്രോഗ്രാം കാണുമ്പോള്‍ മറ്റൊന്ന് റെക്കോര്‍ഡ് ചെയ്യാം
- പ്ലേ ലിസ്റ്റുകള്‍ ഉണ്ടാക്കാം
- ഡിസ്കില്‍ ശേഖരിച്ച പ്രോഗ്രാമുകളെ എഡിറ്റ് ചെയ്യുകയോ റീ ഓര്‍ഡര്‍ ചെയ്യുകയോ ആവാം
- ഓട്ടോ ഫ്രീ സ്പേസ് ലൊക്കേറ്റിംഗ് സംവിധാനമുള്ളതിനാല്‍ ഓവര്‍ റൈറ്റിംഗിനെ തടയാം
- ഇന്‍ററാക്ടീവ് ഫീച്ചറുകള്‍ ലഭ്യമാണ്.
[തിരുത്തുക] ഫോര്‍മാറ്റുകള്‍
- BD-ROM (Read Only) മീഡിയ ഫയല്‍ പ്രീ റെക്കോര്‍ഡിംഗിന്
- BD-R (Recordable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
- BD-RW (Re Writable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
- BD-RE (Re Writable) HDTV റെക്കോര്‍ഡിംഗിന്
[തിരുത്തുക] അവലംബം
- ↑ "LG 6× Blu-Ray Burner Available in Korea", CDRinfo.com.
