പ്രോട്ടോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
പ്രോട്ടോണ്‍ ഒരു ധന ചാര്‍ജ് ഉള്ള അണു ഉപ-കണമാണ്. ഇതിന് അടിസ്ഥാന ധന ചാര്‍ജാണുള്ളത് (1.1.60217653(14)×10−19 C), വ്യാസം ഏകദേശം 1.65×10−15 മീ. ഉം ഭാരം 938.272309(28) MeV/c2 (1.6726×10−27 കി.ഗ്രാം), 1.007276466(13) u അതായത് ഏകദേശം ഇലക്ട്രോണിന്റെ 1836 മടങ്ങ് ഭാരം.
ആറ്റത്തിന്റെ ന്യൂക്ലിയസിനെ നിര്‍മിച്ചിരിക്കുന്നത് പ്രോട്ടോണുകള്‍ കൊണ്ടാണ്. ഇവ വിഘടന വിധേയമായ കണികകളാണ്. കൂടാതെ ആറ്റമിക സംഖ്യ, ഭാരം മുതലായവ നിര്‍ണയിക്കുന്നതിനാല്‍ രാസപ്രവര്‍ത്തനങ്ങളില്‍ ഈ കണങ്ങള്‍ പ്രധാന പങ്കുവഹിക്കുകയും വ്യത്യസ്ഥമൂലകങ്ങളെ അതായി നില നിര്‍ത്തുകയും ചെയ്യുന്നു.. ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ക്വാര്‍ക്കുകള്‍ ലഭിക്കുന്നു. ഇലക്ട്രോണുകളെ പോലെ ക്വാര്‍ക്കുകളും മൗലിക കണികകളായാണ് അറിയപ്പെടുന്നതെങ്കിലും വ്യത്യസ്ഥ ബലങ്ങള്‍ ഉള്‍കൊള്ളുന്ന അനവധി കണികാസംഘാതങ്ങള്‍ ഇവയിലും അടങ്ങിയിരിക്കുന്നുണ്ട്. എന്നാല്‍ അത് സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നത് കാണാം. കൂടാതെ ഇവ ചാര്‍ജ്ജുള്ള കണികകളുമാണ്. അപ് ക്വാര്‍ക്കുകള്‍ +2/3 ചാര്‍ജ്ജുകളും ഡൌണ്‍ ക്വാര്‍ക്കുകള്‍ -1/3 ചാര്‍ജ്ജുകളും വഹിക്കുന്നു. മുഴുവന്‍ പദാര്‍ത്ഥങ്ങളും നിര്‍മിച്ചിരിക്കുന്നത് ഈ രണ്ടക്ഷരങ്ങള്‍ കൊണ്ടാണ്. പ്രോട്ടോണുകളില്‍ രണ്ട് അപ്പ് ക്വാര്‍ക്കുകളും ഒരു ഡൌണ്‍ ക്വാര്‍ക്കുമാണുള്ളത്. അവയുടെ ആകെത്തുക +1 ആകുന്നു. ഇത് 1.602 x 10 കൂളമ്പ് എന്നു കിട്ടും. ഇത് ഇലക്ട്രോണിലെ ഋണ ചാര്‍ജ്ജിനു തുല്ല്യമാണ്, ധനചാര്‍ജ്ജുകളാണെന്നേയുള്ളൂ. കൂടാതെ ഇത് സ്ഥിരവുമാണ്. ഇലക്ട്രോണുകള്‍ക്ക് തുല്ല്യമായത്രയും പ്രോട്ടോണുകളും ആറ്റത്തിലുണ്ടായിരിക്കും. എന്നാല്‍ പ്രോട്ടോണുകള്‍ ഇലക്ട്രോണുകളേക്കാള്‍ 1836 ഇരട്ടി വലിപ്പമുള്ളവയാണ്
നാല് അടിസ്ഥാന ശക്തികളും പ്രോട്ടോണിനെ സ്വാധീനിക്കുന്നു. അവ ഇലക്ട്രാ മാഗ്നറ്റിക് ഫോഴ്സ് അഥവാ വിദ്യുത് കാന്തിക ബലം, ഗ്രാവിറ്റി അഥവാ ഗുരുത്വബലം, ന്യൂക്ലിയര്‍ അധിബലം, ന്യൂക്ലിയര്‍ ക്ഷീണ ബലം എന്നിവയാണ്. ആറ്റത്തെ അതായി നില നിര്‍ത്താനും കാലക്രമേണ മറ്റൊന്നായി മാറാനും സഹായിക്കുന്നത് ഈ ശക്തികള്‍ മാത്രമാണ്. വിദ്യുത് കാന്തികബലം ഇലക്ട്രോണുകളെ ആറ്റത്തിന്റെ പരിധിയില്‍ നിര്‍ത്തുമ്പോള്‍ ന്യൂക്ലിയര്‍ അധിബലം പ്രോട്ടോണുകളേയും ന്യൂട്രോണുകളേയും പരസ്പരം യോജിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇത് കുറഞ്ഞദൂരത്തില്‍ അതിശക്തമായ ആകര്‍ഷണ വികര്‍ഷണ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. ഗുരുത്വാകര്‍ഷണം എന്നത് പിണ്‍ഡത്തിനനുസരിച്ചു വര്‍ദ്ധിക്കും പ്രപഞ്ചത്തിലെവിടെയുമുള്ള മറ്റൊരു പിണ്‍ഡത്തെ അതു തന്നിലേക്കടുപ്പിക്കുന്നു. ആ അര്‍ഥ്ത്തില്‍ പ്രപഞ്ചവും നമ്മളും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയുമാണിത്. എന്നാല്‍ പിണ്‍ഡം കുറയുമ്പോള്‍ ഇതിന്റെ വലിവു ബലം കുറയുന്നു. ഉദാഹരണത്തിന് ഒരു മീറ്റര്‍ ദൂരത്തിലുള്ള ഓരോ ടണ്‍ പിണ്‍ഡങ്ങള്‍ തമ്മില്‍ ഒരു പൗണ്ടിന്റെ 15 ദശലക്ഷത്തിലൊരംശം വലിവുബലം പ്രകടിപ്പിക്കുന്നു. ഈ ബലമാണ് മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുന്നതിനും നദി ഒഴുകുന്നതിനും നക്ഷത്രങ്ങളെ അതിന്റെ ക്ഷീരപഥങ്ങളില്‍ ചലിപ്പിക്കുന്നതിനും പ്രപഞ്ചത്തിന്റെ വികാസത്തെ ലഘൂകരിക്കുന്നതിനും ഉപകരിക്കുന്നതെന്ന വസ്ഥുത നമ്മെ അമ്പരപ്പിക്കും. ഗുരുത്വകര്‍ഷണത്തിന് എതിരില്ലാത്തതിനാല്‍ അത് ഇല്ലാതാവുന്നില്ല. ഇതാണ് ഒരു മൂലകത്തെ മറ്റൊന്നായി മാറാന്‍ സഹായിക്കുന്നത്. ന്യൂക്ലിയസ്ക്ഷീണബലം കണ്ടെത്തിയതിന് പാക്കിസ്ഥാനിലെ അബ്ദുല്‍സലാമിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. പ്രോട്ടോണുകള്‍ മഹാവിസ്ഫോടനത്തില്‍ ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം നേരം കൊണ്ട് നിര്‍മിക്കപ്പെട്ടതായി കണക്കാക്കുന്നു. ഇതിന്റെ ജീവിതകാലം ഒന്നിനു ശേഷം 35 പൂജ്യമിട്ടാല്‍ കിട്ടുന്നത്രയും വര്‍ഷങ്ങളാണ്. എന്നാല്‍ പ്രപഞ്ചത്തിനാവട്ടെ 15ന് പുറകെ 10 പൂജ്യമിട്ടാല്‍ കിട്ടുന്നത്ര പ്രായമേ ആയിട്ടുള്ളൂ. കാമ്പ്രിഡ്ജിലെ റൂഥര്‍ ഫോര്‍ഡാണ് ആദ്യമായി ഈ കണങ്ങളെ കണ്ടത്.
[തിരുത്തുക] ചരിത്രം
1918 ല്‍ ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് ആണ് പ്രോട്ടോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്.